Tuesday, March 16, 2010

She ഏട്ടന്റെ കണ്ണുനീര്...

കഴിഞ്ഞ ദിവസം tv  കണ്ടപ്പോള്‍ അതിലെ ഒരു സംഗീത റിയാലിറ്റി ഷോവില്‍ അവതാരക ജഡ്ജിനെ മുഖത്ത് നോക്കി ആണും പെണ്ണും കേട്ടവന്‍ (she ഏട്ടാ.. ) എന്ന് വിളിക്കുന്നു... അത് കേട്ട് അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നു...

പറഞ്ഞു വന്നത് ഇതിനെ പറ്റി അല്ല....ആ മനുഷ്യന് എന്തു വേണേലും ആകട്ടെ....ഒരു കാര്യം ഞാന്‍ ബഹുമാനിക്കുന്നു... ആളൊരു  നല്ല പാട്ടുകാരനാണ്...

പക്ഷെ അതിലപ്പുറം അയാള്‍ നല്ല ഒരു  മനുഷ്യനാണ് എന്ന് എനിക്ക് വിശ്വാസം ഇല്ല...

അല്ലെങ്കില്‍  ഒരു മല്‍ത്സരാര്‍ത്തി പുറത്തു പോകുന്നതിനു ഇയാള് ഇത്രേം കിടന്നു കരഞ്ഞു ബഹളം വെക്കുമോ...

കഴിഞ്ഞ ദിവസം അബദ്ദത്തില്‍  നമ്മുടെ മലയാളത്തിലെ പ്രസസ്തമായ ഒരു ടെലിവിഷന്‍ ചാനലിലെ ഒരു സംഗീതത്തിന്റെ മത്സരം എന്ന് പറഞ്ഞു നടക്കുന്ന ഒരു പരുപാടി കാണാന്‍ ഇടയായി...

സാദാരണ ആയി ഞാന്‍ ഈ പരുപാടി ഉള്ള സമയത്ത് ഈ ചാനല്‍ അബദ്ദത്തില്‍ പോലും വെക്കാന്‍ താല്പര്യമില്ലാത്ത ആളാണ്...പക്ഷെ കഴിഞ്ഞ ദിവസം ഇവരുടെ പരുപാടിയിലെ എലിവിഷം റൌണ്ട് ആണത്രേ...ഞാന്‍ ആണേല്‍ ചാനല്  മാറ്റിയപ്പോള്‍ കണ്ടു പോയി.... എന്നാല്‍ പിന്നെ എന്താ സംഗതി എന്ന് നോക്കാം എന്ന് വിജരിച്ചു...

സംഗതി അതി ഗംഭീരം..  വരുന്നവരെല്ലാം അതി ഗംഭീരം ആയി കര്‍ണാടക സംഗീതത്തില്‍ ആണ് കാച്ച്...  എനിക്ക് കണ്‍ഫ്യൂഷന്‍ ആയി... സംഗതി ഇനി കര്‍ണാടക് സംഗീത റിയാലിറ്റി ഷോ ആണോ....

എന്തായാലും എല്ലാരും നന്നായി പാടി ....എന്നാലും ഇനി തീരുമാനികേണ്ടത് പ്രേഷകരുടെ വോട്ടും ജഡ്ജസിന്റെ മാര്‍ക്കും ആണത്രേ... പിന്നെ എന്തിനാണാവോ  എല്ലാരും തൊണ്ട കീറി പാടിയത്... ആവൊ... മനസ്സിലായില്ല.. എന്നാലും കാത്തിരുന്ന് ബാക്കി കാണാന്‍..

ഇതിനടയില്‍ ഒരു മല്‍ത്സരര്‍ത്തി അകത്തായി... അപ്പോളാണ് അറിഞ്ഞത് ആള് കഴിഞ്ഞ ദിവസം പാടിയപ്പോള്‍ ഇടയ്ക്കു വെച്ചു നിര്‍ത്തിയ ആള്‍ ആണ് അത്രെ .. എന്നാലും പുള്ളി അകത്തു ആയി ...ഭാഗ്യം... ആളുടെ ഒരു കഴിവ്...

അതിഥി  ആയി വന്ന അഭിനേത്രി ഒരു ചീറ്റും പിടിച്ചു കൊണ്ട് നില്പുണ്ട്.... പക്ഷെ ഒന്നും മിണ്ടുന്നതായി കാണുന്നില്ല.. അറിയപെടുന്ന  ആളാണ്...പക്ഷെ ആള്‍ക്ക് വായ തുറക്കാന്‍ അവസരം നമ്മുടെ മറ്റേ പുള്ളിക്കാരത്തി  ,യേത് നമ്മുടെ ചേട്ടനെ She യെട്ട എന്ന് വിളിച്ച ലവല്, കൊടുക്കുന്നില്ല... ഹ എത്ര മനോഹരം അവളുടെ മലയാളം... നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ എവിടെ ? നമ്മുടെ പ്രിയങ്കരന്മാരായ നടന്‍മാര്‍ വിഗ്ഗ് വെക്കുന്നതും കണ്ണട വെക്കുന്നത് നോക്കി നടക്കുന്ന ഒരുപാടു ബുക്കുകള്‍ എഴുതിയിട്ടുള്ള മഹാന്മാര്‍ ഇതൊന്നും കാണുന്നില്ലേ... മഹാ നടന്‍മാര്‍ വിഗ്ഗ് വെക്കുന്നതും, കണ്ണട വെക്കുന്നതും നമ്മുടെ സംസ്കാരത്തെ ഇത്ര നശിപ്പിക്കുന്ന ഒന്നാണോ ? ഈ അവതാരകയുടെ മലയാളത്തിനെലും  വലിയ വിപത്ത്  ആയി ആണോ ഇവരൊക്കെ അതിനെ കാണുന്നത്..

എനിക്ക് മനസ്സിലാകുന്നില്ല..

അതവിടെ നില്കട്ടെ... നമുക്ക് പരുപടിയിലേക്ക് തിരികെ വരാം ...അപ്പോളാണ് നമ്മുടെ ഒരു മല്‍ത്സരര്‍ത്തി പുറത്തായി എന്ന് നമ്മുടെ അതിഥി പറയുന്നത്... ഈശ്വര പിന്നെ  കണ്ടത് എന്താണ്...ആകെ സങ്കടകരം ആയിരുന്നു... നമ്മുടെ she  എട്ടന് സങ്കടം കാരണം ഒന്നും മിണ്ടാന്‍ പറ്റുന്നില്ല.. ഹോ എന്താണ് കാണുന്നത് ? പുള്ളിക്കാരന്‍ കണ്ണുനീര്‍ തുടക്കുകയാണ്...

3 കോടി ജനങ്ങള്‍ ഉള്ളതില്‍ അര കോടിയിലതികം ദാരിദ്ര്യ രേഖക്ക്  താഴെ ഉള്ള കേരളത്തില്‍ കരയാന്‍ ചേട്ടന് കണ്ട കാര്യം നോക്കണേ... ഹാ കഷ്ടം...

ചേട്ടന്‍ ഇറങ്ങി നടക്കു റോഡിലൂടെ...കേരളത്തിലെ ഓരോ പ്രദേശങ്ങളിലൂടെയും...അല്ലേല്‍ വേണ്ട ചുമ്മാ നമ്മുടെ ന്യൂസ്‌ ചാനലുകള്‍ ഒന്ന് വെച്ചാല്‍ മതി... കാണാം ഓരോരോ കാര്യങ്ങള്‍..കരയാനായ്‌...

ഇന്നലേം കൂടെ കണ്ടു രണ്ടു കുഞ്ഞുങ്ങള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.. കണ്ണ് പൊത്തി പോകും നമ്മള്‍ ... കരഞ്ഞു പോകും നമ്മള് ഓരോരോ കാര്യങ്ങള്‍ കണ്ടാല്‍...

അല്ലാതെ നിങ്ങള് കാണിക്കുന്ന മൂന്നാം കിട പയ്ങ്കിലി സീരിയലില്‍ പോലെ ഉള്ള നിങ്ങടെ സംഗീത പരുപാടിയില്‍ നിന്ന് ആള് പുറത്തു പോകുമ്പോള്‍ കരയില്ല കേരളത്തില്‍ ആരും... നിങ്ങളുടെ സീരിയല്‍ കണ്ടു കരയുന്ന കുറെ സാദാ വീട്ടമ്മമാര്‍  അല്ലാതെ...


ലജ്ജിക്കുന്നു ചാനലുകളെ നിങ്ങളെ ഓര്‍ത്തു .... നിങ്ങളുടെ ന്യൂസ്‌ ചാന്നലുകളില്‍ വരുന്ന വാര്‍ത്തകളും സാംസ്‌കാരിക പരുപാടികളും ഓരോ ദിവസവും നമ്മുടെ സംസ്കാരത്തെ  കുറിച്ച് പറയുന്നു...എന്തിനു ഇതെല്ലാം ... നിറുത്ത് ഈ കോപ്രായങ്ങള്‍ എല്ലാം  ....... നിറുത്ത് നിങ്ങളുടെ കപട സദാചാരങ്ങളും കള്ള കണ്ണുനീരും എല്ലാം....

2 comments:

  1. ലജ്ജിക്കുന്നു ചാനലുകളെ നിങ്ങളെ ഓര്‍ത്തു .... നിങ്ങളുടെ ന്യൂസ്‌ ചാന്നലുകളില്‍ വരുന്ന വാര്‍ത്തകളും സാംസ്‌കാരിക പരുപാടികളും ഓരോ ദിവസവും നമ്മുടെ സംസ്കാരത്തെ കുറിച്ച് പറയുന്നു...എന്തിനു ഇതെല്ലാം ... നിറുത്ത് ഈ കൊപ്രയങ്ങളെല്ലാം ....... നിറുത്ത് നിങ്ങളുടെ കപട സദാചാരങ്ങളും കള്ള കണ്ണുനീരും എല്ലാം....

    ReplyDelete
  2. ഡാ.....യ്..
    ഇതെപ്പൊ സംഭവിച്ചൂ.....!!
    രണ്ടായിരത്തൊമ്പതു മുതല്‍ ഇവിടെ ഉണ്ടായിട്ടും ഞാനറിഞ്ഞില്ലല്ലോ...!!

    ഏതായാലും സംഗതി കലക്കി...

    ReplyDelete