Sunday, November 27, 2011

Mullaperiyar.....

Amma, Thalivi
Why this kolaveri kolaveri di...
Mullaperiyar dam-u dam-u
fulla water-u water-u
anytime break-u break-u
.....
Why this kolaveri kolaveri di...

Wednesday, November 24, 2010

അനാഥര്‍ ......

വീണ്ടും ഒരിക്കല്‍ കൂടി ആ കുട്ടികളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള  ഭാഗ്യം എനിക്കുണ്ടായി... ആലുവക്ക്‌   അടുത്തുള്ള ആ അനാഥാലയത്തില്‍  ഏകദേശം 5 കൊല്ലത്തോളം ആകുന്നു ഞാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും  പോകുന്നതും അവിടുത്തെ അന്തെവാസികള്‍ക്ക്  ഭക്ഷണം കൊടുക്കുന്നതും.. അനാഥരും ആലംബഹീനരും അയ കുട്ടികളും സ്ത്രീകളും വൃദ്ധരും എല്ലാം അവിടെ ഉണ്ട്...

മനസ്സ് വിഷമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈ കുട്ടികലോടോത്തുള്ള ഒരു ദിവസം തീര്‍ച്ചയായും എനിക്ക് വളരെ സന്തോഷവും സമാധാനവും തരുന്നു...

ഇക്കൊല്ലം  ഇത് മൂന്നാമത്തെ തവണയാണ് ഞാന്‍ അവര്ര്ക് ഭക്ഷണം കൊടുക്കുന്നത്...പക്ഷെ ഇതില്‍ രണ്ടു പ്രാവശ്യം മാത്രമേ എനിക്ക് അവിടെ പോകാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും പറ്റിയുള്ളൂ...

അവസാനം ആയി പോയത് ഇക്കൊല്ലം നവംബര്‍ ആദ്യം ആണ്...  അവരുടെ കൂടെ ഉള്ള ആ ഉച്ച ഭക്ഷണം കഴിക്കുന്ന നേരത്ത് ഒരുപാടു ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി..  മനസ്സില്‍ വിജാരിക്കുന്നതെല്ലാം  വാങ്ങി തന്നിരുന്ന മാതാവ്‌ .. ഒരിക്കല്‍ പോലും വഴക്ക് പറഞ്ഞിട്ടില്ലാത്ത പിതാവ്...  ഇവരൊക്കെ ഉള്ളപ്പോള്‍  എന്തു വിഷമം ആണ് അറിയുന്നത്... ഇതില്ലത്തവരോ... അവര്‍ക്ക്  ആരാണ് ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുക്കുന്നത്...അവരെ ആരാണ് സ്നേഹിക്കുന്നത്...

ഭക്ഷണം കഴിക്കുന്നതിന്റെ ഇടയില്‍ ഇതൊക്കെ മനസ്സിലൂടെ കടന്നു പോയി...  ഓര്‍മ്മകള്‍ പറക്കുകയാണോ.... പെട്ടെന്ന് 10 കൊല്ലങ്ങള്‍ പുറകിലേക്ക് പോയത് പോലെ തോന്നി...

MCA ക്കൂ അങ്കമാലിയില്‍ കോളേജില്‍ ചേരുന്നത് 10 കൊല്ലം മുമ്പാണ്.. MES  ഇല്‍ നിന്നും ഡിഗ്രി പാസ്‌ ആയി കുറെ നാള്‍ കറങ്ങി നടന്നതിന്‍  ശേഷം ആണ്  MCA ക്ക്  ചേരുന്നത്...

സാധാരണ പോലെ തന്നെ ക്ലാസ്സിലെ പഠിക്കാന്‍ ഏറ്റവും മിടുക്കന്മാരും തല്ലു കൊള്ളികളും അയ തരന്ഗ് , സെബി, സുനില്‍, ഡെന്നി, പോള്‍ മുതലായ കുട്ടികളുടെ കൂടെ തന്നെ കുട്ടു  പിടിച്ചു...

ക്ലാസ്സ്‌ തുടങ്ങിയ ആദ്യത്തെ ദിവസങ്ങളില്‍ തന്ന്നെ നല്ലേ ചീത്ത പേര്  കേള്ല്പിക്കാന്‍ പറ്റി.. കമ്പ്യൂട്ടര്‍  ബേസിക്സ്  ക്ലാസ്സ്‌ എടുത്തിരുന്ന മിസ്സിന്റെ ക്ലാസ്സില്‍ ഇരുന്നു കളം വെട്ടി കളിച്ചതിനു മിസ്സ്‌ എനീപ്പിച്ച്ചു നിര്‍ത്തിയതും  അക്കാരണം കൊണ്ട് തന്നെ അവിടുത്തെ ടീചെര്മാരുടെ മനസ്സില്‍ ആദ്യം തന്നെ കയറിപറ്റാന്‍ സാദിച്ചു...

പക്ഷെ കൂട്ടത്തില്‍ ഒരു മിസ്സിന് മാത്രം ഞങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടം ആയിരുന്നു... ദീന എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടിരുന്ന ഗോവ ക്കാരി ആയിരുന്ന ജെരാല്ദീന്‍  ആയിരുന്നു അത്...

പീഡി എന്ന പേഴ്സണാലിറ്റി ധെവേലോപ്മെന്റ്റ്   ആയിരുന്നു അവരുടെ സബ്ജെച്റ്റ് ... സാദാരണ ഗതിയില്‍ പീഡി  അവര്‍ എന്നാല്‍ ഒച്ചയും ബഹളവും ഉണ്ടാക്കാനുള്ള ക്ലാസ്സ്‌ എന്നാണ് ഞങ്ങള്‍ കണ്ടിരുന്നത്‌... എങ്ങനെ പെണ്‍കുട്ടികളെ കളിയാക്കാം അവരോടു എങ്ങനെ മെക്കിട്ടു കയറാം ഇതൊക്ക്കെ ആയിരുന്നു പീഡി ക്ലാസ്സിലെ വിനോദങ്ങള്‍..


പതിവ് പോലെ അന്ന് ദീന്‍ മിസ്സ്‌ ക്ലാസ്സില്‍ വന്നു...

"ഇന്ന് നമ്മള്‍ ചെയ്യാന്‍ പോകുന്നത് നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതോ സംഭവിക്കാന്‍  സാധ്യത ഉള്ളതുമായ ഒരു സംഭവം വിവരിക്കുക ആണ്.. "


കേട്ടപ്പോള്‍ കണ്‍ഫ്യൂഷന്‍ ആയി, " എന്തിനെ പറ്റി പറയും..."


ഓരോരുത്തരും ആലോചിക്കാന്‍ തുടങ്ങി...അതിനു ശേഷം ഓരോരുത്തര്‍ ആയി പ്ലട്ഫോരം ഇല്‍ കയറി നിന്ന്  സംസാരിക്കാന്‍ തുടങ്ങി...

എല്ലാരും വളരെ ചുരുക്കത്തില്‍ കാര്യങ്ങള്‍ പറഞ്ഞു...പലതും കേട്ടാല്‍ തന്നെ അറിയാം ചുമ്മാ പുളു ആണെന്ന്...

എനിക്ക് മുമ്പ്  സംസരിക്കാനുള്ളത്  ലീന ആണ്... ഹോ ചെറിയ ടെന്‍ഷന്‍ ഇല്ലാതെ ഇല്ല.. എന്തു നുണ പറഞ്ഞു ഒപ്പിക്കും...

അവസാനം ലീന യുടെ ചാന്സ് ആയി... ഹോ പണ്ടാരം അവള് ഫിനിഷ് ചെയ്താല്‍ ഞാന്‍  തുടങ്ങണമല്ലോ ..

ലീന സംസാരിച്ചു തുടങ്ങി... അത്രയും നേരം ആരുടെയും സംഭാഷണം കാര്യമായി  ഞാന്‍ ശ്രദ്ടിചിരുന്നില്ല ...കാരണം തുടങ്ങുമ്പോള്‍  തന്നെ അറിയാം പലതും ചുമ്മാ പറയുന്നതാണെന്ന്...

പക്ഷെ ലീനയുടെ സംസാരം പെട്ടെന്ന് എന്നെ ആകര്‍ഷിച്ചത് പോലെ തോന്നി... ഞാന്‍  അവളുടെ മുഖത്തേക്ക്  തന്നെ സൂക്ഷിച്ചു  നോക്കി...

അവള്‍ പറയുന്നത് അവളെ പറ്റി തന്നെ ആണ്... അവളുടെ വീട്ടില്‍ അച്ഛനും അമ്മയും ഒരു ചേട്ടനും ആണ് ഉള്ളത്...

അവളുടെ കഴിഞ്ഞ ജന്മദിനത്തില്‍ അവള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ SOS അനാഥാലയത്തില്‍ പോയ സംഭവം ആണ് അവള്‍ പറയുന്നത്..

ഞാന്‍ അവളുടെ  കണ്ണുകളിലേക്കു നോക്കി...അത് നനഞ്ഞിട്ടുണ്ടോ... മനസ്സിലാകുന്നില്ല.. നാന്‍ അടുത്തു ഇരുന്ന തരന്ഗ് ഇനോട് ചോദിച്ചു...

"എടാ അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നുണ്ടോ "
" ആ നീ ഇനി വേണ്ടാതിടതൊക്കെ നോക്കി കണ്ട പെണ്ണുങ്ങളുടെ കയ്യില്‍ നിന്നും പെട വാങ്ങിക്കോ... അവള്‍ ചുമ്മാ ഓരോന്ന് അടിക്കുകയാണ്... അപ്പോളാണ് അവന്റെ കണ്ണീരു.."

എന്തായാലും അനാഥാലയത്തിലെ കുട്ടികള്ള്ക് മിട്ടായി കൊടുത്ത കാര്യം എല്ലാം പറഞ്ഞപ്പോള്‍ മറ്റാരും കണ്ടില്ലെങ്കിലും അവളുടെ കണ്ണില്‍ നനവു ഞാന്‍ കണ്ടു...

അവള്‍ പറഞ്ഞു അവസാനിപ്പിച്ച്‌ പ്ലട്ഫോര്മില്‍ നിന്നും ഇറങ്ങി അവളുടെ സീറ്റില്‍ വന്നിരുന്നു...

അടുത്തത് എന്റെ ഊഴം ആണ് .. ഞാന്‍  പതിയെ സീറ്റില്‍ നിന്നെനീട്ടു ക്ലാസിന്റെ മുന്നില്‍ എത്തി.. പ്ലട്ഫോര്മില്‍ കയറി...

എനിക്ക് വേറൊന്നും മനസ്സില്‍ വരുന്നില്ല.. ഞാന്‍ അവിടെ നിന്ന് പറഞ്ഞു...

"സത്യമായും എനിക്ക് ഈ സമയത്ത് ഒന്നും ഓര്മ വരുന്നില്ല... ഒരു കാര്യം മാത്രം ഞാന്‍ പറയുന്നു...എന്റെ മുമ്പേ സംസാരിച്ച ലീന  അവളുടെ സ്പീച് ആണ് യെന്റെ മനസ്സില്‍..തീര്‍ച്ചയായും ഞാന്‍ ലീനയോടെ എന്റെ ഭാവുകങ്ങള്‍ അറിയിക്കുന്നു... ഇത്രയും  നല്ല ഒരു ടോപ്പിക്ക് സെലക്ട്‌ ചെയ്തതിനും...അതിനെ പറ്റി പറഞ്ഞതിനും... തീര്‍ച്ചയായും ഞാന്‍  ഇതിനു മുമ്പ് ഒരിക്കലും ഇത്രയും സീരിയസ് ആയി ഒരാളുടെ സംഭാഷണം കേട്ടു നിന്നിട്ടില്ല... എന്റെ മനസ്സ് ഇപ്പോള്‍ ആ കുട്ടികളുടെ കൂടെ ആണ്...ലീന പറഞ്ഞ ആ അനാഥാലയത്തിലെ കുട്ടികളുടെ കൂടെ... അഭിനന്ദനങ്ങള്‍"

അത്രയും പറഞ്ഞു ഞാന്‍ അവിടെ നിന്നിറങ്ങി എന്റെ സീറ്റില്‍ വന്നിരുന്നു.

ക്ലാസ്സ്‌ തുടങ്ങി ഒരു മാസം മാത്രമേ അപ്പോള്‍ ആയിരുന്നുള്ളു...പക്ഷെ ഈ ഒരു സംഭവം എന്നെയും ലീനയും ഏറ്റവും അടുത്ത കൂട്ടുകാര്‍ ആക്കി മാറ്റി.. ക്ലാസ്സ്‌ തുടങ്ങി അധികം ആകും മുമ്പേ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടുന്ന കുറച്ചു പേരില്‍ ഒരാള്‍ ആയി ഞാന്‍ മാറി...

പക്ഷെ ഇതൊന്നുംമല്ല എന്നെ ആകെ മാറ്റി മറിച്ചത്‌... ലീനയുമായുള്ള  ചങ്ങാത്തം അവളുടെ ജീവിതത്തിലെ വലിയൊരു സത്യം എന്നിലേക്ക്‌ ,മറ്റുള്ളവര്‍ അറിയുന്നതിന് മുമ്പേ , എത്തിച്ചു...

"നിനക്കറിയുമോ ഞാന്‍ അന്ന് പറഞ്ഞതെല്ലാം  ഭാവന ഒന്നും അല്ല.." അവള്‍ പറഞ്ഞു

"അതെനിക്കറിയാം.. ഒരാള്‍ക്കും അത്രേം നന്നായി ഒരു കഥ പറയാന്‍ സാധിക്കുകയില്ല" ഞാന്‍ തിരിച്ചു പറഞ്ഞു... "

നീ അനാഥാലയത്തില്‍ പോയതും കുട്ടികള്‍ക്ക് മിട്ടായി കൊടുത്തതും എല്ലാം സത്യം ആണെന്ന് എനിക്ക് അറിയാം "

അവള്‍ ചിരിച്ചു... വേദനയുടെ മുഖം  മൂടിയുള്ള ഒരു ചിരി...

"ഹാ ഹാ നിനക്കെന്തറിയാം... പൊട്ടന്‍...എടാ ഒരു കാലത്ത് ഞാനും ആ അനാഥാലയത്തിലെ ഒരു അംഗം ആയിരുന്നു  അവിടുത്തെ കുട്ടികളുടെ ഇടയില്‍ ഞാനും ഒരു അനാഥ "

 കണ്ണില്‍ ഇരുട്ട് കയറിയത് പോലെ...

ഡോക്ടര്‍ അയ സഹോദരനും സ്നേഹത്തിന്റെ നിരകുടങ്ങള്‍   എന്ന് അവള്‍ പറയുന്ന അപ്പച്ചനും അമ്മച്ചിയും ...അപ്പോള്‍ അവരെല്ലാം ?

എനിക്ക് ആകെ തല പെരുക്കുന്നത് പോലെ തോന്നി...

"നീ എന്താണ് ആലോചിക്കുന്നത് ?"

അവളുടെ ചോദ്യം ആണ് എന്നെ ഉണര്‍ത്തിയത്
"നീ വെറുതെ പറയുകയല്ലേ.." ഞാന്‍ ചോദിച്ചു

"അല്ല... അതാണ് സത്യം... ഞാന്‍ വെറും ഒരു അനാഥ ആണ് ...ഈ അമ്മച്ചിയും അപ്പച്ചനും ഒന്നും എന്റെ അല്ല...അവര്‍ എന്നെ ദത്ത് എടുത്തതാണ്... പക്ഷെ അവരൊക്കെ എന്നെ സ്വന്തം മോളെ പോലെ തന്നെ ആണ് കാണുന്നത്.. സ്വന്തം വയറ്റില്‍ ജനിച്ച മോളെ പോലെ ആണ് അമ്മച്ചിക്ക് എന്നെ "

"പക്ഷെ എന്നിട്ട് എനിക്ക് അവരോടു ഈ സ്നേഹം തിരികെ കൊടുക്കാന്‍ സാധിക്കുന്നില്ല ..."

അവള്‍ പറഞ്ഞു നിര്‍ത്തി...കണ്ണുകള്‍ ആകെ ചുവന്നിരിക്കുന്നു

" നീ ഇതാരോടും ഇപ്പോള്‍ പറയരുത് കേട്ടോ.."

"ഹും " ഞാന്‍ മൂളി...


ജീവിതത്തില്‍ എന്നെ മാറ്റിമറിച്ച  ഒരു സംഭവം ആയിരുന്നു അത്..  മിനിട്ടിനു നാല്‍പതു പ്രാവശ്യം അപ്പനെയുമ അമ്മയയൂം ചേട്ടനെയും  പറ്റി ക്ലാസ്സില്‍ എല്ലാവരോടും പറയുന്ന  കൂട്ടുകാരി എന്റെ മനസ്സിന്റെ ഒരു നൊമ്പരം ആയി  മാറി...

മൂന്നു കൊല്ലത്തെ MCA  പഠനത്തില്‍ ആദ്യത്തെ രണ്ടു വര്‍ഷവും അവള്‍ ഈ രഹസ്യം ക്ലാസ്സില്‍ വേറെ ആരോടും പറഞ്ഞിരുന്നില്ല.. എന്നോടോഴികെ.. അവസാനം പലരും എന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടത്ത്തത് കണ്ടു പല സുഹൃത്തുക്കളും എന്ന്നോട് ചോദിച്ചു

"നിനക്കിതു അറിയാമായിരുന്നു അല്ലെ "

ഞാന്‍ ഒരു ചിരിയില്‍ എന്റെ ഉത്തരം ഒതുക്കി...

ഓര്‍മകളില്‍  നിന്നും  ഞെട്ടിയെനീട്ടു ഞാന്‍... അതെ ഞാന്‍ വീണ്ടും അനാഥാലയത്തിലെ കുട്ടികളുടെ കൂടെ ഭക്ഷണം കഴിക്കുകയാണ്... ഓരോരുത്തരായി എണീറ്റ്‌ പോയി കയ്യും പാത്രവും കഴുകുന്നുണ്ട്.. ഞാന്‍ എന്റെ പാത്രം  എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു,

"മോന്‍ ആ പാത്രം  അവിടെ വെച്ചേക്കു ...ഞാന്‍ ക്ഴുകിക്കോളം.."

ഞാന്‍ പതിയെ എഴുന്നേറ്റു കയ്യ് കഴുകി മട്ടുല്ലവരോടോപ്പം  പുറത്തേക്കു നടന്നു...

കുറെ നേരം  കൂടെ അവരുടെ കൂടെ ചിലവഴികനമെന്നുണ്ടയിരുന്നെങ്ങിലും ആ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നത്  കൊണ്ട് ഭക്ഷണത്തിന് ശേഷം സ്കൂളിലേക്ക് പോയി... ഞാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന സഹോദരിയുടെ മകന്റെ കൂടെ തിരികെ പോന്നു... വരുന്ന വഴി ഞാന്‍ SOS എന്ന ബോര്‍ഡ്‌ കണ്ടു...എന്റെ തിരികെ ഉള്ള യാത്ര അതിനു മുന്നിലൂടെ ആണ്...

വണ്ടി ഓടിക്കുംബോലും  മനസ്സില്‍ ലീനയുടെ മുഖം തെളിഞ്ഞു വന്നു .

പാവം എവിടെ ആയിരിക്കും ഇപ്പോള്‍... കല്യണം ഒക്കെ കഴിഞ്ഞു കുട്ടികളൊക്കെ ഉണ്ടെന്നു കേട്ടിരുന്നു... കുറെ നാളായി അവളെ കണ്ടിട്ടു ...ഇനി എന്നെങ്ങിലും എവിടെ വെചെങ്ങിലും കണ്ടല്‍ പറയണം എന്നുണ്ട്,

"ഞാനും പോയിരുന്നു നീ ജീവിച്ചിരുന്ന പോലത്തെ ഒരു അനാഥാലയത്തില്‍.. അവരുടെ കൂടെ ഞാനും ഭക്ഷണം  കഴിച്ചു" എന്ന് 


Friday, July 2, 2010

ആര്‍ട്സ് ഫെസ്റിവല്‍ !

ഇത് ഒരു പത്ത് പന്ത്രണ്ടു കൊല്ലം മുമ്പുള്ള സംഭവം ആണ്...

കോളേജ് ജീവിതത്തില്‍ ആകെ മൊത്തം ഒരു തരികിട ഒന്നും അല്ലായിരുന്നു ഞാന്‍. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ എല്ലാം ഞാന്‍ കുരുത്തക്കേട്‌ ഒപ്പിക്കാന്‍ പരമാവധി ശ്രദ്ദിച്ചിരുന്നു..

ആലുവയില്‍ മാറംപള്ളി MES ഇല്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കോളേജ് കഴിഞ്ഞു വ്യ്കുന്നെരങ്ങളില്‍ ഞാന്‍ വീടിനടുത്തുള്ള കൂട്ടുകാരുമായി സല്ലപിച്ചിരുന്ന ഒരു സ്ഥലം ആണ് നൂറുവിന്റെ ടെലിഫോണ്‍ ബൂത്ത്‌.. രാത്രി ഒരു 10 മണി വരെ തുറന്നിരിക്കുന്ന ഈ  സ്ഥാപനം ആലുവ നഗരത്തിന്റെ പ്രഥാന കേന്ത്രങ്ങളിലോന്നായ പ്രൈവറ്റ് ബസ്‌ സ്ടാണ്ടിനും ഫെടെരല്‍ ബാങ്ക് ഹെഡ് ഓഫീസിനും ഇടയില്‍ ആയിട്ടായിരുന്നു...

അവിടെ മിക്കവാറും എല്ലാ ദിവസങ്ങളിലും ഞാനും , നൂരുവും , ഫെബിയും അനിഷും  എല്ലാം ഉണ്ടാകാറുണ്ട്..

അനിഷിനെ ചുറ്റി  പറ്റിയാണ് ഈ സംഭവം അരങ്ങേറുന്നത്...

അനീഷ്‌ പഠിക്കുന്ന കോളേജ് അവിടെ അടുത്ത് തന്നെ ആയിരുന്നു.. ക്വീന്‍ മ്തെര്സ് കോളേജ് ....
എന്തായാലും കോളെജിനു അടുത്തുള്ള   ഒരു സ്ഥാപനത്തില്‍ ഇരുന്നുള്ള പരുപാടികള്‍ ആയതു കൊണ്ട് അനിഷിന്റെ എല്ലാ ക്ലാസ്സ്മയ്റ്സിനെയും ഞങ്ങള്‍ക്ക് പരിചയം  ആയി...

എല്ലാവരും നല്ലവണ്ണം സംസാരിക്കുന്ന കൂട്ടത്തില്‍ ഉള്ളവര്‍ ആണ്...

പതിയെ പതിയെ ആണ് ഞാന്‍ അത് ശ്രദ്ദിച്ചത്‌...
അനിഷിന്റെ സംസാരത്തില്‍ അനില എന്ന പേര് കടന്നു വരുന്നു..
അനീഷ്‌ അനിലയെ പറ്റി പറയുമ്പോള്‍ അല്പം വാചാലന്‍ ആകുന്നില്ലേ എന്ന്... എന്റെ സംശയം ഞാന്‍ നൂറുവിനോട് പറഞ്ഞു..

"എടാ, ഞാന്‍  കുറച്ചു ദിവസം ആയി അത് ശ്രദ്ടിക്കുന്നുണ്ട് ...അവനു അവളോട്‌ ഒരു സൈഡ് വലിവ് ഇല്ലെ.."
"ഞാനും കാണുന്നുണ്ട് "
അവനും അപ്പോള്‍ അത് ശ്രദ്ടിചിരിക്കുന്നു...

ഓഹോ അപ്പോള്‍ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്...

ഏതായാലും കാര്യങ്ങളില്‍ ഒരു ക്ലാരിടി വേണമല്ലോ... അനിഷിനോട് നേരിട്ട് ചോദിക്കാന്‍ തീരുമാനിച്ചു ഞങ്ങള്‍..

പൊതുവേ എല്ലാ കാര്യങ്ങളിലും അല്പം അധികം തള്ളു പറയുന്ന ആളാണ് അനീഷ്‌ എന്ന് ഞങ്ങള്ല്ക് അറിയാം എന്നുള്ളത് കൊണ്ട് അവന്‍ പറയുന്നതിലെ പകുതി വിശ്വസിച്ചാല്‍ മതി എന്ന് തീരുമാനിച്ചു കൊണ്ട് അവനോടു നേരിട്ട് ചോദിച്ചു...

"എടാ നീ ഈയിടെ ആയി അനിലയെ പറ്റി കുറച്ചു അധികം പറയുന്ന്നുണ്ട്..എന്താ കാര്യം "

അനിഷിന്റെ മറുപടി ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കുറച്ചു കൂടുതല്‍ ആയിരുന്നു...

"എടാ  മക്കളെ എന്നെ പറ്റി എന്താ നിങ്ങള്‍ വിചാരിച്ചത്  , ഞാന്‍ ആരെ മോന്‍, എന്റെ ഗ്ലാമര്‍ കണ്ടിട്ട് അവള്‍ക്കു എന്നോട് ഒരിത്... അവല്ല്ക് എന്നോട് ഒരു പ്രേമം പോലെ... ക്ലാസ്സിലെ എല്ലാവര്ക്കും അറിയാം അത്... " അവന്റെ മറുപടി .

ഓ..കണ്ണ് തള്ളി പോയി ഞങ്ങളുടെ... കാരണം പണ്ട് മുതലേ അനീഷ്‌ ഞങ്ങളോട് പല പെണ്‍കുട്ടികളെ പറ്റിയും പറയാറുണ്ട്...എല്ലാത്തിലും കോമണ്‍ അയ കാര്യം ഈ പെന്കുട്ടികല്‍ക്കൊക്കെ അവനോടു പ്രേമം ആണത്രേ... അവനോ ? ഈ പറഞ്ഞ പെണ്‍കുട്ടികളോട് ആരോടും ഒരു 'ഇതും'  ഇല്ലത്രെ..

അവനാരാ കുഞ്ചാക്കോ ബോബനോ... കാര്യം ആള് സുന്ദര കുട്ടപ്പന്‍ ആണ്... സത്യം   തന്നെ... പക്ഷെ ഇന്ന് വരെ അവന്‍ ഒരു പെണ്ണിനോടും പ്രേമം ആണെന്ന് പറയാന്‍ ഉള്ള ദ്യ്ര്യം ഉണ്ടായിട്ടില്ലത്ത്തത് കൊണ്ട് അവന്‍ ഒരു പ്രേമത്തിലും ചെന്നു ചാടിയിട്ടില്ല...എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്... അത് കൊണ്ട് സാധാരണ  അവന്‍ അവന്റെ ആഗ്രഹം എല്ലാം അടക്കാനുള്ള  ഒരു വഴി ആയിട്ടാണ് എല്ലാ പെണ്‍കുട്ടികള്‍ക്കും അവനോടു പ്രേമം എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത്...

അത് പോലെ ഒന്നായി മാത്രമേ അനിലയെ പറ്റി പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ... പക്ഷെ ഞങ്ങള്‍ ചോദിച്ചത് കൊണ്ട് ആണ് എന്ന് തോന്നുന്നു പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവന്‍ അനിലയെ പറ്റി മാത്രം ആയി സംസാരം... അവള്‍ വന്നത്.. അവളുടെ ഡ്രസ്സ്‌, അവളുടെ സംസാരം...അങ്ങനെ ആകെ എല്ലാം അനില  മയം ആയി മാറി...
എന്നാല്‍ അതൊന്നു അറിഞ്ഞട്ടു താനെ കാര്യം.. എന്റെം നൂറുവിന്റെയും കൂട്ടായ തീരുമാനം ആയിരുന്നു അത്...

എങ്ങനെ അത് കണ്ടു പിടിക്കും... അനിഷിന്റെ ക്ലാസ്സില്‍ പഠിക്കുന്ന വേറെ കൂട്ടുകാരോട് ചോദിച്ചാലോ ?
വേണ്ട അത് റിസ്ക്‌ ആണ്...അനീഷ്‌ ചുമ്മാ തള്ളുന്നത് ആണെങ്ങില്‍ പിന്നെ നമ്മള് നാറും...

തല പുകഞ്ഞു ആലോചിച്ചു...

പെട്ടെന്ന് ഒരു വഴിയും കിട്ട്യില്ല... വരട്ടെ വഴി കാണാം എന്ന് മനസ്സില്‍ വിചാരിച്ചു..

അവന്റെ ഡയലോഗുകള്‍ കൂടി വന്നു ഓരോ ദിവസവും ചെല്ലുന്ധോറും...

അങ്ങനെ ഇരിക്കെ അനിഷിന്റെ കോളജില്‍ ആര്‍ട്സ് ഫെസ്റിവല്‍ ആയി... കോളേജു ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അടിച്ചു പൊളിക്കുന്ന ഒരു ദിവസം ആണ് ആര്‍ട്സ് ഫെസ്റിവല്‍... അനീഷ്‌ പഠിക്കുന്ന കോളേജു ഒരു പ്രൈവറ്റ് കോളജു ആണ്...അതാകട്ടെ വളരെ സ്തൃക്റ്റ് ആയതും...അവിടെ പഠിക്കുന്ന കുട്ടികള്‍  ആകെ അടിച്ചു പൊളിക്കുന്നത് ആര്‍ട്സ് ഫെസ്ടിവലിന് ആണ്... ഏറ്റവും നല്ല ഡ്രസ്സ്‌ ഇടുന്നത്...ഏറ്റവും എന്ജോയ്‌ ചെയ്യുന്നതും ...തമ്മില്‍ തമ്മില്‍ ഉള്ള കണക്കു തീര്‍ക്കാന്‍ പുറത്തു നിന്ന് ആളെ ഇറക്കി അടി ഉണ്ടാക്കുന്നതും  എല്ലാം അന്നാണ്...

ആര്‍ട്സ് ഫെസ്റിവല്‍ അടുക്കാറായി  ... അനീഷ്‌ ആണെങ്കില്‍ , അനിലയ്ക്ക് അവനോടുള്ള പ്രേമത്തെ പറ്റി മാത്രം ആയി സംസാരം....

അങ്ങനെ ആര്‍ട്സ് ഫെസ്റിവലിന്റെ തലേ ദിവസം ആയി... വ്യ്കീട്ടു ഒരു 7.30 മണി ആയിക്കാണും .

അനീഷ്‌ വന്നു ഞങ്ങളുടെ അടുത്ത്... വന്ന വഴിയെ തുടങ്ങി ആര്‍ട്സ് ഫെസ്റിവലിന്റെ വിശേഷങ്ങള്‍ ...

"എടാ നിങ്ങള് കണ്ടോ ..നാളെ ഞാനും അനിലയും ഒരേ  കളര്‍ ഡ്രസ്സ്‌ ആണ് ഇടുന്നത്... എല്ലാം ഞങ്ങള്‍ പറഞ്ഞു തീരുമാനിച്ചിരിക്കുകയാണ് .."

ഇനിയും ഇതങ്ങനെ വിട്ടാല്‍ പറ്റില്ല്ല എന്തായാലും സത്യം അറിയണം...ഞങ്ങള്‍ തല പുകഞ്ഞു ആലോചിച്ചു...
അങ്ങനെ ആര്‍ട്സ് ഫെസ്ടിവലിന് കുറെ കാര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞു അനീഷ്‌ സ്ഥലം വിട്ടു...

പെട്ടെന്നാണ് ഒരു ഐഡിയ കിട്ടിയത്... എന്റെ കയ്യില്‍ ടെലിഫോണ്‍ നമ്പര്‍ സേവു ചെയ്യുന്ന ഡിജിറ്റല്‍ ഡയറി ഉണ്ട്... അന്നത്തെ കാലത്ത് മൊബൈല്‍ ഇറങ്ങി വരുന്നതെ ഉള്ളു.. ഡിജിറ്റല്‍ ഡയറി ആണ് അന്ന് ഫേമസ് ....ഒരിക്കല്‍ അനീഷ്‌ കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ എന്റെ ഡിജിറ്റല്‍ ഡയറി മേടിച്ചു കൊണ്ട് ആണ് പോയത്... അവന്‍ അത് കിട്ടിയപ്പോള്‍  ക്ലാസ്സില്‍ ഉള്ള എല്ലാരുടെയം നമ്പര്‍ അതില്‍ കയറ്റി..

ടൂറിനു  പോയപ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ ആണ് അവന്‍ അത് എന്റെ കയ്യില്‍ നിന്നും വാങ്ങിയത്... പക്ഷെ തിരികെ  തന്നപ്പോള്‍ അവന്‍ ആരുടെയും നമ്പര്‍ കളഞ്ഞില്ല...

ഞാന്‍ വേഗം അതെടുത്തു നോക്കി...എല്ലാം ഓക്കേ.....അനിലയുടെ നമ്പര്‍ ഉണ്ട് അതില്‍...അനിലയുടെ വീടിലെ ലാന്‍ഡ്‌ ലൈന്‍ നമ്പര്‍ അതില്‍ ഉണ്ട്...

സുഹുര്‍ത്ത്, വേഗം നമ്പര്‍ ഡയല്‍ ചെയ്തിട്ട് എന്റെ കയ്യില്‍ തന്നു...
ഫോണ്‍ അടിക്കുന്നുണ്ട് ...ഉള്ളില്‍ നല്ല പടപട ശബ്ദത്തോടെ ഹൃദയം  ഇടിക്കുന്നുമുണ്ട് ...

"ഹലോ"

ഒരു ഫിമയില്‍ വോയിസ്‌... അനില ആണോ അമ്മയാണോ... മനസ്സിലായില്ല...രണ്ടു കല്പിച്ചു ചോദിച്ചു...

"അനിലയെ കിട്ടുമോ ?"
"അനില ആണല്ലോ  സംസാരിക്കുന്നതു "

" ഞാന്‍  അനിഷിന്റെ കൂട്ടുകാരന്‍ ആണ്...അനീഷ്‌ വിളിക്കാന്‍ പറഞ്ഞിട്ട് ആണ് വിളിക്കുന്നത്‌...അവന്‍ വീണു കാല്‍ ഒടിഞ്ഞു  കിടക്കുകയാണ്.. നാളെ ആര്‍ട്സ് ഫെസ്ടിവലിന് വരില്ല...അത് ഒന്ന് പറഞ്ഞേക്കാന്‍ പറഞ്ഞു..."

അനില ഒന്ന് ഞെട്ടിയോ എന്ന് തോന്നി...

"എന്താ പറ്റിയെ ? എങ്ങനെ ആണ് കലോടിഞ്ഞത് ?"

"അവന്‍ കക്കൂസില്‍ വീണു... അങ്ങനെ ആണ് കാല്  ഒടിഞ്ഞത് "

" എപ്പോള്‍ ആണ്  വീണത്‌ ?"

" വ്യ്കീട്ടു  5 മണിക്ക് "

"വ്യ്കീട്ടോ?"

"അനീഷ്‌ ഒരു അര മണിക്കൂര്‍ മുമ്പ് വിളിച്ചിരുന്നല്ലോ...അപ്പോള്‍ ഒരു കുഴപ്പം ഇല്ലായിരുന്നല്ലോ..."

അയ്യോ..പണി പാളി....

"സത്യം പറ നിങ്ങള്‍ ആരാണ്..."

"ഞാന്‍ അനിഷിനു കൊടുക്കാം " എന്ന് പറഞ്ഞു ഞാന്‍ വേഗം ഫോണ്‍ നൂരുവിനു കൊടുത്തു.

"ഞാന്‍  അനീഷ്‌ ആണ്..."

"അനിഷിന്റെ  സൌണ്ട് എന്താ മാറിയിരിക്കുന്നത് ?"

"അതോ, തൊണ്ടക്ക് സുഖം ഇല്ല. "

"അല്ല അല്ല..ഇത് അനീഷ്‌ അല്ല...നിങ്ങള്‍ ആരാണ്..."

"ഞാന്‍ അനീഷ്‌ തന്നെ  ആണ്..."

"മര്യാദക്ക് പറഞ്ഞോ അരാ ഇത്..."
പിന്നീടു അവിടെ നടന്നത് ഒരു മൂന്നാം  ലോക മഹാ യുദ്ദം തന്നെ ആണ്... നൂരുവും അനിലയും തമ്മില്‍ ഭയങ്കര  തര്‍ക്കം... പുതിയ പുതിയ തെറികള്‍ നൂറു പറയുന്നു... (അവള്‍ അതിലും വലുത് ഇങ്ങോട്ട് പറഞ്ഞു എന്ന് പിന്നെ അവന്‍ പറഞ്ഞു...)

അവള്‍ ക്ഷീണിച്ചപ്പോള്‍ അവളുടെ അനിയന്‍ ഫോണ്‍ വാങ്ങി..പിന്നെ നൂരുവും അവനും തമ്മില്‍ ആയി അടി...


ഹെന്റമ്മോ... ഒരു കണക്കിന്‍ ഫോണ്‍ വെച്ചു...

പിറ്റേന്ന് ക്ലാസ് കഴിഞ്ഞു അനീഷ്‌ ഓടി വന്നെക്കുകയാണ് ... ബൈക്ക് നിര്‍ത്തി അവന്‍ വന്ന പാടെ അവന്‍ എന്റെ കയ്യില്‍ നിന്നും ഡിജിറ്റല്‍ ഡയറി വാങ്ങി നോക്കി... ഭാഗ്യം അപ്പോളേക്കും ഞാന്‍ അതില്‍ നിന്നും അവന്റെ എല്ലാ ഫ്രിണ്ട്സ് ഇന്റെയും നമ്പര്‍ ഡിലീറ്റ് ചെയ്തിരുന്നു...

അത് തിരികെ തന്ന ശേഷം അവന്‍ സംഭവം ഒക്കെ ഇങ്ങോട് വിവരിച്ചു...ആരോ അനിലയുടെ വീട്ടിലേക്കു വിളിച്ചു അനിഷിനു കലോടിച്ഞ്ഞു എന്നൊക്കെ പറഞ്ഞത്രെ...

"അതെന്തിനാ നിന്റെ കാല് ഓടിഞ്ഞെന്നു അവളെ വിളിച്ചു പറഞ്ഞെ ?.."

"ആര്‍ക്കറിയാം ...ഞാന്‍ നിങ്ങളോട് മാത്രമേ അവളുടെ കാര്യം പറഞ്ഞിട്ടുള്ളൂ...ചുമ്മാ ഒരു രസത്തിനു തട്ടി വിട്ടത് ആണ് അവള്‍ക്കു എന്നെ ഇഷ്ടമാണെന്ന് ഒക്കെ ... ഇപ്പൊ ആകെ നാറി..."

അരാ എന്ന് ഒരു പിടിയുമില്ല.... ക്ലാസ്സില്‍ പഠിക്കുന്ന ആരെയോ ആണ് അവനു സംശയം...

ഭാഗ്യം രക്ഷപെട്ടു...

അതിലും രസകരം ആയതു വേറൊന്നാണ്‌... അനിഷിന്റെ സങ്കടം ഇതിലൊന്നും അല്ലായിരുന്നു... അവന്‍ കക്കൂസില്‍ വീണു കാലൊടിഞ്ഞു  എന്ന് പറഞ്ഞതില്‍  ആണ് അവന്റെ സങ്കടം...

"വിളിച്ച ആള്‍ക്ക് ഞാന്‍ വേറെ എവിടെ എങ്കിലും വീണു എന്ന് പറയാമായിരുന്നില്ലേ.. കക്കൂസില്‍ തന്നെ വീണു എന്ന് പറയണമായിരുന്നോ ? എന്നെ എന്റെ ക്ലാസ്സിലെ എല്ലാവരും കളിയാക്കി കൊന്നു ...ഹോ...ഇനി ആരുടെയും മുഖത്ത്  നോക്കാനുള്ള ശക്തി  ഇല്ല..."

ഏതായാലും അതോടെ അനീഷ്‌ തള്ളു പറയല് കുറച്ചു...ചുരുങ്ങിയത് ഞങ്ങളുടെ അടുത്തെങ്കിലും 

ഈ അടുത്ത കാലത്ത് ഞങ്ങളാണ് അവള്‍ക് ഫോണ്‍ ചെയ്തത് എന്ന് പറയുന്നത് വരെ അനിഷിനു അറിയില്ലായിരുന്നു ഇതിന്റെ പുറകില്‍ ഞങ്ങള്‍ ആണെന്ന് ..


ഏതായാലും ഈ ഒരു സംഭവത്തോടെ ഫോണ്‍ വഴി ഉള്ള തരികിട പരുപടികളൊക്കെ ഞങ്ങള്‍ നിറുത്തി...

അനിഷിനു ഈ സംഭവത്തോടെ മറക്കാനാകാത്ത ഒരു ആര്‍ട്സ് ഫെസ്റിവല്‍  എക്സ്പീരിയന്‍സ് ഉം  ആയി...

Wednesday, May 5, 2010

ഒരു ഡല്‍ഹി യാത്രയുടെ ഓര്‍മ്മക്കായി.....

അങ്ങനെ വീണ്ടുമൊരിക്കല്‍ കൂടി ഡല്‍ഹിയിലേക്ക്‌ .....

ഡല്‍ഹിയില്‍ മേയ്ക്ക് മൈ ട്രിപ്പ്‌ എന്ന കമ്പനിയിലേക്ക് ഇനിയും പോകണം എന്ന് ബോസ്സ് പറഞ്ഞപ്പോള്‍  മനസ്സ് ഒന്ന് വിഷമിച്ചു... കാരണം പലതും ഉണ്ടായിരുന്നു അങ്ങനെ ഒരു തോന്നല്‍ മനസ്സിലേക്ക് വരാന്‍ കാരണമായി..

പെട്ടെന്ന് ഓര്‍മയിലേക്ക് വന്നത് 2008 ഇല്‍ ഡല്‍ഹിയിലേക്കുള്ള ആദ്യ യാത്രയാണ് .. അതൊരിക്കലും  മറക്കാന്‍ പറ്റില്ല..അതിന്റെ ടെന്‍ഷന്‍ തന്നെ ഇത് വരെ മാറിയിട്ടില്ല , പിന്നെ എങ്ങനെ ആണ് വീണ്ടും പോകുക..


2008 ഇല്‍  ആണ് ആദ്യമായി ഡല്‍ഹില്‍ പോകുന്നത്.. ടിക്കറ്റ്‌ ഒക്കെ ഒക്കെ ആയി പോകുന്നതിന്റെ തലേന്ന് ആണ് ഡല്‍ഹിയില്‍ ബോംബു സ്ഫോടനങ്ങളുടെ പരമ്പര അരങ്ങേറിയത്...  മീറ്റിംഗ് ഇനുള്ള എല്ലാം അറേഞ്ച് ചെയ്തു വെച്ചു ഇനി മാറ്റാന്‍ പറ്റില്ല എന്നുള്ള അവസ്ഥയില്‍ ഞാനും മുരളി സാറും (എന്റെ പ്രൊജക്റ്റ്‌ മാനേജര്‍ ) കൂടെ പറഞ്ഞ ദിവസം തന്നെ ഡല്‍ഹിയിലേക്ക്‌ പോയി...

ആ ഒരു ആഴ്ച ജീവിതത്തില്‍ ഒരിക്കലും  മറക്കാന്‍ പറ്റില്ല...  ഡല്‍ഹിയില്‍ ഉള്ളവര്‍ക്കൊന്നും അതൊരു പുതുമ ആയി തോന്നിയില്ല... പലരും തല നാരിഴക്ക്‌ രക്ഷപെട്ടതൊക്കെ പറയുന്നത് കേട്ടപ്പോള്‍ ആകെ വിറച്ചു... അവര്‍ക്ക് അതെല്ലാം നിസ്സാരമായ കാര്യം പോലെ ...പക്ഷെ നമ്മള് മലയാളികള്‍ക്ക് ബോംബു  എന്നൊക്കെ ഉള്ളത് 2008 ഇല്‍ ഒരു ഭയങ്കര സംഭവം തന്നെ ആയിരുന്നു ( ഇന്ന് നമുക്കും പരിചിതം ആയിരിക്കുന്നു എല്ലാം...)

CP എന്നറിയപെടുന്ന കോണാട്ട് പ്ലയ്സിലൂടെയും ഗ്രെയിട്ടര്‍  കൈലാഷ് ഇലൂടെയും ഒക്കെ നടക്കുമ്പോള്‍ തലേ ആഴ്ച പൊട്ടിയ ബോംബിന്റെ ശബ്ദത്തിനെ പോലും പേടി ഇല്ലാത്തത് പോലെ ജനക്കൂട്ടം ഒഴുകുന്നു...  ഡല്‍ഹിയുടെ തിരക്ക് അത്ര അധികം ആണ് ....ബോംബു പൊട്ടുന്നത് അവര്‍ക്ക് പൊട്ടാസ്സ് പൊട്ടുന്നത് പോലെയേ ഉള്ളു എന്ന് എനിക്ക് തോന്നിപോയി ...
അങ്ങനെ ഒരാഴ്ച തള്ളി വിട്ടതിന്റെ ഭീകര ഓര്‍മകള്‍ വന്നത് കൊണ്ടാകണം ഇപ്രാവശ്യം വീണ്ടും ഡല്‍ഹിയില്‍ മീറ്റിംഗ് വന്നപ്പോള്‍ ഞാന്‍ ഒന്ന് മടിച്ചത്...

എന്തായാലും ഒഴിഞ്ഞു  മാറാന്‍ പല അടവും നോക്കിയെങ്കിലും അമേരിക്കയില്‍  ഉള്ള ബോസ്സ് സമ്മതിക്കാത്തത് കൊണ്ട് ഫെബ്രുവരി 2010 ഇല്‍ തന്നെ പോകേണ്ടി വന്നു....

ഫെബ്രുവരി 21 മുതല്‍  27 വരെ നീളുന്ന ഒരാഴ്ചത്തെ മീറ്റിംഗ്... ഒരു പാട് പ്രാര്‍ത്ഥിച്ചു ഇപ്രാവശ്യം ബോംബൊന്നും പോട്ടരുതെ എന്ന്...
ഏതായാലും തീരുമാനിച് പ്രകാരം തന്നെ 21 - ആം തീയതി നെടുമ്പാശ്ശേരി യില്‍ നിന്നും പറന്നു ഡല്‍ഹിയിലേക്ക്‌...

കഴിഞ്ഞ തവണ പോയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഞങ്ങളുടെ കമ്പനി തന്നെ ആണ് താമസം ശരിയാക്കിയത്. കഴിഞ്ഞ തവണ മേയ്ക്ക് മൈ ട്രിപ്പ്‌ ഇന്റെ ഫ്ലാറ്റില്‍ ആണ് താമസിച്ചത്..

അങ്ങനെ വയികുന്നേരം 8 മണിയോടെ ഡല്‍ഹി ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്തു..

ഐര്പോട്ടിനു പുറത്തു ഇറങ്ങിയപ്പോള്‍ ഞങ്ങളുടെ പേര് എഴുതിയ പ്ലക് കാര്‍ഡുമായി ഒരു പയ്യന്‍ നില്പുണ്ട്...വേഗം അവന്റെ അടുത്തേക്ക് ചെന്നു... അവന്‍ വേഗം ഞങ്ങളുടെ ബാഗ്‌ എടുത്തു  പിടിച്ചു...അവന്റെ കൂടെ കാറില്‍ കയറി..

കാറില്‍ കയറിയ ഉടനെ ജസ്സീമിനെ വിളിച്ചു...ഞങ്ങളുടെ താമസം അറേഞ്ച് ചെയ്തിരുന്നത് പുള്ളിയാണ്...താമസിക്കാനുള്ള സ്ഥലത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഇത് വരെ കിട്ടിയിരുന്നില്ല.. എന്തായാലും കാത്തിരുന്ന് കാണാം എന്ന് മനസ്സില്‍ വിജാരിച്ച് കാറില്‍ ഇരുന്നു..

താമസ സ്ഥലത്ത് എത്താന്‍  കുറച്ചു താമസിച്ചപ്പോള്‍ ഡ്രൈവര്‍ പറ്റിക്കല്‍ ആണോ എന്നൊരു സംശയം മനസ്സിലേക്ക്  വന്നു...എന്നാല്‍ താന്‍ വിശ്വസ്തന്‍ ആണെന്ന് തെളിയിച്ചു അയാള്‍ ഞങ്ങളെ ഒരു വീടിനു മുന്നില്‍ ഇറക്കി.. ' പാലം വിഹാര്‍ ' എന്ന ബോര്‍ഡ്‌ ആ കോളനിയിലേക്ക്  കയറിയപ്പോള്‍ തന്നെ കണ്ടു...
ഡല്‍ഹിയില്‍ അല്ല താമസം... ഗുര്‍ഗോണ്‍ ആണ് സ്ഥലം...ഞങ്ങള്‍ക്ക് പോകേണ്ട ഓഫീസ് പാലം വിഹാരിനു അടുത്ത് ആണ് എന്ന് ഡ്രൈവര്‍ പറഞ്ഞു...ഏതായാലും വലിയ മതില്‍ കെട്ടുകള്‍ ഉള്ള ആ വീടിന്റെ ഗെയിറ്റിനു മുന്നിലുള്ള കാളിംഗ്  ബെല്‍    അടിച്ചു.

കൂറ്റന്‍ ഗേറ്റ് ഇന് മുന്നില്‍ നെയിം ബോര്‍ഡ് ഉണ്ട്... പരംജീത് സിംഗ് ദുഗ്ഗല്‍ , പാലം വിഹാര്‍

ആരോ അകത്തു നിന്ന് സംസാരിച്ചു കൊണ്ട് വരുന്ന സൌണ്ട് കേട്ടു ....പതിയെ ഗേറ്റ് തുറന്നു ആറു അടിയിലേറെ പൊക്കം ഉള്ള ഒരു സര്‍ദാര്‍ജിയും ഒരു സ്ത്രീയും വന്നു... അവര്  ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു...അകത്തു ചെന്നപ്പോള്‍ അവിടെ ജസ്സീമും അമ്മയും ഇരിപ്പുണ്ട്...

സമാധാനം ആയി...

 അവരോടു കൂടെ അവിടെ ഇര്രുന്നു കുറെ  നേരം സംസാരിച്ചു...ഭക്ഷണം എല്ലാം കഴിച്ചു .. 10 മണി ആയി...അപ്പോളാണ് ഞാന്‍ ഒരു ടി ഷര്‍ട്ട്‌ ആണ് ഇട്ടിരിക്കുന്നത് എന്ന് എല്ലാവരും ശ്രദ്ദിച്ചത്‌...എല്ലാരും ഒരു ഉപദേശം തന്നു ...തണുപ്പ് ആണ്...സ്വെട്ടെര്‍ എടുത്തു ഇട് എന്ന്... ഡല്‍ഹിയിലെ തണുപ്പ് ചെസ്റിനെ ആണത്രെ ആദ്യം അടിക്കുന്നത് എന്ന്.. എന്താണാവോ....ബാക്കി ഉള്ലോടത്തെല്ലാം തണുപ്പ് ആദ്യം എവിടെ ആണ് അടിക്കുന്നത്...മനസ്സില്‍ തോന്നി... ചോദിച്ചില്ല...ആദ്യത്തെ കാഴ്ച്ചയില്‍ തന്നെ എല്ലാവരെയും വേരുപ്പികണ്ട എന്ന് മനസ്സ് പറഞ്ഞു...

ഡല്‍ഹിയില്‍ അന്ന് തണുപ്പ് പകല്‍ 22 ഡിഗ്രിയും രാത്രി 14 ഒക്കെ ഉണ്ട് എന്ന് അവര്‍ പറഞ്ഞു...
 ഏതായാലും സ്വെട്ടെര്‍ ഇടുത്തു ഇട്ടു... പക്ഷെ കിടന്നിട്ടു രാത്രി  12 മണി ആയപ്പോള്‍  എണീറ്റ്‌ പോയി.. കാരണം അത്രക്ക് തണുപ്പ് ആയിരുന്നു അന്ന്..

ഏതായാലും 2 - ആമത്തെ ദിവസം അയപ്പോലെക്കും തണുപ്പ് കുഴപ്പമില്ലെന്ന് തോന്നിത്തുടങ്ങി .
അടുത്ത ദിവസം രാവിലെ തന്നെ മീറ്റിങ്ങിനു ആയി ഇറങ്ങി. ഞങ്ങളെ എയര്‍ പോര്‍ട്ട്‌ ഇല്‍ നിന്നും കൊണ്ട് വന്ന ഡ്രൈവര്‍ തന്നെ ആയിരുന്നു അന്നും മീറ്റിങ്ങിനു ഞങളെ കൊണ്ട് പോകാന്‍ വന്നത്..
15 മിനിറ്റ്  ഡ്രൈവു കൊണ്ട്  മേയ്ക്ക് മൈ ട്രിപ്പ്‌ ഓഫീസില്‍ എത്തി. 10 മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വന്നു അകത്തു കയറുവാന്‍. മീറ്റിംഗ് തുടങ്ങിയപോലെക്കും ഓരോരുത്തരായി വന്നു.. എല്ലാം പരിചിതര്‍ തന്നെ ആയിരുന്നു..കഴിഞ്ഞ തവണ ഉണ്ടായിരുന്ന അതെ മുഖങ്ങള്‍  തന്നെ.. രാജനിഷ്, രവി, സ്മൃതി , ഗൌരി...

എല്ലാവരോടും സൗഹൃദം പുതുക്കി. പിന്നീട് മീറ്റിംഗ് ആരംഭിച്ചു.

അതി രാവിലെ തുടങ്ങി ലേറ്റ് ആയി അവസാനിക്കുന്ന മീറ്റിങ്ങുകള്‍ , ഒരാഴ്ച പെട്ടെന്ന് പോയി..അതിനടയില്‍ ദുഗ്ഗല്‍ സര്‍ദാര്‍ജിയുടെ വീടിലുള്ള താമസം രസകരം ആയി തോന്നി...

സര്‍ദാര്‍ജിക്ക്‌ എന്തിനെ പറ്റിയും  അഭിപ്രായമുണ്ടായിരുന്നു.. ആദ്യമൊക്കെ പുള്ളികാരന്‍ പുളു അടിക്കുന്നതയി തോന്നിയെങ്ങിലും, ആളെ കൂടുതല്‍ അടുത്തപ്പോള്‍ അങ്ങനെ അല്ല കാര്യങ്ങള്‍ എന്ന് മനസ്സിലായി..

ആദ്യ ദിവസം ഞങ്ങളെ സ്വീകരിക്കാന്‍ പുള്ളിയുടെ കൂടെ ഉണ്ടായിരുന്നത് സഹോദരിയാണെന്ന്  പതിയെ മനസ്സിലായി.. ജസ്സീമിന്റെ അമ്മ ഉണ്ടായിരുന്നത് കൊണ്ട് ആണ് സഹോദരി അന്ന് വന്നതത്രെ. അല്ലെങ്ങില്‍ സര്‍ദാര്‍ജിയും ഗോപാലേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഗോപാല്‍ജി എന്ന വേലക്കാരനും മാത്രം ആ  വീട്ടില്‍ ഉണ്ടാകുകയുള്ളൂ.. മക്കള്‍ രണ്ടു പേരുള്ളത് അമേരിക്കയില്‍ പഠിക്കുകയാണ്.

സര്‍ദാര്‍ജി ചില്ലറക്കാരന്‍ അല്ല എന്ന് പതിയെ മനസ്സിലായി.. സ്വന്തം ആയി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉള്ള ആളാണ് ദുഗ്ഗല്‍.. ഇത് പോലെ കുറെ വീടുകള്‍  പുള്ളിക്ക് ഉണ്ട് , എല്ലാം പേയിംഗ് ഗസ്റ്റ് ഫസിളിട്ടിക്കായി ഉപയോഗിക്കുകയാണ്..

ആള് എപ്പോളും സംസാരിച്ചു കൊണ്ടിരിക്കും...കാര്‍ഗിലില്‍ ബങ്കറുകള്‍ പണിഞ്ഞതും ഇപ്പോള്‍ ഇറാക്കില്‍  യുനിവേരിസ്ടി ബിലിംഗ് പണിയുന്നതും എല്ലാം പുള്ളിയുടെ കമ്പനി  ആണെന്ന് പറഞ്ഞപ്പോള്‍  അത് വിശ്വസിക്കാന്‍ അല്പം മടി തോന്നി...

പക്ഷെ അടുത്ത ദിവസം ഞങ്ങള്‍ക്ക് പരിജയപെടുത്താന്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആളെ കണ്ടു ഞങ്ങള്‍ ഞെട്ടി.. മേജര്‍ ജനറല്‍ മോഹിന്ദര്‍ പുരി... കാര്‍ഗില്‍ യുദ്ദകാലത്ത് കാര്‍ഗില്‍ ഒപെരഷന്‍സ്  ഇന്റെ ചുമതല വഹിച്ചിരുന്ന മേജര്‍  ആയിരുന്നു പുരി..ഇപ്പോള്‍ റിട്ടയര്‍ ചെയ്തു... മേജര്‍ പുരിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു ...പുള്ളിയോട് സംസാരിച്ചിരുന്നപ്പോള്‍ മനസ്സിലായി ദുഗ്ഗല്‍ സര്‍ദാര്‍ജി പറഞ്ഞത് പലതും സത്യം തന്നെ ആണ് എന്നത്...

ഏതായാലും ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു മേജര്‍ ജനറലിനെ  പരിജയപെടുന്നത്... അത് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു സംസാരിച്ചതും..

ഇനിയും കൂടുതല്‍ ആളുകളെ സര്‍ദാര്‍ജി ഞങ്ങള്ക് പരിജയപെടുത്തു തരാമെന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ സമയക്കുറവു കാരണം അതൊന്നും നടന്നില്ല...

ഏതായാലും ദുഗ്ഗല്ജിയെയും വേലക്കാരനെയും പാച്ചുവും കോവാലനും എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്.. ഗോപാല്‍ജി ആകെ ചിരിച്ചു കണ്ടത് ഞങ്ങള്‍ പോരാന്‍ നേരത്ത് 500  രൂപ കൊടുത്തപ്പോളാണ്..

മറ്റൊരു ആതിഥേയന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നത് റോമിയോ എന്ന സര്‍ദാര്‍ജിയുടെ പട്ടിയാണ്‌. എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ആ വീടിന്റെ അകത്തു ജീവിച്ചിരുന്ന ആ പട്ടി ഞങ്ങളുടെ വരവോടെ കുറച്ചു അസ്വസ്ഥന്‍ ആയതു പോലെ തോന്നി... ഇടയ്ക്കു ഞങ്ങളുടെ അടുത്ത വന്നു കൂട്ടുകൂടനോക്കെ ശ്രമിച്ചെങ്കിലും  ഞങള്‍ അടുപ്പിക്കാത്തത് കൊണ്ട് കുറച്ചു മുരുമുര്‍പ്പുമായി ആണ് പിന്നീടു നടന്നിരുന്നത്...

സര്‍ദാര്‍ജി ഇങ്ങട് വരാന്‍ പറഞ്ഞാല്‍ നേര എതിര്‍ വശതോട്ടു നടക്കുന്ന റോമിയോ, സര്‍ദാര്‍ജി വെറുമൊരു പാവം കൂടെ ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു...
ഏതായാലും മീറ്റിംഗ് എല്ലാം വളരെ നന്നായി നടന്നു... ഇപ്രാവശ്യം എന്തായാലും ബോംബ്‌ ഒന്നും പൊട്ടിയതും ഇല്ല.. ഒരാഴ്ച പെട്ടെന്ന് കടന്നു പോയി..


തിരികെ വരാനുള്ള സമയം പെട്ടെന്ന് ആയതു പോലെ...
ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ ഫ്ലൈറ്റ് ഇന് കത്ത് നില്‍കുമ്പോള്‍ എന്തായാലും ആ ചിന്തകള്‍ എല്ലാം  മാറി...ഒരാഴ്ചയായി കാണാന്‍ ആകാത്ത എല്ലാവരെയും കാണാനുള്ള ആഗ്രഹം മനസ്സിലേക്ക് ഓടി കയറി... നാടിനെ പറ്റിയുള്ള ചിന്ടകള്‍ മനസ്സില്‍ പെരുമ്പറ കൊട്ടി... മനസ്സ് പടപട ഈനു ഇടിച്ചു...

ഫ്ല്യ്ട്ടിനുള്ള സമയം പെട്ടെന്ന് ആകാന്‍ മനസ്സ് പ്രാര്‍ത്ഥിച്ചു...

അങ്ങനെ തിരികെ  നാട്ടിലെത്തി...വിജയകരമായ ഒരു ഡല്‍ഹി യാത്ര.. ബോംബൊന്നും പൊട്ടാത്ത , ശാന്തമായ , തണുപ്പുള്ള, അതിലുപരി സര്‍ദാര്‍ജിയുടെ കൂടെയുള്ള ജീവിതവും എല്ലാം ഒരു നല്ല ഓര്‍മ്മകള്‍ ആണ് ഇപ്രാവശ്യം സമ്മാനിച്ചത്‌...

എന്തായാലും ഒരു കാര്യം തീര്‍ച്ച ആയി... എത്ര തണുപ്പ് ഉണ്ടെങ്ങിലും എത്ര മനോഹരമാണെങ്കിലും വേറെ ഒരു നാട്ടില്‍ പോയി ജീവിക്കുക എന്നത് തീര്‍ച്ചയായും മനസ്സില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്.. നമ്മുടെ നാടും വീടും എല്ലാം മറ്റെന്റിനെക്കളും നമുക്ക് പ്രിയപെട്ടതാണെന്ന് മനസ്സിലാക്കാന്‍ ഇത്തരം യാത്രകള്‍ സഹായിക്കും എന്നെനിക്കു മനസ്സിലായി.....

മരുഭൂമിയില്‍ പോയി വര്‍ഷങ്ങളോളം വീടും നാടും കാണാതെ സ്വന്തം യവ്വനവും ജീവിതവും ഹോമിക്കുന്ന ഒരു പടോരുപാട് മലയാളികള്‍ എന്റെ മനസ്സിലേക്ക് വരുന്നു... ഒരു ആഴ്ച നാടും വീടും വിട്ടപ്പോള്‍ എനിക്കുണ്ടായ വിഷമം ഇവരുടെ ഒക്ക്കെ മുമ്പില്‍ നിസ്സരം എന്ന് എനിക്ക് തോന്നുന്നു...

എന്തായാലും എല്ലാം നല്ലതിനെന്ന് നമുക്ക് പ്രതീക്ഷിക്കാം... ഒരു നല്ല നാളേക്ക് കാത്തിരിക്കാം...

Tuesday, March 16, 2010

She ഏട്ടന്റെ കണ്ണുനീര്...

കഴിഞ്ഞ ദിവസം tv  കണ്ടപ്പോള്‍ അതിലെ ഒരു സംഗീത റിയാലിറ്റി ഷോവില്‍ അവതാരക ജഡ്ജിനെ മുഖത്ത് നോക്കി ആണും പെണ്ണും കേട്ടവന്‍ (she ഏട്ടാ.. ) എന്ന് വിളിക്കുന്നു... അത് കേട്ട് അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നു...

പറഞ്ഞു വന്നത് ഇതിനെ പറ്റി അല്ല....ആ മനുഷ്യന് എന്തു വേണേലും ആകട്ടെ....ഒരു കാര്യം ഞാന്‍ ബഹുമാനിക്കുന്നു... ആളൊരു  നല്ല പാട്ടുകാരനാണ്...

പക്ഷെ അതിലപ്പുറം അയാള്‍ നല്ല ഒരു  മനുഷ്യനാണ് എന്ന് എനിക്ക് വിശ്വാസം ഇല്ല...

അല്ലെങ്കില്‍  ഒരു മല്‍ത്സരാര്‍ത്തി പുറത്തു പോകുന്നതിനു ഇയാള് ഇത്രേം കിടന്നു കരഞ്ഞു ബഹളം വെക്കുമോ...

കഴിഞ്ഞ ദിവസം അബദ്ദത്തില്‍  നമ്മുടെ മലയാളത്തിലെ പ്രസസ്തമായ ഒരു ടെലിവിഷന്‍ ചാനലിലെ ഒരു സംഗീതത്തിന്റെ മത്സരം എന്ന് പറഞ്ഞു നടക്കുന്ന ഒരു പരുപാടി കാണാന്‍ ഇടയായി...

സാദാരണ ആയി ഞാന്‍ ഈ പരുപാടി ഉള്ള സമയത്ത് ഈ ചാനല്‍ അബദ്ദത്തില്‍ പോലും വെക്കാന്‍ താല്പര്യമില്ലാത്ത ആളാണ്...പക്ഷെ കഴിഞ്ഞ ദിവസം ഇവരുടെ പരുപാടിയിലെ എലിവിഷം റൌണ്ട് ആണത്രേ...ഞാന്‍ ആണേല്‍ ചാനല്  മാറ്റിയപ്പോള്‍ കണ്ടു പോയി.... എന്നാല്‍ പിന്നെ എന്താ സംഗതി എന്ന് നോക്കാം എന്ന് വിജരിച്ചു...

സംഗതി അതി ഗംഭീരം..  വരുന്നവരെല്ലാം അതി ഗംഭീരം ആയി കര്‍ണാടക സംഗീതത്തില്‍ ആണ് കാച്ച്...  എനിക്ക് കണ്‍ഫ്യൂഷന്‍ ആയി... സംഗതി ഇനി കര്‍ണാടക് സംഗീത റിയാലിറ്റി ഷോ ആണോ....

എന്തായാലും എല്ലാരും നന്നായി പാടി ....എന്നാലും ഇനി തീരുമാനികേണ്ടത് പ്രേഷകരുടെ വോട്ടും ജഡ്ജസിന്റെ മാര്‍ക്കും ആണത്രേ... പിന്നെ എന്തിനാണാവോ  എല്ലാരും തൊണ്ട കീറി പാടിയത്... ആവൊ... മനസ്സിലായില്ല.. എന്നാലും കാത്തിരുന്ന് ബാക്കി കാണാന്‍..

ഇതിനടയില്‍ ഒരു മല്‍ത്സരര്‍ത്തി അകത്തായി... അപ്പോളാണ് അറിഞ്ഞത് ആള് കഴിഞ്ഞ ദിവസം പാടിയപ്പോള്‍ ഇടയ്ക്കു വെച്ചു നിര്‍ത്തിയ ആള്‍ ആണ് അത്രെ .. എന്നാലും പുള്ളി അകത്തു ആയി ...ഭാഗ്യം... ആളുടെ ഒരു കഴിവ്...

അതിഥി  ആയി വന്ന അഭിനേത്രി ഒരു ചീറ്റും പിടിച്ചു കൊണ്ട് നില്പുണ്ട്.... പക്ഷെ ഒന്നും മിണ്ടുന്നതായി കാണുന്നില്ല.. അറിയപെടുന്ന  ആളാണ്...പക്ഷെ ആള്‍ക്ക് വായ തുറക്കാന്‍ അവസരം നമ്മുടെ മറ്റേ പുള്ളിക്കാരത്തി  ,യേത് നമ്മുടെ ചേട്ടനെ She യെട്ട എന്ന് വിളിച്ച ലവല്, കൊടുക്കുന്നില്ല... ഹ എത്ര മനോഹരം അവളുടെ മലയാളം... നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ എവിടെ ? നമ്മുടെ പ്രിയങ്കരന്മാരായ നടന്‍മാര്‍ വിഗ്ഗ് വെക്കുന്നതും കണ്ണട വെക്കുന്നത് നോക്കി നടക്കുന്ന ഒരുപാടു ബുക്കുകള്‍ എഴുതിയിട്ടുള്ള മഹാന്മാര്‍ ഇതൊന്നും കാണുന്നില്ലേ... മഹാ നടന്‍മാര്‍ വിഗ്ഗ് വെക്കുന്നതും, കണ്ണട വെക്കുന്നതും നമ്മുടെ സംസ്കാരത്തെ ഇത്ര നശിപ്പിക്കുന്ന ഒന്നാണോ ? ഈ അവതാരകയുടെ മലയാളത്തിനെലും  വലിയ വിപത്ത്  ആയി ആണോ ഇവരൊക്കെ അതിനെ കാണുന്നത്..

എനിക്ക് മനസ്സിലാകുന്നില്ല..

അതവിടെ നില്കട്ടെ... നമുക്ക് പരുപടിയിലേക്ക് തിരികെ വരാം ...അപ്പോളാണ് നമ്മുടെ ഒരു മല്‍ത്സരര്‍ത്തി പുറത്തായി എന്ന് നമ്മുടെ അതിഥി പറയുന്നത്... ഈശ്വര പിന്നെ  കണ്ടത് എന്താണ്...ആകെ സങ്കടകരം ആയിരുന്നു... നമ്മുടെ she  എട്ടന് സങ്കടം കാരണം ഒന്നും മിണ്ടാന്‍ പറ്റുന്നില്ല.. ഹോ എന്താണ് കാണുന്നത് ? പുള്ളിക്കാരന്‍ കണ്ണുനീര്‍ തുടക്കുകയാണ്...

3 കോടി ജനങ്ങള്‍ ഉള്ളതില്‍ അര കോടിയിലതികം ദാരിദ്ര്യ രേഖക്ക്  താഴെ ഉള്ള കേരളത്തില്‍ കരയാന്‍ ചേട്ടന് കണ്ട കാര്യം നോക്കണേ... ഹാ കഷ്ടം...

ചേട്ടന്‍ ഇറങ്ങി നടക്കു റോഡിലൂടെ...കേരളത്തിലെ ഓരോ പ്രദേശങ്ങളിലൂടെയും...അല്ലേല്‍ വേണ്ട ചുമ്മാ നമ്മുടെ ന്യൂസ്‌ ചാനലുകള്‍ ഒന്ന് വെച്ചാല്‍ മതി... കാണാം ഓരോരോ കാര്യങ്ങള്‍..കരയാനായ്‌...

ഇന്നലേം കൂടെ കണ്ടു രണ്ടു കുഞ്ഞുങ്ങള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.. കണ്ണ് പൊത്തി പോകും നമ്മള്‍ ... കരഞ്ഞു പോകും നമ്മള് ഓരോരോ കാര്യങ്ങള്‍ കണ്ടാല്‍...

അല്ലാതെ നിങ്ങള് കാണിക്കുന്ന മൂന്നാം കിട പയ്ങ്കിലി സീരിയലില്‍ പോലെ ഉള്ള നിങ്ങടെ സംഗീത പരുപാടിയില്‍ നിന്ന് ആള് പുറത്തു പോകുമ്പോള്‍ കരയില്ല കേരളത്തില്‍ ആരും... നിങ്ങളുടെ സീരിയല്‍ കണ്ടു കരയുന്ന കുറെ സാദാ വീട്ടമ്മമാര്‍  അല്ലാതെ...


ലജ്ജിക്കുന്നു ചാനലുകളെ നിങ്ങളെ ഓര്‍ത്തു .... നിങ്ങളുടെ ന്യൂസ്‌ ചാന്നലുകളില്‍ വരുന്ന വാര്‍ത്തകളും സാംസ്‌കാരിക പരുപാടികളും ഓരോ ദിവസവും നമ്മുടെ സംസ്കാരത്തെ  കുറിച്ച് പറയുന്നു...എന്തിനു ഇതെല്ലാം ... നിറുത്ത് ഈ കോപ്രായങ്ങള്‍ എല്ലാം  ....... നിറുത്ത് നിങ്ങളുടെ കപട സദാചാരങ്ങളും കള്ള കണ്ണുനീരും എല്ലാം....

Wednesday, December 30, 2009

നന്ദി 2009 ...നിനക്ക് നന്ദി....

അങ്ങനെ ഒരു വര്ഷം കൂടെ കഴിയുകയാണ്...  ഒരുപാടു ഒരുപാടു പ്രതീക്ഷകളോടെ വന്നു ...പ്രതീക്ഷകളില്‍ പലതു ബാക്കി വച്ച് കൊണ്ടും പ്രതീക്ഷികാത്തത് പലതും തന്നു കൊണ്ടും 2009  പോകുകയാണ്... കുറെ ഏറെ ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട്...

2009 ഇനെ പറ്റി ഒരു സ്മാര്‍ത്ത വിജാരം നടത്തിയിട്ട് ഒരു കാര്യമില്ല എങ്കില്‍ കൂടി നമുക്ക് എല്ലാം ഒര്മിക്കാം...

ഓര്‍മ്മിക്കാന്‍ നല്ലതും ചീത്തയും അയ ഒരു പാട് കാര്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍....

പലതും നമ്മള്‍ കണ്ടു... ആഗോള തലത്തില്‍  നോക്കുകയനെങ്ങില്‍ ലോക ക്രിക്കറ്റ്‌ റാങ്കിംഗ് ഇല ഇന്ത്യയുടെ ഒന്നാം സ്ഥാനം , ശ്രീ ലങ്കന്‍ പുലികളുടെ പതനം, കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കുന്നത് പോലെ ഒബാമക്ക് നോബല്‍ സമ്മാനം, മിച്ചെല്‍ ജാക്ക്സണ്‍ ന്റെ മരണം, വൂട്സ് ഇന്റെ ഏറ്റു പറച്ചില്‍,  അങ്ങനെ എന്തൊക്കെ

ഇന്ത്യയില്‍ ആണെങ്കില്‍ , കോണ്‍ഗ്രസ്‌ ഇന്റെ വിജയം, ബ്ജ്പ് യുടെ പതനം, ലിബെരന്‍ കമ്മിഷന്‍ , രാജശേകര രെദ്ധിയുടെ മരണം, അങ്ങനെ പലതും..

കേരളത്തിലോ... തീവ്രവാദം, കരുണാകരന്റെ മടങ്ങി പോക്ക്... പിണറായിയുടെ വീട്, തങ്ങളുടെ മരണം,ലോഹിതദാസിന്റെ  മരണം  , എന്തൊക്കെ ആണ്...

എന്തായാലും എല്ലാം പോകട്ടെ... നമുക്ക് വീണ്ടും പ്രതീക്ഷിക്കാം.. ഒരു നല്ല നാളെക്കായി...ഒരു  നല്ല പുതു വര്‍ഷത്തിനു ആയി.. സന്തോഷത്തിന്റെ വര്‍ഷത്തിനായി...

ബ്ലോഗ്‌ എന്ന മരുപച്ചയിലൂടെ കഴിഞ്ഞ ഒരു കൊല്ലം  കുറെ ആളുകളെ ,അവരുടെ അനുഭവങ്ങളെ, അവരുടെ കഥകളെ വായിക്കാന്‍ പറ്റി... ബെര്‍ലി, വാഴകോടന്‍ ,ബ്രിജ്വിഹാരം ,പൊങ്ങും മൂടന്‍, കൂതറ, ആലുവവാല, ഫായാസം അങ്ങനെ എത്രയോ മഹാന്മാരായ എഴുത്തുകാര്‍...അവരുടെ മുന്നില്‍ ഏറ്റവും നിസ്സാരനായ ഞാനും ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിരിക്കുന്നു ...ഹോ 2009 തെ നീയൊരു മഹാന്‍  തന്നെ...എനിക്കും എഴുതുവാന്‍ നീ അവസരം തന്നല്ലോ... വീണ്ടും കാണാം പുതിയൊരു വര്‍ഷത്തില്‍ പുതിയ ബ്ലോഗുകളുമായി...മഹാകവി അലുവവല്‍ പറഞ്ഞത് പോലെ 2010 പിണങ്ങി മാരിയില്ലെങ്ങില്‍ കാണാം നമുക്ക് 2010 ഇല്‍..

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ .....

Tuesday, November 17, 2009

ക്രിസ്തുമസും മാവേലിയും !

അങ്ങനെ വീണ്ടും ഒരു ക്രിസ്മസ്  കൂടെ വരവായി.....കഴിഞ്ഞ ദിവസം മണപ്പുറത്ത് കൂട്ടുകാരുടെ അടുത്ത് ചെന്നപ്പോളാണ്‌ അതിനെ പറ്റി ഓര്‍ത്തത്‌. ഓര്‍ക്കാന്‍ കാരണം ഉണ്ട്.. ഇക്കൊല്ലത്തെ ക്രിസ്മസ് പരുപാടികള്‍ എല്ലാരും കൂടെ അസ്സുത്രണം  ചെയ്യുകയാണ്  ....

ചരച്ചകളില്‍ ആദ്യം തന്നെ ഉയര്‍ന്നുവന്ന അഭിപ്രായം ആണ് ഇപ്രാവശ്യത്തെ  ക്രിസ്മസ്  എന്തായാലും മാവേലി സ്പോന്‍സര്‍  ചെയ്യേണ്ട എന്നത്...

കേള്‍കുമ്പോള്‍ എല്ലാവര്ക്കും അതിശയം തോന്നുണ്ടാകും  അല്ലെ ?  എങ്ങനെ തോന്നാതിരിക്കും ? ക്രിസ്മസും മാവേലിയും തമ്മില്‍ എന്താണ് ബന്ധം ?

സത്യത്തില്‍ മാവേലി എന്നത് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരു സുഹൃത്തിനെ ഞങ്ങള്‍ വിളിക്കുന്ന പേര്‍ ആണ്.അവനു ആ പേര്‍ എങ്ങനെ കിട്ടി എന്നുള്ളതാണ് കഥ.

ആലുവ മനപ്പുരത്തിന്റെ കരയില്‍ ഉള്ള എന്റെ സുഹൃത്ത് വലയത്തില്‍ 20 ഓളം ചെറുപ്പക്കാര്‍ ഉണ്ട്...പതിവായി വോള്ളിബോള്‍ ആണ് പ്രധാന വിനോദം. ഒരു ചെറിയ ക്ലബ്‌ ഉം എല്ലാരും കൂടെ നടത്തുന്നുണ്ട്... ഫ്രണ്ട്സ്  മണപ്പുറം എന്ന പേരില്‍ .. എല്ലാ ഓണത്തിനും ചെറിയ രീതിയില്‍ നാട്ടിലെ കുട്ടികളെ വെച്ചു കൊണ്ട് ഓണപ്പരുപാടികള്‍ നടത്താറുണ്ട് എന്ഗിലും വലിയ തോതില്‍ ഒരു പരുപാടിയും നടത്തിയിട്ടില്ല ഇത് വരെ.. അങ്ങനെ ഇരിക്കെ ആണ് കഴിഞ്ഞ കൊല്ലം ക്രിസ്മസ് വരുന്നത്... എല്ലാവര്ക്കും ചെറിയ ഒരു ആഗ്രഹം ക്രിസ്മസ് ഒന്ന് ആഖോഷിചാലോ  എന്ന് ...അങ്ങനെ ആണ് ക്രിസ്മസ് പരുപാടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചത്. ...

പ്രധാന  പ്രശ്നം അപ്പോള്‍ പൊങ്ങി വന്നു ....എങ്ങനെ പരുപാടികള്‍ നടത്തും  ? സാധാരണ   ഓണത്തിന് ചെറിയ  രീതിയിലുള്ള പരുപാടികള്‍ ആയതു കൊണ്ട് ചെറിയ പിരിവു നാട്ടില്‍ നടത്തിയാല്‍ അതിനുള്ള വക കിട്ടും... പക്ഷെ ക്രിസ്മസ് പരുപാടി നടത്ത്ന്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞപ്പോളാണ് പരുപാടികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ നല്ലൊരു തുക വേണ്ടി വരും എന്ന് മനസ്സിലായത് ...ഹോ ആകെ പ്രശ്നം ആയല്ലോ.. അങ്ങനെ എല്ലാരും കൂടെ തല പുക്നഞ്ഞും ചിലര്‍ സിഗേരട്റ്റ് പുകച്ചു കൊണ്ടും നില്‍കുമ്പോള്‍ ആണ് നമ്മുടെ നായകന്‍ വരുന്നത്. ഒരു മാലാഖയെ പോലെ ....ഞാന്‍ സ്പോന്‍സര്‍  ചെയ്യാം എല്ലാ പരുപാടികളും ...എല്ലാരും ഞെട്ടി ....വേറെ ആരുമല്ല പറഞ്ഞത്...നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന റോണ്‍ എന്നാ സുഹൃത്താണ്‌ അത് പറഞ്ഞത്... ഞെട്ടിയവ്ര്‍ എല്ലാരും വീണ്ടും ഞെട്ടി,ആളെ കണ്ടപ്പോള്‍ ...ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല ...ജീവിതത്തില്‍ ഇന്ന് വരെ ആരെ കൊണ്ട് നല്ലത് എന്ന് പറയിപ്പികാത്ത റോണ്‍ അങ്ങനെ പറഞ്ഞപ്പോള്‍ പിന്നെ ഞെട്ടിയത്തിനു ആര്‍ക്കും എന്നെയോ എന്റെ സുഹൃതുകളെയോ ഒന്നും പറയാന്‍ പറ്റില്ല...

എങ്ങനെ സ്പോന്‍സര്‍ ചെയ്യും നീ ക്രിസ്മസ് പരുപാടി ? കൂട്ടത്തില്‍ ആരോ അവനോടു ചോദിച്ചു ...

അതൊന്നും നിങ്ങള്‍ അറിയണ്ട..ഞാന്‍ ഏറ്റിരിക്കുന്നു എല്ലാം...അവന്‍ പറഞ്ഞു

അങ്ങനെ പര്ഞ്ഞലെങ്ങനെ ശരിയാകും  ... കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഒന്നും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല..അല്ലേല്‍ അവസാനം എല്ലാരും കൂടെ തെണ്ടേണ്ടി വരും..പറഞ്ഞേക്കാം...മറ്റൊരാള്‍ പറഞ്ഞു..

അങ്ങനെ ആണേല്‍ ഞാന്‍ പ്ലാന്‍ പറയാം .. പരുപാടി എന്റെ കമ്പനി യെ കൊണ്ട് നടത്തിക്കം.. റോണ്‍ പറഞ്ഞു..

എല്ലാവരും ആലോചിച്ചു....റോണ്‍ പറയുന്നത് ഒരു നല്ല ഐഡിയ ആണ്...അവന്റെ കമ്പനി യെ സ്പോന്‍സര്‍ ആക്കിയാല്‍ മതി.. പക്ഷെ അവന്‍ അമേരിക്കന്‍ തലസ്ഥാനത്തിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് കമ്പനയില്‍ ജോലിക്ക് കയറിയിട്ട് മാസം 3   ആയിട്ടുള്ളൂ...അതിനുള്ളില്‍ നമ്മുടെ പരുപാടിയെ സ്പോന്‍സര്‍ ചെയ്യികാനുള്ള കോപ്പ് അവനു ഉണ്ടോ ആ കമ്പനിയില്‍  ?

എന്തായാലും എല്ലാരും കൂടെ ആലോചിച്ചു.. കാര്യം എന്ജിനീരിംഗ് ആണ് പടിച്ചതെങ്ങിലും ജോലി ചെയ്യുന്നത് ഇന്ഷു രന്‍സു കമ്പനിയില്‍ ...കല്യാണം കഴിഞ്ഞെന്ഗിലും മൊബൈല്‍ ഫോണില്‍ പെങ്കോച്ചുങ്ങളോട് പഞ്ചാര അടിക്കല്‍ ഹോബി ....ഇതൊക്കെ അവന്റെ ഗുണകണങ്ങള്‍ ആണ് ....എങ്ങനെ വിശ്വസിക്കും..പിന്നെ എല്ലാരും കൂടെ രണ്ടും കല്പിച്ചു ഒരു തീരുമാനം എടുത്തു ..അവന്റെ കമ്പനിയെ കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കുക എന്ന്...വരുന്ന്ടത് വെച്ചു കാണാം...ഉള്ളില്‍ ഒരു പേടി ഉണ്ടേലും എല്ലാരും സമ്മതിച്ചു...

അങ്ങനെ വിചാരിച്ചതിലും  നന്നായി ക്രിസ്മസ് പരുപാടി നടത്തി.. നാട്ടുകാരൊക്കെ അനുമോദിച്ചു എല്ലാവരെയും...പരുപാടി കഴിഞ്ഞു പിറ്റേ ദിവസം മുതല്‍ പൈസയുടെ അവശ്യം തുടങ്ങി...വണ്ടിയുടെ വാടക , ലൈറ്റ് ആന്‍ഡ്‌ സൌണ്ട് , കസേര , സോഡാ ..അങ്ങിനെ നൂറു കൂട്ടം കാര്യങ്ങള്‍..എല്ലാത്തിനും പൈസ വേണം...എല്ലാരും കൂടെ കയ്യില്‍ നിന്നും ,കടം മേടിച്ചും എല്ലാം പൈസ കൊടുക്കനുല്ലവര്‍ക്കൊക്കെ കൊടുത്തു തീര്‍ത്തു

എല്ലാം ഒറ്റ പ്രതീക്ഷയുടെ പുറത്തു..റോണ്‍ പൈസ കൊണ്ട് വരും അതോടെ പ്രശ്നങ്ങള്‍ ഒക്കെ തീരും...

ദിവസങ്ങള്‍ ഒന്നൊന്നായി പോയി തുടങ്ങി... ആഴ്ചയായി..മാസം ആയി...എല്ലാ ദിവസവും മണപ്പുറത്ത്  വന്നു കൊണ്ടിരുന്ന റോണ്‍ ആണേല്‍ വരുന്നത് പതിയെ കുറച്ചു... ഒന്നിടവിട്ട ദിവസങ്ങളില്‍ ആയി... ആഴ്ചയില്‍ ഒന്നായി...മാസത്തില്‍ ഒന്നായി... വരവ്...പൈസ ചോദിച്ചവരോടൊക്കെ കമ്പനയില്‍  നിന്ന് കിട്ടിയിട്ടില്ല ...കിട്ടും..കിട്ടുമ്പോള്‍ തരാം എന്നൊക്ക്  പറയും ആള്‍ ... അങ്ങനെ  ആളുടെ വരവ് പതിയെ നിന്നൂ ...

കൊടുക്കാനുള്ള  രൂപ  എല്ലാം എല്ലാരും കൂടെ കയ്യെന്നെടുതും,നാട്ടില്‍ പിരിച്ചും എല്ലാം കൊടുത്തു തീര്‍ത്തു... കമ്പനിയില്‍   നിന്ന് രൂപ വാങ്ങി തരാമെന്ന് പറഞ്ഞു പറ്റിച്ച ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ മുങ്ങി..ആളെ പിന്നെ കാണുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ ആയി... അങ്ങനെ  മാവേലി എന്നാ പേരും വീണു ആള്‍ക്ക്...

വീണ്ടും ഒരു ക്രിസ്മസ് കൂടെ വന്നപ്പോള്‍ ആദ്യമേ തന്നെ നാട്ടില്‍ നടന്നു പിരിക്കാം എന്ന് തീരുമാനം എടുത്തു എല്ലാരും... കാരണം ഇനിയും കബളിപ്പിക്കപെടാനുള്ള വിഷമവും...

NB :- ഞങ്ങളുടെ നാട്ടില്‍ വല്ലപ്പോളും ഒരിക്കല്‍ മാത്രം കാണുന്ന ആളുകളെ ഞങ്ങള്‍ മാവേലി എന്നു ആണ് വിളിക്കുന്നത്‌.. അല്ലാതെ ഒരിക്കലും നമ്മുടെ എല്ലാം പ്രിയാപ്പെട്ടവനായ  യഥാര്‍ത്ഥ മാവേലി തമ്പുരാനെ ചിത്രത്തിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിച്ചിട്ടില്ല...