Wednesday, December 30, 2009

നന്ദി 2009 ...നിനക്ക് നന്ദി....

അങ്ങനെ ഒരു വര്ഷം കൂടെ കഴിയുകയാണ്...  ഒരുപാടു ഒരുപാടു പ്രതീക്ഷകളോടെ വന്നു ...പ്രതീക്ഷകളില്‍ പലതു ബാക്കി വച്ച് കൊണ്ടും പ്രതീക്ഷികാത്തത് പലതും തന്നു കൊണ്ടും 2009  പോകുകയാണ്... കുറെ ഏറെ ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട്...

2009 ഇനെ പറ്റി ഒരു സ്മാര്‍ത്ത വിജാരം നടത്തിയിട്ട് ഒരു കാര്യമില്ല എങ്കില്‍ കൂടി നമുക്ക് എല്ലാം ഒര്മിക്കാം...

ഓര്‍മ്മിക്കാന്‍ നല്ലതും ചീത്തയും അയ ഒരു പാട് കാര്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍....

പലതും നമ്മള്‍ കണ്ടു... ആഗോള തലത്തില്‍  നോക്കുകയനെങ്ങില്‍ ലോക ക്രിക്കറ്റ്‌ റാങ്കിംഗ് ഇല ഇന്ത്യയുടെ ഒന്നാം സ്ഥാനം , ശ്രീ ലങ്കന്‍ പുലികളുടെ പതനം, കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കുന്നത് പോലെ ഒബാമക്ക് നോബല്‍ സമ്മാനം, മിച്ചെല്‍ ജാക്ക്സണ്‍ ന്റെ മരണം, വൂട്സ് ഇന്റെ ഏറ്റു പറച്ചില്‍,  അങ്ങനെ എന്തൊക്കെ

ഇന്ത്യയില്‍ ആണെങ്കില്‍ , കോണ്‍ഗ്രസ്‌ ഇന്റെ വിജയം, ബ്ജ്പ് യുടെ പതനം, ലിബെരന്‍ കമ്മിഷന്‍ , രാജശേകര രെദ്ധിയുടെ മരണം, അങ്ങനെ പലതും..

കേരളത്തിലോ... തീവ്രവാദം, കരുണാകരന്റെ മടങ്ങി പോക്ക്... പിണറായിയുടെ വീട്, തങ്ങളുടെ മരണം,ലോഹിതദാസിന്റെ  മരണം  , എന്തൊക്കെ ആണ്...

എന്തായാലും എല്ലാം പോകട്ടെ... നമുക്ക് വീണ്ടും പ്രതീക്ഷിക്കാം.. ഒരു നല്ല നാളെക്കായി...ഒരു  നല്ല പുതു വര്‍ഷത്തിനു ആയി.. സന്തോഷത്തിന്റെ വര്‍ഷത്തിനായി...

ബ്ലോഗ്‌ എന്ന മരുപച്ചയിലൂടെ കഴിഞ്ഞ ഒരു കൊല്ലം  കുറെ ആളുകളെ ,അവരുടെ അനുഭവങ്ങളെ, അവരുടെ കഥകളെ വായിക്കാന്‍ പറ്റി... ബെര്‍ലി, വാഴകോടന്‍ ,ബ്രിജ്വിഹാരം ,പൊങ്ങും മൂടന്‍, കൂതറ, ആലുവവാല, ഫായാസം അങ്ങനെ എത്രയോ മഹാന്മാരായ എഴുത്തുകാര്‍...അവരുടെ മുന്നില്‍ ഏറ്റവും നിസ്സാരനായ ഞാനും ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിരിക്കുന്നു ...ഹോ 2009 തെ നീയൊരു മഹാന്‍  തന്നെ...എനിക്കും എഴുതുവാന്‍ നീ അവസരം തന്നല്ലോ... വീണ്ടും കാണാം പുതിയൊരു വര്‍ഷത്തില്‍ പുതിയ ബ്ലോഗുകളുമായി...മഹാകവി അലുവവല്‍ പറഞ്ഞത് പോലെ 2010 പിണങ്ങി മാരിയില്ലെങ്ങില്‍ കാണാം നമുക്ക് 2010 ഇല്‍..

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ .....

Tuesday, November 17, 2009

ക്രിസ്തുമസും മാവേലിയും !

അങ്ങനെ വീണ്ടും ഒരു ക്രിസ്മസ്  കൂടെ വരവായി.....കഴിഞ്ഞ ദിവസം മണപ്പുറത്ത് കൂട്ടുകാരുടെ അടുത്ത് ചെന്നപ്പോളാണ്‌ അതിനെ പറ്റി ഓര്‍ത്തത്‌. ഓര്‍ക്കാന്‍ കാരണം ഉണ്ട്.. ഇക്കൊല്ലത്തെ ക്രിസ്മസ് പരുപാടികള്‍ എല്ലാരും കൂടെ അസ്സുത്രണം  ചെയ്യുകയാണ്  ....

ചരച്ചകളില്‍ ആദ്യം തന്നെ ഉയര്‍ന്നുവന്ന അഭിപ്രായം ആണ് ഇപ്രാവശ്യത്തെ  ക്രിസ്മസ്  എന്തായാലും മാവേലി സ്പോന്‍സര്‍  ചെയ്യേണ്ട എന്നത്...

കേള്‍കുമ്പോള്‍ എല്ലാവര്ക്കും അതിശയം തോന്നുണ്ടാകും  അല്ലെ ?  എങ്ങനെ തോന്നാതിരിക്കും ? ക്രിസ്മസും മാവേലിയും തമ്മില്‍ എന്താണ് ബന്ധം ?

സത്യത്തില്‍ മാവേലി എന്നത് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരു സുഹൃത്തിനെ ഞങ്ങള്‍ വിളിക്കുന്ന പേര്‍ ആണ്.അവനു ആ പേര്‍ എങ്ങനെ കിട്ടി എന്നുള്ളതാണ് കഥ.

ആലുവ മനപ്പുരത്തിന്റെ കരയില്‍ ഉള്ള എന്റെ സുഹൃത്ത് വലയത്തില്‍ 20 ഓളം ചെറുപ്പക്കാര്‍ ഉണ്ട്...പതിവായി വോള്ളിബോള്‍ ആണ് പ്രധാന വിനോദം. ഒരു ചെറിയ ക്ലബ്‌ ഉം എല്ലാരും കൂടെ നടത്തുന്നുണ്ട്... ഫ്രണ്ട്സ്  മണപ്പുറം എന്ന പേരില്‍ .. എല്ലാ ഓണത്തിനും ചെറിയ രീതിയില്‍ നാട്ടിലെ കുട്ടികളെ വെച്ചു കൊണ്ട് ഓണപ്പരുപാടികള്‍ നടത്താറുണ്ട് എന്ഗിലും വലിയ തോതില്‍ ഒരു പരുപാടിയും നടത്തിയിട്ടില്ല ഇത് വരെ.. അങ്ങനെ ഇരിക്കെ ആണ് കഴിഞ്ഞ കൊല്ലം ക്രിസ്മസ് വരുന്നത്... എല്ലാവര്ക്കും ചെറിയ ഒരു ആഗ്രഹം ക്രിസ്മസ് ഒന്ന് ആഖോഷിചാലോ  എന്ന് ...അങ്ങനെ ആണ് ക്രിസ്മസ് പരുപാടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചത്. ...

പ്രധാന  പ്രശ്നം അപ്പോള്‍ പൊങ്ങി വന്നു ....എങ്ങനെ പരുപാടികള്‍ നടത്തും  ? സാധാരണ   ഓണത്തിന് ചെറിയ  രീതിയിലുള്ള പരുപാടികള്‍ ആയതു കൊണ്ട് ചെറിയ പിരിവു നാട്ടില്‍ നടത്തിയാല്‍ അതിനുള്ള വക കിട്ടും... പക്ഷെ ക്രിസ്മസ് പരുപാടി നടത്ത്ന്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞപ്പോളാണ് പരുപാടികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ നല്ലൊരു തുക വേണ്ടി വരും എന്ന് മനസ്സിലായത് ...ഹോ ആകെ പ്രശ്നം ആയല്ലോ.. അങ്ങനെ എല്ലാരും കൂടെ തല പുക്നഞ്ഞും ചിലര്‍ സിഗേരട്റ്റ് പുകച്ചു കൊണ്ടും നില്‍കുമ്പോള്‍ ആണ് നമ്മുടെ നായകന്‍ വരുന്നത്. ഒരു മാലാഖയെ പോലെ ....ഞാന്‍ സ്പോന്‍സര്‍  ചെയ്യാം എല്ലാ പരുപാടികളും ...എല്ലാരും ഞെട്ടി ....വേറെ ആരുമല്ല പറഞ്ഞത്...നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന റോണ്‍ എന്നാ സുഹൃത്താണ്‌ അത് പറഞ്ഞത്... ഞെട്ടിയവ്ര്‍ എല്ലാരും വീണ്ടും ഞെട്ടി,ആളെ കണ്ടപ്പോള്‍ ...ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല ...ജീവിതത്തില്‍ ഇന്ന് വരെ ആരെ കൊണ്ട് നല്ലത് എന്ന് പറയിപ്പികാത്ത റോണ്‍ അങ്ങനെ പറഞ്ഞപ്പോള്‍ പിന്നെ ഞെട്ടിയത്തിനു ആര്‍ക്കും എന്നെയോ എന്റെ സുഹൃതുകളെയോ ഒന്നും പറയാന്‍ പറ്റില്ല...

എങ്ങനെ സ്പോന്‍സര്‍ ചെയ്യും നീ ക്രിസ്മസ് പരുപാടി ? കൂട്ടത്തില്‍ ആരോ അവനോടു ചോദിച്ചു ...

അതൊന്നും നിങ്ങള്‍ അറിയണ്ട..ഞാന്‍ ഏറ്റിരിക്കുന്നു എല്ലാം...അവന്‍ പറഞ്ഞു

അങ്ങനെ പര്ഞ്ഞലെങ്ങനെ ശരിയാകും  ... കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഒന്നും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല..അല്ലേല്‍ അവസാനം എല്ലാരും കൂടെ തെണ്ടേണ്ടി വരും..പറഞ്ഞേക്കാം...മറ്റൊരാള്‍ പറഞ്ഞു..

അങ്ങനെ ആണേല്‍ ഞാന്‍ പ്ലാന്‍ പറയാം .. പരുപാടി എന്റെ കമ്പനി യെ കൊണ്ട് നടത്തിക്കം.. റോണ്‍ പറഞ്ഞു..

എല്ലാവരും ആലോചിച്ചു....റോണ്‍ പറയുന്നത് ഒരു നല്ല ഐഡിയ ആണ്...അവന്റെ കമ്പനി യെ സ്പോന്‍സര്‍ ആക്കിയാല്‍ മതി.. പക്ഷെ അവന്‍ അമേരിക്കന്‍ തലസ്ഥാനത്തിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് കമ്പനയില്‍ ജോലിക്ക് കയറിയിട്ട് മാസം 3   ആയിട്ടുള്ളൂ...അതിനുള്ളില്‍ നമ്മുടെ പരുപാടിയെ സ്പോന്‍സര്‍ ചെയ്യികാനുള്ള കോപ്പ് അവനു ഉണ്ടോ ആ കമ്പനിയില്‍  ?

എന്തായാലും എല്ലാരും കൂടെ ആലോചിച്ചു.. കാര്യം എന്ജിനീരിംഗ് ആണ് പടിച്ചതെങ്ങിലും ജോലി ചെയ്യുന്നത് ഇന്ഷു രന്‍സു കമ്പനിയില്‍ ...കല്യാണം കഴിഞ്ഞെന്ഗിലും മൊബൈല്‍ ഫോണില്‍ പെങ്കോച്ചുങ്ങളോട് പഞ്ചാര അടിക്കല്‍ ഹോബി ....ഇതൊക്കെ അവന്റെ ഗുണകണങ്ങള്‍ ആണ് ....എങ്ങനെ വിശ്വസിക്കും..പിന്നെ എല്ലാരും കൂടെ രണ്ടും കല്പിച്ചു ഒരു തീരുമാനം എടുത്തു ..അവന്റെ കമ്പനിയെ കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കുക എന്ന്...വരുന്ന്ടത് വെച്ചു കാണാം...ഉള്ളില്‍ ഒരു പേടി ഉണ്ടേലും എല്ലാരും സമ്മതിച്ചു...

അങ്ങനെ വിചാരിച്ചതിലും  നന്നായി ക്രിസ്മസ് പരുപാടി നടത്തി.. നാട്ടുകാരൊക്കെ അനുമോദിച്ചു എല്ലാവരെയും...പരുപാടി കഴിഞ്ഞു പിറ്റേ ദിവസം മുതല്‍ പൈസയുടെ അവശ്യം തുടങ്ങി...വണ്ടിയുടെ വാടക , ലൈറ്റ് ആന്‍ഡ്‌ സൌണ്ട് , കസേര , സോഡാ ..അങ്ങിനെ നൂറു കൂട്ടം കാര്യങ്ങള്‍..എല്ലാത്തിനും പൈസ വേണം...എല്ലാരും കൂടെ കയ്യില്‍ നിന്നും ,കടം മേടിച്ചും എല്ലാം പൈസ കൊടുക്കനുല്ലവര്‍ക്കൊക്കെ കൊടുത്തു തീര്‍ത്തു

എല്ലാം ഒറ്റ പ്രതീക്ഷയുടെ പുറത്തു..റോണ്‍ പൈസ കൊണ്ട് വരും അതോടെ പ്രശ്നങ്ങള്‍ ഒക്കെ തീരും...

ദിവസങ്ങള്‍ ഒന്നൊന്നായി പോയി തുടങ്ങി... ആഴ്ചയായി..മാസം ആയി...എല്ലാ ദിവസവും മണപ്പുറത്ത്  വന്നു കൊണ്ടിരുന്ന റോണ്‍ ആണേല്‍ വരുന്നത് പതിയെ കുറച്ചു... ഒന്നിടവിട്ട ദിവസങ്ങളില്‍ ആയി... ആഴ്ചയില്‍ ഒന്നായി...മാസത്തില്‍ ഒന്നായി... വരവ്...പൈസ ചോദിച്ചവരോടൊക്കെ കമ്പനയില്‍  നിന്ന് കിട്ടിയിട്ടില്ല ...കിട്ടും..കിട്ടുമ്പോള്‍ തരാം എന്നൊക്ക്  പറയും ആള്‍ ... അങ്ങനെ  ആളുടെ വരവ് പതിയെ നിന്നൂ ...

കൊടുക്കാനുള്ള  രൂപ  എല്ലാം എല്ലാരും കൂടെ കയ്യെന്നെടുതും,നാട്ടില്‍ പിരിച്ചും എല്ലാം കൊടുത്തു തീര്‍ത്തു... കമ്പനിയില്‍   നിന്ന് രൂപ വാങ്ങി തരാമെന്ന് പറഞ്ഞു പറ്റിച്ച ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ മുങ്ങി..ആളെ പിന്നെ കാണുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ ആയി... അങ്ങനെ  മാവേലി എന്നാ പേരും വീണു ആള്‍ക്ക്...

വീണ്ടും ഒരു ക്രിസ്മസ് കൂടെ വന്നപ്പോള്‍ ആദ്യമേ തന്നെ നാട്ടില്‍ നടന്നു പിരിക്കാം എന്ന് തീരുമാനം എടുത്തു എല്ലാരും... കാരണം ഇനിയും കബളിപ്പിക്കപെടാനുള്ള വിഷമവും...

NB :- ഞങ്ങളുടെ നാട്ടില്‍ വല്ലപ്പോളും ഒരിക്കല്‍ മാത്രം കാണുന്ന ആളുകളെ ഞങ്ങള്‍ മാവേലി എന്നു ആണ് വിളിക്കുന്നത്‌.. അല്ലാതെ ഒരിക്കലും നമ്മുടെ എല്ലാം പ്രിയാപ്പെട്ടവനായ  യഥാര്‍ത്ഥ മാവേലി തമ്പുരാനെ ചിത്രത്തിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിച്ചിട്ടില്ല...

Saturday, October 10, 2009

സിദ്ധനും വിദ്യാര്‍ഥിനിയും പിന്നെ നാട്ടുകാരും !

അങ്ങനെ ഞങ്ങളുടെ നാട്ടിലും വന്നു വ്യാജ സിദ്ധന്‍!

മിക്രികാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ആയിരത്തി തൊള്ളആയിരത്തി രണ്ടായിരത്തി ഒമ്പത് ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ഞാറാഴ്ച ....ഒരു 11 ,  11 .30  ആയിക്കാണും ...കൂടുകാരുടെ കൂടെ ആലുവ മണപ്പുറത്ത് ,അമ്പലത്തിന്റെ മുന്നില്‍ ഇരിക്കുകയാണ്‌ ..എല്ലാവരും കലപില ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുഅകയാണ്.. അവധി   ദിവസങ്ങളില്‍ ഇപ്പോള്‍ അമ്പലത്തിനു മുന്നില്‍ ആണ് കമ്പനി കൂടുന്നത്. കാരംസ് കളിച്ചു കൊണ്ടിരുന്ന തീപ്പട്ടി  കംപനിയുടെ ബില്ടിങ്ങില്‍ നിന്നും പിന്‍വാങ്ങിയ ശേഷം ഇപ്പോള്‍ നിലാവെട്ടത്ത്  അഴിച്ചു  വിട്ട കോഴിയെ പോലെ ആയി എല്ലാവരും...സ്ഥിരമായി ഇരിക്കാന്‍ ഒരിടം ഇല്ല...പരിസ്ഥിതി യില്‍  കയറി ഇരികമെന്നു വെച്ചാല്‍ അപ്പോളാണ് പോലീസ് വരുക എന്നറിയില്ല...

അങ്ങനെ അമ്പലത്തിനു മുന്നില്‍ ഇരുന്നു നാട്ടുകാരുടെ കുറ്റം പറഞ്ഞു സമയം തള്ളി നീക്കുന്നതിന്റെ ഇടയില്‍ ആണ് ലത്തിയും ( ലത്തിഫ്) പോസ്റ്റ്‌ എന്നാ ഓമന പേരില്‍ അറിയപെടുന്ന റിയാസും കൂടെ പതിവിലും വേഗതയില്‍ നടന്നു ഞങ്ങളെ ലക്ഷിയമാക്കി   വരുന്നുട്നു .... വണ്ടി പാര്‍ക്ക്‌ ചെയ്തിട്ട് ഓടി വരുന്ന അവരെ കണ്ടപ്പോള്‍ തന്നെ  സംഗതി എന്തോ സീരിയസ് അയ കേസ് ആണെന്ന് മനസ്സിലായി...

"എടാ ഇന്ന് 12 .30 ഇന് ഒരു ജാഥ  ഉണ്ട് ..നമ്മുടെ വ്യാജ  സിദ്ധന്റെ   വീടിലെക്ക്...നിങ്ങള്‍ എല്ലാവരും പന്കെടുകണം,വിജയിപ്പികണം ...ഈ വക നാശങ്ങളെ ഒക്കെ നമ്മുടെ നാട്ടില്‍ നിന്ന് ഓടികണം ..." ലത്തി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി ...

അഹ..ഇപ്പോളല്ലേ അവന്മാരുടെ ഓടിയുള്ള വരവിന്റെ അര്‍ഥം കമ്പ്ലീറ്റ്‌  ആയി പുടി കിട്ടിയത്...

ഇനി ഒരു ഫ്ലഷ് ബാക്ക്..... കുറെ നാളുകള്‍ക്ക് ശേഷം ആണ് ഒരു വെള്ളിയാഴ്ച അവദി കിട്ടുന്നത്....കുറെ നാളുകളായി വീടിനടുത്തെ പള്ളിയില്‍ വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരം കൂടിയിട്ടു....ഈ വെള്ളിയാഴ്ച എങ്കിലും  പള്ളിയില്‍ ഇവിടെ കൂടാമല്ലോ...സന്തോഷമായി...അങ്ങനെ ആണ് സെപ്റ്റംബര്‍ ഇലെ അവസാനത്തെ  വെള്ളിയാഴ്ച പള്ളിയില്‍ എത്തിയത്. 12 .15 അയപ്പോലെക്കും പള്ളിയില്‍ എത്തി... കബരിസ്തനില്‍ പോയി പ്രാര്‍ത്ഥന ഒക്കെ നടത്തി തിരികെ പള്ളിയില്‍ കയറിയപ്പോള്‍   ബാങ്ക് വിളിക്കുന്നു... അപ്പോളാണ് നാട്ടിലെ പ്രമുഖനായ പരീത് ഇക്ക വളരെ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടത്....അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് ഇത് പതിവായതിനാല്‍ ഞന അത് ശ്രടികാതെ പള്ളിയിള്‍ക്ക് കയരനോരുനുമ്പോള്‍ ആളുകള്‍ കൂടി നിന്ന്  പതിയെ  സംസാരിക്കുന്നുണ്ട് ...."ഇതിന്റെ വല്ല കാര്യം ഉണ്ടായിരുന്നൊ....എന്തു ചതി ആണ് മമ്മാലി കാട്ടിയത്... എന്നൊക്ക് പറയുന്നുണ്ട് ആളുകള്‍...നടന്നു അകത്തു കയറി താഴത്തെ നിലയില്‍ ഇരുന്നു  ...

സമയം ഇഴഞ്ഞു നീങ്ങി ....12 .30 എന്നത് 12 .45 ആയി... 1.00 ആയി... 1.15 ആയി...ഉസ്താദ്‌ പ്രസംഗം തുടങ്ങുന്നില്ല..നിസ്കരതിനുള്ള ഒരു ഒരുക്ങ്ങളും കാണുന്നില്ല ....ആളുകളുടെ സംസാരം പതിയെ ഉയര്‍ന്നു തുടങ്ങി....പതിവില്ലഅതതു ആണല്ലോ  പള്ളിയുടെ ഉള്ളില്‍ സംസാരം... അത് ഉറക്കനെ ആയി തുടങ്ങി പലരും.... അപ്പോളാണ് ശ്രദ്ധിച്ചത് സ്ഥിരം നിസ്കാരത്തിനു നേത്രുതം കൊടുക്കുന്ന ഉസ്താദ് ഇല്ല...കുട്ടികളെ ഒതികുന്ന ഉസ്താത് എഴുന്നെല്കുന്നുട്നു ...ആള് എഴുന്നെടതും  ആളുകള്‍ ബഹളം തുടങ്ങി...ഉസ്താദ് പതിയെ ഇരുന്നു...  1.20 ആയപ്പോള്‍ നിസ്കാരം തുടങ്ങി... 1.30 അയപ്പോലെക്കും തീര്‍ന്നു.... ജീവിതത്തില്‍ ആദ്യമായാണു ഇങ്ങനെ ഒരു സംഭവം... കാര്യം എന്തോ സീരിയസ് ആണെന്ന് മനസ്സിലായി.. നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്ന് പുറത്തേക്കു  ഇറങ്ങി... ആളുകള്‍ ആരു പോകുനില്ല..കൂടം കൂടി നിക്ല്കുകയാണ്... ആളുകള്‍ പതിയെ മമ്മാലി ഇക്കയുടെ ചുറ്റിനും കൂടുകയാണ്...

ബഹളം കൂടുകയാണ്... ഞാനും ഫെറോസ്,സിയാദ്‌ ഇക എല്ലാവരും കൂടി നിന്ന് സംഭവങ്ങള്‍ വീക്ഷികുകയാണ്.. അപ്പോളാണ് നിഷാദ് ഇക്ക ഞങ്ങളുടെ അടുത്തേക്ക് വരുന്നത്... " എന്താ സംഭവം ? " ഞാന്‍ ചോദിച്ചു..." അല്ല അറിഞ്ഞില്ലേ  ,നമ്മുടെ മമ്മാലി യുടെ 18 വയസ്സ് തികയാത്ത  മകളെ ഷെയ്ഖ് ഇന് കെട്ടിച്ചു കൊട്ത്ത് അത്രെ....കഴിഞ്ഞ ആഴ്ച ആണ് സംഭവം...നീ അറിഞ്ഞില്ലേ നിന്റെ 3 വീട് അപ്പുറം ആണ് അയാള്‍ താമസിക്കുന്നത്... എന്നിട്ടും നീ അറിഞ്ഞില്ലേ " ഹാ ...ഞാന്‍ ഒന്ന് ഞെട്ടി ...അപ്പോള്‍ ഷെയ്ഖ് എന്ന് പറഞ്ഞത് അറബി അല്ല...എന്റെ വീടിനടുത്ത് ഒരു സിദ്ധന്‍ വന്നു താമസം തുടങ്ങി എന്ന് ഞാന്‍ കേട്ടിരുന്നു ...പക്ഷെ ആളെ ഇത് വരെ കണ്ടിട്ടില്ല ..പേരും അറിയില്ല ...

അപ്പോള്‍ അറബി കല്യാണം അല്ല....മലയാളി തന്നെ ആണ് ഷെയ്ഖ്...ഓഹോ.. അപ്പോള്‍ സിദ്ധന്‍ ആണ് മമ്മാലി യുടെ മകളെ കെട്ടിയത്...പക്ഷേ അയാള്‍ക്ക് 55 വയ്യാസു ഉണ്ടല്ലോ ? ഇത്രയും പ്രായം ഉള്ള ആള്‍ക്ക് 18 വയസ്സുള്ള മകളെ കെട്ടിച്ചു കൊടുക്കുകയോ ? അതും മമ്മാലി യെ പോലെ അറിയപെടുന്ന...അത്യാവശ്യം വിവരം ഉണ്ടെന്നു ഞങ്ങള്‍ വിജരികുന്ന ഒരാള്‍...  പതിയെ പതിയെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി... സിദ്ധന്‍ എന്റെ വീടിനു അടുത്ത് വന്നു താമസിക്കാന്‍ തുടങ്ങിയിടു‌ അധിക  കാലം ആയിട്ടില്ല ,പക്ഷെ പുള്ളിക്ക് കുറെ അനുകൂളിലാകെ കിട്ടിയിട്ടുണ്ടെന്ന് ആളുകളുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി...

കുറെ നാളുകള്‍ക്ക് ശേഷം സ്വന്തം പള്ളിയില്‍ പോയത് കാരണം എല്ലാം ലൈവ് ആയി കാണാന്‍ പറ്റി...

എന്താണ് സംഭവം എന്ന് വെച്ചാല്‍ മമ്മാലിയുടെ  വീട്ടില്‍ ദുര്‍മരണം ഉണ്ടാകുമെന്നും അതില്‍ നിന്ന് രക്ഷപെടാന്‍ മകളെ തനിക്കു കെട്ടിച്ചു തന്നാല്‍ മതി എന്ന്നും സിദ്ധന്‍ പറഞ്ഞത്രേ ...അതിന്‍ പ്രകാരം ആണ് സിദ്ധനു  മകളെ മമ്മാലി കെട്ടിച്ചു കൊടുത്തത്...

ഹോ... എന്തൊക്കെ ആണ് കേള്ക്കുന്നത് ..സന്തോഷ്‌ മാധവന്‍  കേസ് ഉണ്ടായപ്പോള്‍ , കമ്മ്യൂണിസ്റ്റ്‌,കോണ്‍ഗ്രസ്‌ ,ബിജെപി,മുസ്ലിം ലീഗ് ഉള്‍പെടെ സകല പാര്‍ടികളുടെയും യുവ ജന വിഭാഗങ്ങള്‍ ഉള്ള സിദ്ധന്‍ മാരെയും സ്വാമി മാരെയും ഓടിച്ചിട്ട്‌ തല്ലുന്നത് കണ്ടു രസിച്ചതാണ്...അന്ന് ഓര്‍ത്തത്‌ ആലുവ പുരോഗമിച്ചു...ഇവിടെ അങ്ങനെ സിദ്ധന്‍ മാര്‍ വന്നാല്‍ ആളുകള്‍ പോകില്ല എന്നൊക്കെ...എന്നിട്ടെന്തായി    ... നമ്മുടെ നാട് ഒരു കാലത്ത് മാറില്ല...

അത് കൊണ്ടാണല്ലോ...ഒരു മണ്ടന്‍  ഉഗാണ്ടയില്‍ ഉള്ള  കോടീശ്വരന്റെ  സ്വത്തിനു വേണ്ടി 40 ലക്ഷം  മുടക്കിയതും, സ്വന്തം കുടുംബത്തിലെ നിധി  എടുക്കാന്‍ ഒരുത്തന്‍  80 ലക്ഷം സ്വമിനിക്ക് കൊടുത്തത് എല്ലാം...
.......

അങ്ങനെ ഞായറഴ്ച മണപ്പുറത്ത്  നില്‍കുമ്പോള്‍  ലത്തി ഓടി വന്നു പറഞ്ഞത് കേട്ടപ്പോള്‍ പെട്ടെന് മനസ്സിലൂടെ എല്ലാം കയറി ഇറങ്ങി പോയി... അപ്പോള്‍ ഇന്ന് സിദ്ധനെ എല്ലാരും കൂടെ പെരുമാറാന്‍ പോകുകയാണ്...ഞാന്‍ ആദ്യം വീടിലെക്ക് പോയി... ജാഥ തുടങ്ങുമ്പോള്‍ എല്ലാരും എന്റെ വീട്ടിലേക്കു വന്നേക്കാം എന്ന് പറഞ്ഞു...അങ്ങനെ ആണേല്‍ എനിക്ക് അവിടെ നിന്ന് അവരുടെ കൂടെ കൂടിയ്ത്ല്‍ മതി...

ജാഥയില്‍  അകെ 30 പേരെ ഉണ്ടായിരുന്നുള്ളു..പക്ഷെ സിട്ദന്റെ വീട്ടില്‍ എത്തിയപ്പോളെക്കും ആളുടെ എന്നാല്‍ 100 ആയി... കൂടെ ഒരു ജീപ്പ് പോലീസും.... പിന്നീട് ഉണ്ടായതെന്തോക്കെ ആണ്...ഹോ ജനങ്ങള്‍ അകെ വയലന്റ് ആയി... സിദ്ധനെ ഞങ്ങള്‍ക്ക് തരികെ..അയാളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊല്ലം... പോലീസ് അകെ നിസ്സഹായര്‍ ആയി..അകെ 4 പേര്‍..ജനങ്ങളോ 100 ഇന് അടുത്തും.. അവസാനം സിദ്ധനെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോയി..അറസ്റ്റ് ചെയ്തു ...ഇനി ഈ നാട്ടില്‍ കാലെടുത്ത്‌ വക്കരുത് എന്നാ വാക്കാല്‍ ജനങ്ങളും സമ്മദിച്ചു....കലി അടങ്ങാതെ  ആളുകള്‍ അയാളുടെ കാര്‍ തല്ലിപോളിച്ചു....അയളുടെ സഹായികളെ പൊതിരെ തല്ലി

അന്ന് തന്നെ  സിദ്ധന്‍ നാട് വിട്ടു പോയി...18 വയസ്സായ ഭാര്യയേം കൊണ്ട് പോയി... പാലക്കാടു ആണ് അത്രെ അയാളുടെ രാജ്യം.. നാടെവിടെ ആയാലും അയാള്‍ ആളുകളെ പറ്റിച്ചു തന്ന ജീവിക്കും...ഇനിയും    കല്യാണം കഴിക്കും ...ചിലപ്പോള്‍ 18 പോലും ആകാത്ത കുട്ടികളെ.....എന്നാലും നമ്മുടെ ആളുകള്‍ കുറെ പേര്‍ ഉണ്ടാകും അവരെ അനുകൂലിക്കാനും അനുസരിക്കാനും   എല്ലാം...ഇനിയും  നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ആളുകള്‍ ഇത് പോലുള്ള ആളുകള്‍ക്ക്  അടിമപെട്ട് കൊണ്ടിരിക്കും...

Friday, September 25, 2009

ആലുവ മണപ്പുറം...

ഓഫീസില്‍ നിന്നു വന്നിട്ട് ഡ്രസ്സ്‌ ഒക്കെ മാറി വിശ്രമിക്കാം എന്ന് കരുതി സെറ്റിയില്‍ ഇരികുമ്പോള്‍ ആണ് ബക്കറിന്റെ കാള്‍ വരുന്നതു. ഫോണ്‍ എടുത്തപ്പോള്‍ വീടിലുണ്ടാകുമോ, ഞാന്‍ ഇപ്പോള്‍ വരം നമുക്കു പുറത്തു പോകാം എന്ന് അവന്റെ ചോദ്യം ..ഓക്കേ എന്ന് മറുപടി . സത്യത്തില്‍ ക്ഷീണിതന്‍ ആയിരുന്നെങ്ങിലും , 10 ദിവസത്തെ അവദിക്ക് വന്ന അവനോടു നോ എന്ന് പറയാന്‍ ഒരു മടി.

അവന്റെ കൂടെ അവന്‍ അനിയന് പുതിയതായി മേടിച്ച റോയല്‍ യെന്ഫില്ടില്‍ മണപ്പുറത്ത് ചെല്ലുമ്പോള്‍ കൂട്ടുകാര്‍ എല്ലാവരും വോളീബോള്‍ കളിക്കുന്ന്നുണ്ട്. കയ്പന്തുകളി എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കുന്ന മഹത്തായ സംഭവം കണ്ടു കൊണ്ടു അവിടെ നിന്നു.

കുറെ ദിവസങ്ങള്‍ക്ക് ശേഷം ആണ് ഞാന്‍ മണപ്പുറത്ത് പോകുന്നത്...നോയമ്പ് തുടങ്തിയത്തില്‍ പിന്നെ പോകാന്‍ പറ്റിയിട്ടില്ല. അനങേന്‍ കളി കണ്ടു നില്‍കുമ്പോള്‍ വെറുതെ മണപ്പുറം  ശ്രദ്ധിച്ചത്. ഹോ എന്തൊരു മാറ്റമാണ് കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ. പുഴയുടെ കരയില്‍ ഉയര്‍ന്നു പൊങ്ങി പുഴയുടെയും മനപ്പുരതിന്റെയും സൌന്ദര്യം  നശിപ്പിക്കുന്ന ഉയര്‍ന്ന തലകള്‍ ഉള്ള ഫ്ലാറ്റുകള്‍ . 


ഓര്‍മയിലേക്ക് പഴയ ആലുവ പുഴയും ,മണപ്പുറം  വന്നു.... പൂഴി മണല്‍ നിറഞ്ഞു നില്‍കുന്ന ആലുവ ശിവരാത്രി മണപ്പുറം .....അതിനോട് ചേര്‍ന്ന് പുഴ....അക്കരെ നിറയെ കാടു പിടിച്ചു നില്‍കുന്ന ചെടികള്‍...എന്തു രസം ആയിരുന്നു അതെല്ലാം കാണാന്‍... ഇന്നോ ആലുവ പുഴയുടെയും മനപ്പുരതിന്റെയും എല്ലാം അവസ്ഥ എന്താണ് .. 


പുഴയുടെ കരയില്‍ ഉയര്‍ന്നു പൊങ്ങുന്ന ഫ്ലാടുകളും മണപ്പുറം നിറയെ പുല്ലും ചെടികളും..പോരാത്തതിന് പരിസ്ഥിതി എന്ന് പറഞ്ഞു സംരക്ഷിക്കുന്ന ചെറു കാടും ...സമൂത്യവിര്‍ദ്ടരുടെ താവളം ആയി മാറിയിരിക്കുന്ന പരിസ്ഥിസ്തി കൂടെ വന്നതോടെ മണപ്പുറം അതിന്റെ നാശത്തിലേക്ക് ആണ് പോയത്... ആരും നോക്കാനില്ലാതെ കാടു പിടിച്ചു നില്‍ക്കുന്ന ആ മറക്കൂട്ടങ്ങല്കിടയില്‍ എന്തൊക്കെ ആണ് നടക്കുന്നത്.... 
അവിടെ കളിച്ചു വളര്‍ന്ന ആളുകളെ  സംബ്ബണ്ടിചിടത്തോളം മന്പ്പുരത്തിന്റെ നാശം എന്ന് പറയുന്നത് ഒരു സംകടകരമായ കാര്യം ആണ്...പുറത്തു നിനുള്ളവര്‍ക്ക് അത് മദ്യപിക്കാനും  മറ്റു വൃതികെടുകല്‍ക്കുമുള്ള  ഒരു സുരക്ഷിത താവളം മാത്രം.. 
മണപ്പുറം അതിന്റെ എല്ലാ ബന്ങിയും നിലനിര്‍ത്തി നമുക്ക് സംരക്ഷികനകുമോ...സംശയം ആണ് ....അത് നശിച്ചു കൊണ്ടിരിക്കുകയാണ്... ഇനി ഒരികളും തിരികെ പിടിക്കാന്‍ ആകാത്ത വിധം ...അതോ നമ്മളെ കൊണ്ട് പറ്റുമോ അതിനെ അതിന്റെ പഴയ  മനോഹരിതയോടെ  തിരികെ കൊണ്ട് വരാന്‍ ?




Wednesday, September 23, 2009

ഇന്നത്തെ ചിന്താവിഷയം !

എങ്ങിനെ ആയിരിക്കണം നമ്മളുടെ ജീവിതം മുന്നോട്ടു പോകേണ്ടത് എന്ന് യഥാര്‍ത്ഥത്തില്‍ ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഈ ലോകത്ത് എത്ര പേരുണ്ടാകും... എനിക്ക് തോന്നുന്നത് വളരെ കുറച്ചു പേരെ അങ്ങനെ ഉണ്ടാകു എന്നാണ്...ഞാന്‍ കണ്ടിട്ടുള്ളതില്‍ അധികം പേരും ജീവിതം പോകുന്ന പോക്കിന് പോകട്ടെ എന്ന് ചിന്തിക്കുന്നവര്‍ ആണ് ..

അല്ലെങ്ങില്‍ തന്നെ നമ്മള്‍ ഇങ്ങനെ ജീവിതം പോകണം എന്ന് പറഞ്ഞാലും ജീവിതം അങ്ങനെ തന്നെ മുന്നോട്ടു പോകുമോ ?

ഞാന്‍ ഇതെഴുതാന്‍ കാരണം ഇന്നു ഓഫീസിലേക്ക് പോരുമ്പോള്‍ കാണുന്നത് റോഡ് സൈഡില്‍ പാര്ക്ക് ചെയ്തിരിക്കുന്ന എറണാകുളം ബസുകള്‍ ആണ് . ഇന്നു ബസ്സ് സമരം ആണത്രെ. ഇന്നലെ അവരുടെ വക ഒരു മിന്നല്‍ പണി മുടക്ക് കഴിഞ്ഞതെ ഉള്ളു.. ...

ഇവരുടെ പണി മുടകിന്റെ കാരണം ആണ് നമ്മള്‍ കാണേണ്ടത്. പോലീസ് അനാവശ്യമായി ബസ്സ് ഉകളെ തടയുകയനത്രെ..നമ്മളെല്ലാം കണ്ട കാര്യം ആണ് അവസാനത്തെ ആഴ്ച കലൂരില്‍ നടന്നത്....3 പേരോളം ആണ് 1 ആഴ്ച ക്കിടെ കൊല്ലപെട്ടത്‌..അതിനെ തുടര്‍ന്നു പോലീസ് സിറ്റിയില്‍ ബസ്സ് ഉകളുടെ ഓവറ്റെകിംഗ് നിരോടിച്ചതും എല്ലാ ബസ്സ്കുറെ ദിവസത്തേക്ക് മര്യടരമാന്മാരയിരുന്നതും എല്ലാം നമ്മള്‍ കണ്ടു...

എന്നിട്ടും അക്സിടെന്റുകള്‍ കൂടുകയായിരുന്നു ... എന്താണ് ഈ പ്രൈവറ്റ് ബസുകാരുടെ ആവശ്യം ? അവര്ക്കു എല്ലാവരെയും കൊല്ലനമെന്നോ ? നമുക്കെല്ലാം അറിയാം,ഇവര്‍ ലഹരി ഉപയോങികുന്നതും, വാഹനം അമിത വേഗത്തില്‍ ഓടികുന്നതും എല്ലാം ... എന്റെ അറിവ് ശരിയനെങ്ങില്‍ റോഡിലൂടെ വാഹനം ഓടിച്ചിട്ടുള്ള 99 സതമാനം ആളുകളും പ്രൈവറ്റ് ബസുകാരുടെ വൃത്തികെട്ട സ്വഭാവം അനുബവിചിട്ടുണ്ടാകും ... എന്തുകൊണ്ടാണ് പൊതു ജനം ഇതു വരെ ഇവര്കെതിരെ പ്രതികരികാത്തത് ? ശശി തരൂര്‍ പറഞ്ഞ പോലെ പൊതു ജനം കന്നുകാലികള്‍ ആയതു കൊണ്ടാണോ ? ( കഴുതയില്‍ നിന്നും കന്നുകാലി പ്രയോഘതിലേക്ക് കേരള ജനതയെ രക്ഷിച്ചതിന് ശശി തരൂരിന് നന്ദി !)

കേരള ജനത പ്രതികരികേണ്ട സമയം ഒരുപാടൊരുപാട് വ്യ്കിയിരികുന്നു ഇപ്പോള്‍ തന്നെ.. ആരൊക്കെ നിയന്ത്രിച്ചാലും ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ തോന്നിയത് പോലെയേ ജീവിക്ക്ക് എന്ന്നു പ്രൈവറ്റ് ബസുകാരുടെ സ്വഭാവം... നമ്മള്‍ ഒരു ജനതയുടെ ഭാഗം ആണ് എന്നോ എല്ലാവര്ക്കും ജീവികണം എന്നോ ചിന്തിക്കാത്ത സമൂഹത്തിലെ ഒരു തെറ്റ് ആണ് പ്രൈവറ്റ് ബുസുകാര്‍ ....നമുക്കു പ്രാര്‍ത്ഥിക്കാം " നല്ലൊരു നാളേക്ക് വേണ്ടി ..നല്ലൊരു സമൂഹത്തിനു വേണ്ടി ..." അതില്‍ കൂടുതല്‍ ഈ കന്നുകാലികളെ കൊണ്ടു എന്താ പറ്റുക..അല്ലെ ?

Friday, May 22, 2009

ബ്ലോഗ് എന്ന മരുപച്ച ...

കുറെ നാളുകളായി മറ്റുള്ളവരുടെ ബ്ലോഗുകളിലൂടെ കയറി ഇറങ്ങുന്നുന്ടെങ്ങിലും സ്വന്തമയി ബ്ലോഗില്‍ എന്തെങ്ങിലും എഴുതുക എന്നത് ഇതു വരെ തോന്നാത്ത കാര്യമാണ് ... എന്തായാലും അതൊന്നു ട്രൈ ചെയ്യാന്‍ തന്ന തീരുമാനിച്ചു