Wednesday, May 5, 2010

ഒരു ഡല്‍ഹി യാത്രയുടെ ഓര്‍മ്മക്കായി.....

അങ്ങനെ വീണ്ടുമൊരിക്കല്‍ കൂടി ഡല്‍ഹിയിലേക്ക്‌ .....

ഡല്‍ഹിയില്‍ മേയ്ക്ക് മൈ ട്രിപ്പ്‌ എന്ന കമ്പനിയിലേക്ക് ഇനിയും പോകണം എന്ന് ബോസ്സ് പറഞ്ഞപ്പോള്‍  മനസ്സ് ഒന്ന് വിഷമിച്ചു... കാരണം പലതും ഉണ്ടായിരുന്നു അങ്ങനെ ഒരു തോന്നല്‍ മനസ്സിലേക്ക് വരാന്‍ കാരണമായി..

പെട്ടെന്ന് ഓര്‍മയിലേക്ക് വന്നത് 2008 ഇല്‍ ഡല്‍ഹിയിലേക്കുള്ള ആദ്യ യാത്രയാണ് .. അതൊരിക്കലും  മറക്കാന്‍ പറ്റില്ല..അതിന്റെ ടെന്‍ഷന്‍ തന്നെ ഇത് വരെ മാറിയിട്ടില്ല , പിന്നെ എങ്ങനെ ആണ് വീണ്ടും പോകുക..


2008 ഇല്‍  ആണ് ആദ്യമായി ഡല്‍ഹില്‍ പോകുന്നത്.. ടിക്കറ്റ്‌ ഒക്കെ ഒക്കെ ആയി പോകുന്നതിന്റെ തലേന്ന് ആണ് ഡല്‍ഹിയില്‍ ബോംബു സ്ഫോടനങ്ങളുടെ പരമ്പര അരങ്ങേറിയത്...  മീറ്റിംഗ് ഇനുള്ള എല്ലാം അറേഞ്ച് ചെയ്തു വെച്ചു ഇനി മാറ്റാന്‍ പറ്റില്ല എന്നുള്ള അവസ്ഥയില്‍ ഞാനും മുരളി സാറും (എന്റെ പ്രൊജക്റ്റ്‌ മാനേജര്‍ ) കൂടെ പറഞ്ഞ ദിവസം തന്നെ ഡല്‍ഹിയിലേക്ക്‌ പോയി...

ആ ഒരു ആഴ്ച ജീവിതത്തില്‍ ഒരിക്കലും  മറക്കാന്‍ പറ്റില്ല...  ഡല്‍ഹിയില്‍ ഉള്ളവര്‍ക്കൊന്നും അതൊരു പുതുമ ആയി തോന്നിയില്ല... പലരും തല നാരിഴക്ക്‌ രക്ഷപെട്ടതൊക്കെ പറയുന്നത് കേട്ടപ്പോള്‍ ആകെ വിറച്ചു... അവര്‍ക്ക് അതെല്ലാം നിസ്സാരമായ കാര്യം പോലെ ...പക്ഷെ നമ്മള് മലയാളികള്‍ക്ക് ബോംബു  എന്നൊക്കെ ഉള്ളത് 2008 ഇല്‍ ഒരു ഭയങ്കര സംഭവം തന്നെ ആയിരുന്നു ( ഇന്ന് നമുക്കും പരിചിതം ആയിരിക്കുന്നു എല്ലാം...)

CP എന്നറിയപെടുന്ന കോണാട്ട് പ്ലയ്സിലൂടെയും ഗ്രെയിട്ടര്‍  കൈലാഷ് ഇലൂടെയും ഒക്കെ നടക്കുമ്പോള്‍ തലേ ആഴ്ച പൊട്ടിയ ബോംബിന്റെ ശബ്ദത്തിനെ പോലും പേടി ഇല്ലാത്തത് പോലെ ജനക്കൂട്ടം ഒഴുകുന്നു...  ഡല്‍ഹിയുടെ തിരക്ക് അത്ര അധികം ആണ് ....ബോംബു പൊട്ടുന്നത് അവര്‍ക്ക് പൊട്ടാസ്സ് പൊട്ടുന്നത് പോലെയേ ഉള്ളു എന്ന് എനിക്ക് തോന്നിപോയി ...
അങ്ങനെ ഒരാഴ്ച തള്ളി വിട്ടതിന്റെ ഭീകര ഓര്‍മകള്‍ വന്നത് കൊണ്ടാകണം ഇപ്രാവശ്യം വീണ്ടും ഡല്‍ഹിയില്‍ മീറ്റിംഗ് വന്നപ്പോള്‍ ഞാന്‍ ഒന്ന് മടിച്ചത്...

എന്തായാലും ഒഴിഞ്ഞു  മാറാന്‍ പല അടവും നോക്കിയെങ്കിലും അമേരിക്കയില്‍  ഉള്ള ബോസ്സ് സമ്മതിക്കാത്തത് കൊണ്ട് ഫെബ്രുവരി 2010 ഇല്‍ തന്നെ പോകേണ്ടി വന്നു....

ഫെബ്രുവരി 21 മുതല്‍  27 വരെ നീളുന്ന ഒരാഴ്ചത്തെ മീറ്റിംഗ്... ഒരു പാട് പ്രാര്‍ത്ഥിച്ചു ഇപ്രാവശ്യം ബോംബൊന്നും പോട്ടരുതെ എന്ന്...
ഏതായാലും തീരുമാനിച് പ്രകാരം തന്നെ 21 - ആം തീയതി നെടുമ്പാശ്ശേരി യില്‍ നിന്നും പറന്നു ഡല്‍ഹിയിലേക്ക്‌...

കഴിഞ്ഞ തവണ പോയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഞങ്ങളുടെ കമ്പനി തന്നെ ആണ് താമസം ശരിയാക്കിയത്. കഴിഞ്ഞ തവണ മേയ്ക്ക് മൈ ട്രിപ്പ്‌ ഇന്റെ ഫ്ലാറ്റില്‍ ആണ് താമസിച്ചത്..

അങ്ങനെ വയികുന്നേരം 8 മണിയോടെ ഡല്‍ഹി ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്തു..

ഐര്പോട്ടിനു പുറത്തു ഇറങ്ങിയപ്പോള്‍ ഞങ്ങളുടെ പേര് എഴുതിയ പ്ലക് കാര്‍ഡുമായി ഒരു പയ്യന്‍ നില്പുണ്ട്...വേഗം അവന്റെ അടുത്തേക്ക് ചെന്നു... അവന്‍ വേഗം ഞങ്ങളുടെ ബാഗ്‌ എടുത്തു  പിടിച്ചു...അവന്റെ കൂടെ കാറില്‍ കയറി..

കാറില്‍ കയറിയ ഉടനെ ജസ്സീമിനെ വിളിച്ചു...ഞങ്ങളുടെ താമസം അറേഞ്ച് ചെയ്തിരുന്നത് പുള്ളിയാണ്...താമസിക്കാനുള്ള സ്ഥലത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഇത് വരെ കിട്ടിയിരുന്നില്ല.. എന്തായാലും കാത്തിരുന്ന് കാണാം എന്ന് മനസ്സില്‍ വിജാരിച്ച് കാറില്‍ ഇരുന്നു..

താമസ സ്ഥലത്ത് എത്താന്‍  കുറച്ചു താമസിച്ചപ്പോള്‍ ഡ്രൈവര്‍ പറ്റിക്കല്‍ ആണോ എന്നൊരു സംശയം മനസ്സിലേക്ക്  വന്നു...എന്നാല്‍ താന്‍ വിശ്വസ്തന്‍ ആണെന്ന് തെളിയിച്ചു അയാള്‍ ഞങ്ങളെ ഒരു വീടിനു മുന്നില്‍ ഇറക്കി.. ' പാലം വിഹാര്‍ ' എന്ന ബോര്‍ഡ്‌ ആ കോളനിയിലേക്ക്  കയറിയപ്പോള്‍ തന്നെ കണ്ടു...
ഡല്‍ഹിയില്‍ അല്ല താമസം... ഗുര്‍ഗോണ്‍ ആണ് സ്ഥലം...ഞങ്ങള്‍ക്ക് പോകേണ്ട ഓഫീസ് പാലം വിഹാരിനു അടുത്ത് ആണ് എന്ന് ഡ്രൈവര്‍ പറഞ്ഞു...ഏതായാലും വലിയ മതില്‍ കെട്ടുകള്‍ ഉള്ള ആ വീടിന്റെ ഗെയിറ്റിനു മുന്നിലുള്ള കാളിംഗ്  ബെല്‍    അടിച്ചു.

കൂറ്റന്‍ ഗേറ്റ് ഇന് മുന്നില്‍ നെയിം ബോര്‍ഡ് ഉണ്ട്... പരംജീത് സിംഗ് ദുഗ്ഗല്‍ , പാലം വിഹാര്‍

ആരോ അകത്തു നിന്ന് സംസാരിച്ചു കൊണ്ട് വരുന്ന സൌണ്ട് കേട്ടു ....പതിയെ ഗേറ്റ് തുറന്നു ആറു അടിയിലേറെ പൊക്കം ഉള്ള ഒരു സര്‍ദാര്‍ജിയും ഒരു സ്ത്രീയും വന്നു... അവര്  ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു...അകത്തു ചെന്നപ്പോള്‍ അവിടെ ജസ്സീമും അമ്മയും ഇരിപ്പുണ്ട്...

സമാധാനം ആയി...

 അവരോടു കൂടെ അവിടെ ഇര്രുന്നു കുറെ  നേരം സംസാരിച്ചു...ഭക്ഷണം എല്ലാം കഴിച്ചു .. 10 മണി ആയി...അപ്പോളാണ് ഞാന്‍ ഒരു ടി ഷര്‍ട്ട്‌ ആണ് ഇട്ടിരിക്കുന്നത് എന്ന് എല്ലാവരും ശ്രദ്ദിച്ചത്‌...എല്ലാരും ഒരു ഉപദേശം തന്നു ...തണുപ്പ് ആണ്...സ്വെട്ടെര്‍ എടുത്തു ഇട് എന്ന്... ഡല്‍ഹിയിലെ തണുപ്പ് ചെസ്റിനെ ആണത്രെ ആദ്യം അടിക്കുന്നത് എന്ന്.. എന്താണാവോ....ബാക്കി ഉള്ലോടത്തെല്ലാം തണുപ്പ് ആദ്യം എവിടെ ആണ് അടിക്കുന്നത്...മനസ്സില്‍ തോന്നി... ചോദിച്ചില്ല...ആദ്യത്തെ കാഴ്ച്ചയില്‍ തന്നെ എല്ലാവരെയും വേരുപ്പികണ്ട എന്ന് മനസ്സ് പറഞ്ഞു...

ഡല്‍ഹിയില്‍ അന്ന് തണുപ്പ് പകല്‍ 22 ഡിഗ്രിയും രാത്രി 14 ഒക്കെ ഉണ്ട് എന്ന് അവര്‍ പറഞ്ഞു...
 ഏതായാലും സ്വെട്ടെര്‍ ഇടുത്തു ഇട്ടു... പക്ഷെ കിടന്നിട്ടു രാത്രി  12 മണി ആയപ്പോള്‍  എണീറ്റ്‌ പോയി.. കാരണം അത്രക്ക് തണുപ്പ് ആയിരുന്നു അന്ന്..

ഏതായാലും 2 - ആമത്തെ ദിവസം അയപ്പോലെക്കും തണുപ്പ് കുഴപ്പമില്ലെന്ന് തോന്നിത്തുടങ്ങി .
അടുത്ത ദിവസം രാവിലെ തന്നെ മീറ്റിങ്ങിനു ആയി ഇറങ്ങി. ഞങ്ങളെ എയര്‍ പോര്‍ട്ട്‌ ഇല്‍ നിന്നും കൊണ്ട് വന്ന ഡ്രൈവര്‍ തന്നെ ആയിരുന്നു അന്നും മീറ്റിങ്ങിനു ഞങളെ കൊണ്ട് പോകാന്‍ വന്നത്..
15 മിനിറ്റ്  ഡ്രൈവു കൊണ്ട്  മേയ്ക്ക് മൈ ട്രിപ്പ്‌ ഓഫീസില്‍ എത്തി. 10 മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വന്നു അകത്തു കയറുവാന്‍. മീറ്റിംഗ് തുടങ്ങിയപോലെക്കും ഓരോരുത്തരായി വന്നു.. എല്ലാം പരിചിതര്‍ തന്നെ ആയിരുന്നു..കഴിഞ്ഞ തവണ ഉണ്ടായിരുന്ന അതെ മുഖങ്ങള്‍  തന്നെ.. രാജനിഷ്, രവി, സ്മൃതി , ഗൌരി...

എല്ലാവരോടും സൗഹൃദം പുതുക്കി. പിന്നീട് മീറ്റിംഗ് ആരംഭിച്ചു.

അതി രാവിലെ തുടങ്ങി ലേറ്റ് ആയി അവസാനിക്കുന്ന മീറ്റിങ്ങുകള്‍ , ഒരാഴ്ച പെട്ടെന്ന് പോയി..അതിനടയില്‍ ദുഗ്ഗല്‍ സര്‍ദാര്‍ജിയുടെ വീടിലുള്ള താമസം രസകരം ആയി തോന്നി...

സര്‍ദാര്‍ജിക്ക്‌ എന്തിനെ പറ്റിയും  അഭിപ്രായമുണ്ടായിരുന്നു.. ആദ്യമൊക്കെ പുള്ളികാരന്‍ പുളു അടിക്കുന്നതയി തോന്നിയെങ്ങിലും, ആളെ കൂടുതല്‍ അടുത്തപ്പോള്‍ അങ്ങനെ അല്ല കാര്യങ്ങള്‍ എന്ന് മനസ്സിലായി..

ആദ്യ ദിവസം ഞങ്ങളെ സ്വീകരിക്കാന്‍ പുള്ളിയുടെ കൂടെ ഉണ്ടായിരുന്നത് സഹോദരിയാണെന്ന്  പതിയെ മനസ്സിലായി.. ജസ്സീമിന്റെ അമ്മ ഉണ്ടായിരുന്നത് കൊണ്ട് ആണ് സഹോദരി അന്ന് വന്നതത്രെ. അല്ലെങ്ങില്‍ സര്‍ദാര്‍ജിയും ഗോപാലേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഗോപാല്‍ജി എന്ന വേലക്കാരനും മാത്രം ആ  വീട്ടില്‍ ഉണ്ടാകുകയുള്ളൂ.. മക്കള്‍ രണ്ടു പേരുള്ളത് അമേരിക്കയില്‍ പഠിക്കുകയാണ്.

സര്‍ദാര്‍ജി ചില്ലറക്കാരന്‍ അല്ല എന്ന് പതിയെ മനസ്സിലായി.. സ്വന്തം ആയി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉള്ള ആളാണ് ദുഗ്ഗല്‍.. ഇത് പോലെ കുറെ വീടുകള്‍  പുള്ളിക്ക് ഉണ്ട് , എല്ലാം പേയിംഗ് ഗസ്റ്റ് ഫസിളിട്ടിക്കായി ഉപയോഗിക്കുകയാണ്..

ആള് എപ്പോളും സംസാരിച്ചു കൊണ്ടിരിക്കും...കാര്‍ഗിലില്‍ ബങ്കറുകള്‍ പണിഞ്ഞതും ഇപ്പോള്‍ ഇറാക്കില്‍  യുനിവേരിസ്ടി ബിലിംഗ് പണിയുന്നതും എല്ലാം പുള്ളിയുടെ കമ്പനി  ആണെന്ന് പറഞ്ഞപ്പോള്‍  അത് വിശ്വസിക്കാന്‍ അല്പം മടി തോന്നി...

പക്ഷെ അടുത്ത ദിവസം ഞങ്ങള്‍ക്ക് പരിജയപെടുത്താന്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആളെ കണ്ടു ഞങ്ങള്‍ ഞെട്ടി.. മേജര്‍ ജനറല്‍ മോഹിന്ദര്‍ പുരി... കാര്‍ഗില്‍ യുദ്ദകാലത്ത് കാര്‍ഗില്‍ ഒപെരഷന്‍സ്  ഇന്റെ ചുമതല വഹിച്ചിരുന്ന മേജര്‍  ആയിരുന്നു പുരി..ഇപ്പോള്‍ റിട്ടയര്‍ ചെയ്തു... മേജര്‍ പുരിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു ...പുള്ളിയോട് സംസാരിച്ചിരുന്നപ്പോള്‍ മനസ്സിലായി ദുഗ്ഗല്‍ സര്‍ദാര്‍ജി പറഞ്ഞത് പലതും സത്യം തന്നെ ആണ് എന്നത്...

ഏതായാലും ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു മേജര്‍ ജനറലിനെ  പരിജയപെടുന്നത്... അത് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു സംസാരിച്ചതും..

ഇനിയും കൂടുതല്‍ ആളുകളെ സര്‍ദാര്‍ജി ഞങ്ങള്ക് പരിജയപെടുത്തു തരാമെന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ സമയക്കുറവു കാരണം അതൊന്നും നടന്നില്ല...

ഏതായാലും ദുഗ്ഗല്ജിയെയും വേലക്കാരനെയും പാച്ചുവും കോവാലനും എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്.. ഗോപാല്‍ജി ആകെ ചിരിച്ചു കണ്ടത് ഞങ്ങള്‍ പോരാന്‍ നേരത്ത് 500  രൂപ കൊടുത്തപ്പോളാണ്..

മറ്റൊരു ആതിഥേയന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നത് റോമിയോ എന്ന സര്‍ദാര്‍ജിയുടെ പട്ടിയാണ്‌. എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ആ വീടിന്റെ അകത്തു ജീവിച്ചിരുന്ന ആ പട്ടി ഞങ്ങളുടെ വരവോടെ കുറച്ചു അസ്വസ്ഥന്‍ ആയതു പോലെ തോന്നി... ഇടയ്ക്കു ഞങ്ങളുടെ അടുത്ത വന്നു കൂട്ടുകൂടനോക്കെ ശ്രമിച്ചെങ്കിലും  ഞങള്‍ അടുപ്പിക്കാത്തത് കൊണ്ട് കുറച്ചു മുരുമുര്‍പ്പുമായി ആണ് പിന്നീടു നടന്നിരുന്നത്...

സര്‍ദാര്‍ജി ഇങ്ങട് വരാന്‍ പറഞ്ഞാല്‍ നേര എതിര്‍ വശതോട്ടു നടക്കുന്ന റോമിയോ, സര്‍ദാര്‍ജി വെറുമൊരു പാവം കൂടെ ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു...
ഏതായാലും മീറ്റിംഗ് എല്ലാം വളരെ നന്നായി നടന്നു... ഇപ്രാവശ്യം എന്തായാലും ബോംബ്‌ ഒന്നും പൊട്ടിയതും ഇല്ല.. ഒരാഴ്ച പെട്ടെന്ന് കടന്നു പോയി..


തിരികെ വരാനുള്ള സമയം പെട്ടെന്ന് ആയതു പോലെ...
ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ ഫ്ലൈറ്റ് ഇന് കത്ത് നില്‍കുമ്പോള്‍ എന്തായാലും ആ ചിന്തകള്‍ എല്ലാം  മാറി...ഒരാഴ്ചയായി കാണാന്‍ ആകാത്ത എല്ലാവരെയും കാണാനുള്ള ആഗ്രഹം മനസ്സിലേക്ക് ഓടി കയറി... നാടിനെ പറ്റിയുള്ള ചിന്ടകള്‍ മനസ്സില്‍ പെരുമ്പറ കൊട്ടി... മനസ്സ് പടപട ഈനു ഇടിച്ചു...

ഫ്ല്യ്ട്ടിനുള്ള സമയം പെട്ടെന്ന് ആകാന്‍ മനസ്സ് പ്രാര്‍ത്ഥിച്ചു...

അങ്ങനെ തിരികെ  നാട്ടിലെത്തി...വിജയകരമായ ഒരു ഡല്‍ഹി യാത്ര.. ബോംബൊന്നും പൊട്ടാത്ത , ശാന്തമായ , തണുപ്പുള്ള, അതിലുപരി സര്‍ദാര്‍ജിയുടെ കൂടെയുള്ള ജീവിതവും എല്ലാം ഒരു നല്ല ഓര്‍മ്മകള്‍ ആണ് ഇപ്രാവശ്യം സമ്മാനിച്ചത്‌...

എന്തായാലും ഒരു കാര്യം തീര്‍ച്ച ആയി... എത്ര തണുപ്പ് ഉണ്ടെങ്ങിലും എത്ര മനോഹരമാണെങ്കിലും വേറെ ഒരു നാട്ടില്‍ പോയി ജീവിക്കുക എന്നത് തീര്‍ച്ചയായും മനസ്സില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്.. നമ്മുടെ നാടും വീടും എല്ലാം മറ്റെന്റിനെക്കളും നമുക്ക് പ്രിയപെട്ടതാണെന്ന് മനസ്സിലാക്കാന്‍ ഇത്തരം യാത്രകള്‍ സഹായിക്കും എന്നെനിക്കു മനസ്സിലായി.....

മരുഭൂമിയില്‍ പോയി വര്‍ഷങ്ങളോളം വീടും നാടും കാണാതെ സ്വന്തം യവ്വനവും ജീവിതവും ഹോമിക്കുന്ന ഒരു പടോരുപാട് മലയാളികള്‍ എന്റെ മനസ്സിലേക്ക് വരുന്നു... ഒരു ആഴ്ച നാടും വീടും വിട്ടപ്പോള്‍ എനിക്കുണ്ടായ വിഷമം ഇവരുടെ ഒക്ക്കെ മുമ്പില്‍ നിസ്സരം എന്ന് എനിക്ക് തോന്നുന്നു...

എന്തായാലും എല്ലാം നല്ലതിനെന്ന് നമുക്ക് പ്രതീക്ഷിക്കാം... ഒരു നല്ല നാളേക്ക് കാത്തിരിക്കാം...

3 comments:

  1. മരുഭൂമിയില്‍ പോയി വര്‍ഷങ്ങളോളം വീടും നാടും കാണാതെ സ്വന്തം യവ്വനവും ജീവിതവും ഹോമിക്കുന്ന ഒരു പടോരുപാട് മലയാളികള്‍ എന്റെ മനസ്സിലേക്ക് വരുന്നു... ഒരു ആഴ്ച നാടും വീടും വിട്ടപ്പോള്‍ എനിക്കുണ്ടായ വിഷമം ഇവരുടെ ഒക്ക്കെ മുമ്പില്‍ നിസ്സരം എന്ന് എനിക്ക് തോന്നുന്നു...

    ReplyDelete
  2. 'എത്ര മനോഹരമാണെങ്കിലും വേറെ ഒരു നാട്ടില്‍ പോയി ജീവിക്കുക എന്നത് തീര്‍ച്ചയായും മനസ്സില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്...'

    വളരെ ശരി മാഷേ

    ReplyDelete
  3. സത്യമാണു ശ്രീ... എന്തൊക്കെ അയാലും നമ്മുടെ നാടു തന്നെ ആണു നമുക്കു വലുതു...

    ReplyDelete