Wednesday, November 24, 2010

അനാഥര്‍ ......

വീണ്ടും ഒരിക്കല്‍ കൂടി ആ കുട്ടികളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള  ഭാഗ്യം എനിക്കുണ്ടായി... ആലുവക്ക്‌   അടുത്തുള്ള ആ അനാഥാലയത്തില്‍  ഏകദേശം 5 കൊല്ലത്തോളം ആകുന്നു ഞാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും  പോകുന്നതും അവിടുത്തെ അന്തെവാസികള്‍ക്ക്  ഭക്ഷണം കൊടുക്കുന്നതും.. അനാഥരും ആലംബഹീനരും അയ കുട്ടികളും സ്ത്രീകളും വൃദ്ധരും എല്ലാം അവിടെ ഉണ്ട്...

മനസ്സ് വിഷമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈ കുട്ടികലോടോത്തുള്ള ഒരു ദിവസം തീര്‍ച്ചയായും എനിക്ക് വളരെ സന്തോഷവും സമാധാനവും തരുന്നു...

ഇക്കൊല്ലം  ഇത് മൂന്നാമത്തെ തവണയാണ് ഞാന്‍ അവര്ര്ക് ഭക്ഷണം കൊടുക്കുന്നത്...പക്ഷെ ഇതില്‍ രണ്ടു പ്രാവശ്യം മാത്രമേ എനിക്ക് അവിടെ പോകാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും പറ്റിയുള്ളൂ...

അവസാനം ആയി പോയത് ഇക്കൊല്ലം നവംബര്‍ ആദ്യം ആണ്...  അവരുടെ കൂടെ ഉള്ള ആ ഉച്ച ഭക്ഷണം കഴിക്കുന്ന നേരത്ത് ഒരുപാടു ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി..  മനസ്സില്‍ വിജാരിക്കുന്നതെല്ലാം  വാങ്ങി തന്നിരുന്ന മാതാവ്‌ .. ഒരിക്കല്‍ പോലും വഴക്ക് പറഞ്ഞിട്ടില്ലാത്ത പിതാവ്...  ഇവരൊക്കെ ഉള്ളപ്പോള്‍  എന്തു വിഷമം ആണ് അറിയുന്നത്... ഇതില്ലത്തവരോ... അവര്‍ക്ക്  ആരാണ് ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുക്കുന്നത്...അവരെ ആരാണ് സ്നേഹിക്കുന്നത്...

ഭക്ഷണം കഴിക്കുന്നതിന്റെ ഇടയില്‍ ഇതൊക്കെ മനസ്സിലൂടെ കടന്നു പോയി...  ഓര്‍മ്മകള്‍ പറക്കുകയാണോ.... പെട്ടെന്ന് 10 കൊല്ലങ്ങള്‍ പുറകിലേക്ക് പോയത് പോലെ തോന്നി...

MCA ക്കൂ അങ്കമാലിയില്‍ കോളേജില്‍ ചേരുന്നത് 10 കൊല്ലം മുമ്പാണ്.. MES  ഇല്‍ നിന്നും ഡിഗ്രി പാസ്‌ ആയി കുറെ നാള്‍ കറങ്ങി നടന്നതിന്‍  ശേഷം ആണ്  MCA ക്ക്  ചേരുന്നത്...

സാധാരണ പോലെ തന്നെ ക്ലാസ്സിലെ പഠിക്കാന്‍ ഏറ്റവും മിടുക്കന്മാരും തല്ലു കൊള്ളികളും അയ തരന്ഗ് , സെബി, സുനില്‍, ഡെന്നി, പോള്‍ മുതലായ കുട്ടികളുടെ കൂടെ തന്നെ കുട്ടു  പിടിച്ചു...

ക്ലാസ്സ്‌ തുടങ്ങിയ ആദ്യത്തെ ദിവസങ്ങളില്‍ തന്ന്നെ നല്ലേ ചീത്ത പേര്  കേള്ല്പിക്കാന്‍ പറ്റി.. കമ്പ്യൂട്ടര്‍  ബേസിക്സ്  ക്ലാസ്സ്‌ എടുത്തിരുന്ന മിസ്സിന്റെ ക്ലാസ്സില്‍ ഇരുന്നു കളം വെട്ടി കളിച്ചതിനു മിസ്സ്‌ എനീപ്പിച്ച്ചു നിര്‍ത്തിയതും  അക്കാരണം കൊണ്ട് തന്നെ അവിടുത്തെ ടീചെര്മാരുടെ മനസ്സില്‍ ആദ്യം തന്നെ കയറിപറ്റാന്‍ സാദിച്ചു...

പക്ഷെ കൂട്ടത്തില്‍ ഒരു മിസ്സിന് മാത്രം ഞങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടം ആയിരുന്നു... ദീന എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടിരുന്ന ഗോവ ക്കാരി ആയിരുന്ന ജെരാല്ദീന്‍  ആയിരുന്നു അത്...

പീഡി എന്ന പേഴ്സണാലിറ്റി ധെവേലോപ്മെന്റ്റ്   ആയിരുന്നു അവരുടെ സബ്ജെച്റ്റ് ... സാദാരണ ഗതിയില്‍ പീഡി  അവര്‍ എന്നാല്‍ ഒച്ചയും ബഹളവും ഉണ്ടാക്കാനുള്ള ക്ലാസ്സ്‌ എന്നാണ് ഞങ്ങള്‍ കണ്ടിരുന്നത്‌... എങ്ങനെ പെണ്‍കുട്ടികളെ കളിയാക്കാം അവരോടു എങ്ങനെ മെക്കിട്ടു കയറാം ഇതൊക്ക്കെ ആയിരുന്നു പീഡി ക്ലാസ്സിലെ വിനോദങ്ങള്‍..


പതിവ് പോലെ അന്ന് ദീന്‍ മിസ്സ്‌ ക്ലാസ്സില്‍ വന്നു...

"ഇന്ന് നമ്മള്‍ ചെയ്യാന്‍ പോകുന്നത് നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതോ സംഭവിക്കാന്‍  സാധ്യത ഉള്ളതുമായ ഒരു സംഭവം വിവരിക്കുക ആണ്.. "


കേട്ടപ്പോള്‍ കണ്‍ഫ്യൂഷന്‍ ആയി, " എന്തിനെ പറ്റി പറയും..."


ഓരോരുത്തരും ആലോചിക്കാന്‍ തുടങ്ങി...അതിനു ശേഷം ഓരോരുത്തര്‍ ആയി പ്ലട്ഫോരം ഇല്‍ കയറി നിന്ന്  സംസാരിക്കാന്‍ തുടങ്ങി...

എല്ലാരും വളരെ ചുരുക്കത്തില്‍ കാര്യങ്ങള്‍ പറഞ്ഞു...പലതും കേട്ടാല്‍ തന്നെ അറിയാം ചുമ്മാ പുളു ആണെന്ന്...

എനിക്ക് മുമ്പ്  സംസരിക്കാനുള്ളത്  ലീന ആണ്... ഹോ ചെറിയ ടെന്‍ഷന്‍ ഇല്ലാതെ ഇല്ല.. എന്തു നുണ പറഞ്ഞു ഒപ്പിക്കും...

അവസാനം ലീന യുടെ ചാന്സ് ആയി... ഹോ പണ്ടാരം അവള് ഫിനിഷ് ചെയ്താല്‍ ഞാന്‍  തുടങ്ങണമല്ലോ ..

ലീന സംസാരിച്ചു തുടങ്ങി... അത്രയും നേരം ആരുടെയും സംഭാഷണം കാര്യമായി  ഞാന്‍ ശ്രദ്ടിചിരുന്നില്ല ...കാരണം തുടങ്ങുമ്പോള്‍  തന്നെ അറിയാം പലതും ചുമ്മാ പറയുന്നതാണെന്ന്...

പക്ഷെ ലീനയുടെ സംസാരം പെട്ടെന്ന് എന്നെ ആകര്‍ഷിച്ചത് പോലെ തോന്നി... ഞാന്‍  അവളുടെ മുഖത്തേക്ക്  തന്നെ സൂക്ഷിച്ചു  നോക്കി...

അവള്‍ പറയുന്നത് അവളെ പറ്റി തന്നെ ആണ്... അവളുടെ വീട്ടില്‍ അച്ഛനും അമ്മയും ഒരു ചേട്ടനും ആണ് ഉള്ളത്...

അവളുടെ കഴിഞ്ഞ ജന്മദിനത്തില്‍ അവള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ SOS അനാഥാലയത്തില്‍ പോയ സംഭവം ആണ് അവള്‍ പറയുന്നത്..

ഞാന്‍ അവളുടെ  കണ്ണുകളിലേക്കു നോക്കി...അത് നനഞ്ഞിട്ടുണ്ടോ... മനസ്സിലാകുന്നില്ല.. നാന്‍ അടുത്തു ഇരുന്ന തരന്ഗ് ഇനോട് ചോദിച്ചു...

"എടാ അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നുണ്ടോ "
" ആ നീ ഇനി വേണ്ടാതിടതൊക്കെ നോക്കി കണ്ട പെണ്ണുങ്ങളുടെ കയ്യില്‍ നിന്നും പെട വാങ്ങിക്കോ... അവള്‍ ചുമ്മാ ഓരോന്ന് അടിക്കുകയാണ്... അപ്പോളാണ് അവന്റെ കണ്ണീരു.."

എന്തായാലും അനാഥാലയത്തിലെ കുട്ടികള്ള്ക് മിട്ടായി കൊടുത്ത കാര്യം എല്ലാം പറഞ്ഞപ്പോള്‍ മറ്റാരും കണ്ടില്ലെങ്കിലും അവളുടെ കണ്ണില്‍ നനവു ഞാന്‍ കണ്ടു...

അവള്‍ പറഞ്ഞു അവസാനിപ്പിച്ച്‌ പ്ലട്ഫോര്മില്‍ നിന്നും ഇറങ്ങി അവളുടെ സീറ്റില്‍ വന്നിരുന്നു...

അടുത്തത് എന്റെ ഊഴം ആണ് .. ഞാന്‍  പതിയെ സീറ്റില്‍ നിന്നെനീട്ടു ക്ലാസിന്റെ മുന്നില്‍ എത്തി.. പ്ലട്ഫോര്മില്‍ കയറി...

എനിക്ക് വേറൊന്നും മനസ്സില്‍ വരുന്നില്ല.. ഞാന്‍ അവിടെ നിന്ന് പറഞ്ഞു...

"സത്യമായും എനിക്ക് ഈ സമയത്ത് ഒന്നും ഓര്മ വരുന്നില്ല... ഒരു കാര്യം മാത്രം ഞാന്‍ പറയുന്നു...എന്റെ മുമ്പേ സംസാരിച്ച ലീന  അവളുടെ സ്പീച് ആണ് യെന്റെ മനസ്സില്‍..തീര്‍ച്ചയായും ഞാന്‍ ലീനയോടെ എന്റെ ഭാവുകങ്ങള്‍ അറിയിക്കുന്നു... ഇത്രയും  നല്ല ഒരു ടോപ്പിക്ക് സെലക്ട്‌ ചെയ്തതിനും...അതിനെ പറ്റി പറഞ്ഞതിനും... തീര്‍ച്ചയായും ഞാന്‍  ഇതിനു മുമ്പ് ഒരിക്കലും ഇത്രയും സീരിയസ് ആയി ഒരാളുടെ സംഭാഷണം കേട്ടു നിന്നിട്ടില്ല... എന്റെ മനസ്സ് ഇപ്പോള്‍ ആ കുട്ടികളുടെ കൂടെ ആണ്...ലീന പറഞ്ഞ ആ അനാഥാലയത്തിലെ കുട്ടികളുടെ കൂടെ... അഭിനന്ദനങ്ങള്‍"

അത്രയും പറഞ്ഞു ഞാന്‍ അവിടെ നിന്നിറങ്ങി എന്റെ സീറ്റില്‍ വന്നിരുന്നു.

ക്ലാസ്സ്‌ തുടങ്ങി ഒരു മാസം മാത്രമേ അപ്പോള്‍ ആയിരുന്നുള്ളു...പക്ഷെ ഈ ഒരു സംഭവം എന്നെയും ലീനയും ഏറ്റവും അടുത്ത കൂട്ടുകാര്‍ ആക്കി മാറ്റി.. ക്ലാസ്സ്‌ തുടങ്ങി അധികം ആകും മുമ്പേ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടുന്ന കുറച്ചു പേരില്‍ ഒരാള്‍ ആയി ഞാന്‍ മാറി...

പക്ഷെ ഇതൊന്നുംമല്ല എന്നെ ആകെ മാറ്റി മറിച്ചത്‌... ലീനയുമായുള്ള  ചങ്ങാത്തം അവളുടെ ജീവിതത്തിലെ വലിയൊരു സത്യം എന്നിലേക്ക്‌ ,മറ്റുള്ളവര്‍ അറിയുന്നതിന് മുമ്പേ , എത്തിച്ചു...

"നിനക്കറിയുമോ ഞാന്‍ അന്ന് പറഞ്ഞതെല്ലാം  ഭാവന ഒന്നും അല്ല.." അവള്‍ പറഞ്ഞു

"അതെനിക്കറിയാം.. ഒരാള്‍ക്കും അത്രേം നന്നായി ഒരു കഥ പറയാന്‍ സാധിക്കുകയില്ല" ഞാന്‍ തിരിച്ചു പറഞ്ഞു... "

നീ അനാഥാലയത്തില്‍ പോയതും കുട്ടികള്‍ക്ക് മിട്ടായി കൊടുത്തതും എല്ലാം സത്യം ആണെന്ന് എനിക്ക് അറിയാം "

അവള്‍ ചിരിച്ചു... വേദനയുടെ മുഖം  മൂടിയുള്ള ഒരു ചിരി...

"ഹാ ഹാ നിനക്കെന്തറിയാം... പൊട്ടന്‍...എടാ ഒരു കാലത്ത് ഞാനും ആ അനാഥാലയത്തിലെ ഒരു അംഗം ആയിരുന്നു  അവിടുത്തെ കുട്ടികളുടെ ഇടയില്‍ ഞാനും ഒരു അനാഥ "

 കണ്ണില്‍ ഇരുട്ട് കയറിയത് പോലെ...

ഡോക്ടര്‍ അയ സഹോദരനും സ്നേഹത്തിന്റെ നിരകുടങ്ങള്‍   എന്ന് അവള്‍ പറയുന്ന അപ്പച്ചനും അമ്മച്ചിയും ...അപ്പോള്‍ അവരെല്ലാം ?

എനിക്ക് ആകെ തല പെരുക്കുന്നത് പോലെ തോന്നി...

"നീ എന്താണ് ആലോചിക്കുന്നത് ?"

അവളുടെ ചോദ്യം ആണ് എന്നെ ഉണര്‍ത്തിയത്
"നീ വെറുതെ പറയുകയല്ലേ.." ഞാന്‍ ചോദിച്ചു

"അല്ല... അതാണ് സത്യം... ഞാന്‍ വെറും ഒരു അനാഥ ആണ് ...ഈ അമ്മച്ചിയും അപ്പച്ചനും ഒന്നും എന്റെ അല്ല...അവര്‍ എന്നെ ദത്ത് എടുത്തതാണ്... പക്ഷെ അവരൊക്കെ എന്നെ സ്വന്തം മോളെ പോലെ തന്നെ ആണ് കാണുന്നത്.. സ്വന്തം വയറ്റില്‍ ജനിച്ച മോളെ പോലെ ആണ് അമ്മച്ചിക്ക് എന്നെ "

"പക്ഷെ എന്നിട്ട് എനിക്ക് അവരോടു ഈ സ്നേഹം തിരികെ കൊടുക്കാന്‍ സാധിക്കുന്നില്ല ..."

അവള്‍ പറഞ്ഞു നിര്‍ത്തി...കണ്ണുകള്‍ ആകെ ചുവന്നിരിക്കുന്നു

" നീ ഇതാരോടും ഇപ്പോള്‍ പറയരുത് കേട്ടോ.."

"ഹും " ഞാന്‍ മൂളി...


ജീവിതത്തില്‍ എന്നെ മാറ്റിമറിച്ച  ഒരു സംഭവം ആയിരുന്നു അത്..  മിനിട്ടിനു നാല്‍പതു പ്രാവശ്യം അപ്പനെയുമ അമ്മയയൂം ചേട്ടനെയും  പറ്റി ക്ലാസ്സില്‍ എല്ലാവരോടും പറയുന്ന  കൂട്ടുകാരി എന്റെ മനസ്സിന്റെ ഒരു നൊമ്പരം ആയി  മാറി...

മൂന്നു കൊല്ലത്തെ MCA  പഠനത്തില്‍ ആദ്യത്തെ രണ്ടു വര്‍ഷവും അവള്‍ ഈ രഹസ്യം ക്ലാസ്സില്‍ വേറെ ആരോടും പറഞ്ഞിരുന്നില്ല.. എന്നോടോഴികെ.. അവസാനം പലരും എന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടത്ത്തത് കണ്ടു പല സുഹൃത്തുക്കളും എന്ന്നോട് ചോദിച്ചു

"നിനക്കിതു അറിയാമായിരുന്നു അല്ലെ "

ഞാന്‍ ഒരു ചിരിയില്‍ എന്റെ ഉത്തരം ഒതുക്കി...

ഓര്‍മകളില്‍  നിന്നും  ഞെട്ടിയെനീട്ടു ഞാന്‍... അതെ ഞാന്‍ വീണ്ടും അനാഥാലയത്തിലെ കുട്ടികളുടെ കൂടെ ഭക്ഷണം കഴിക്കുകയാണ്... ഓരോരുത്തരായി എണീറ്റ്‌ പോയി കയ്യും പാത്രവും കഴുകുന്നുണ്ട്.. ഞാന്‍ എന്റെ പാത്രം  എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു,

"മോന്‍ ആ പാത്രം  അവിടെ വെച്ചേക്കു ...ഞാന്‍ ക്ഴുകിക്കോളം.."

ഞാന്‍ പതിയെ എഴുന്നേറ്റു കയ്യ് കഴുകി മട്ടുല്ലവരോടോപ്പം  പുറത്തേക്കു നടന്നു...

കുറെ നേരം  കൂടെ അവരുടെ കൂടെ ചിലവഴികനമെന്നുണ്ടയിരുന്നെങ്ങിലും ആ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നത്  കൊണ്ട് ഭക്ഷണത്തിന് ശേഷം സ്കൂളിലേക്ക് പോയി... ഞാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന സഹോദരിയുടെ മകന്റെ കൂടെ തിരികെ പോന്നു... വരുന്ന വഴി ഞാന്‍ SOS എന്ന ബോര്‍ഡ്‌ കണ്ടു...എന്റെ തിരികെ ഉള്ള യാത്ര അതിനു മുന്നിലൂടെ ആണ്...

വണ്ടി ഓടിക്കുംബോലും  മനസ്സില്‍ ലീനയുടെ മുഖം തെളിഞ്ഞു വന്നു .

പാവം എവിടെ ആയിരിക്കും ഇപ്പോള്‍... കല്യണം ഒക്കെ കഴിഞ്ഞു കുട്ടികളൊക്കെ ഉണ്ടെന്നു കേട്ടിരുന്നു... കുറെ നാളായി അവളെ കണ്ടിട്ടു ...ഇനി എന്നെങ്ങിലും എവിടെ വെചെങ്ങിലും കണ്ടല്‍ പറയണം എന്നുണ്ട്,

"ഞാനും പോയിരുന്നു നീ ജീവിച്ചിരുന്ന പോലത്തെ ഒരു അനാഥാലയത്തില്‍.. അവരുടെ കൂടെ ഞാനും ഭക്ഷണം  കഴിച്ചു" എന്ന്