Friday, July 2, 2010

ആര്‍ട്സ് ഫെസ്റിവല്‍ !

ഇത് ഒരു പത്ത് പന്ത്രണ്ടു കൊല്ലം മുമ്പുള്ള സംഭവം ആണ്...

കോളേജ് ജീവിതത്തില്‍ ആകെ മൊത്തം ഒരു തരികിട ഒന്നും അല്ലായിരുന്നു ഞാന്‍. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ എല്ലാം ഞാന്‍ കുരുത്തക്കേട്‌ ഒപ്പിക്കാന്‍ പരമാവധി ശ്രദ്ദിച്ചിരുന്നു..

ആലുവയില്‍ മാറംപള്ളി MES ഇല്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കോളേജ് കഴിഞ്ഞു വ്യ്കുന്നെരങ്ങളില്‍ ഞാന്‍ വീടിനടുത്തുള്ള കൂട്ടുകാരുമായി സല്ലപിച്ചിരുന്ന ഒരു സ്ഥലം ആണ് നൂറുവിന്റെ ടെലിഫോണ്‍ ബൂത്ത്‌.. രാത്രി ഒരു 10 മണി വരെ തുറന്നിരിക്കുന്ന ഈ  സ്ഥാപനം ആലുവ നഗരത്തിന്റെ പ്രഥാന കേന്ത്രങ്ങളിലോന്നായ പ്രൈവറ്റ് ബസ്‌ സ്ടാണ്ടിനും ഫെടെരല്‍ ബാങ്ക് ഹെഡ് ഓഫീസിനും ഇടയില്‍ ആയിട്ടായിരുന്നു...

അവിടെ മിക്കവാറും എല്ലാ ദിവസങ്ങളിലും ഞാനും , നൂരുവും , ഫെബിയും അനിഷും  എല്ലാം ഉണ്ടാകാറുണ്ട്..

അനിഷിനെ ചുറ്റി  പറ്റിയാണ് ഈ സംഭവം അരങ്ങേറുന്നത്...

അനീഷ്‌ പഠിക്കുന്ന കോളേജ് അവിടെ അടുത്ത് തന്നെ ആയിരുന്നു.. ക്വീന്‍ മ്തെര്സ് കോളേജ് ....
എന്തായാലും കോളെജിനു അടുത്തുള്ള   ഒരു സ്ഥാപനത്തില്‍ ഇരുന്നുള്ള പരുപാടികള്‍ ആയതു കൊണ്ട് അനിഷിന്റെ എല്ലാ ക്ലാസ്സ്മയ്റ്സിനെയും ഞങ്ങള്‍ക്ക് പരിചയം  ആയി...

എല്ലാവരും നല്ലവണ്ണം സംസാരിക്കുന്ന കൂട്ടത്തില്‍ ഉള്ളവര്‍ ആണ്...

പതിയെ പതിയെ ആണ് ഞാന്‍ അത് ശ്രദ്ദിച്ചത്‌...
അനിഷിന്റെ സംസാരത്തില്‍ അനില എന്ന പേര് കടന്നു വരുന്നു..
അനീഷ്‌ അനിലയെ പറ്റി പറയുമ്പോള്‍ അല്പം വാചാലന്‍ ആകുന്നില്ലേ എന്ന്... എന്റെ സംശയം ഞാന്‍ നൂറുവിനോട് പറഞ്ഞു..

"എടാ, ഞാന്‍  കുറച്ചു ദിവസം ആയി അത് ശ്രദ്ടിക്കുന്നുണ്ട് ...അവനു അവളോട്‌ ഒരു സൈഡ് വലിവ് ഇല്ലെ.."
"ഞാനും കാണുന്നുണ്ട് "
അവനും അപ്പോള്‍ അത് ശ്രദ്ടിചിരിക്കുന്നു...

ഓഹോ അപ്പോള്‍ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്...

ഏതായാലും കാര്യങ്ങളില്‍ ഒരു ക്ലാരിടി വേണമല്ലോ... അനിഷിനോട് നേരിട്ട് ചോദിക്കാന്‍ തീരുമാനിച്ചു ഞങ്ങള്‍..

പൊതുവേ എല്ലാ കാര്യങ്ങളിലും അല്പം അധികം തള്ളു പറയുന്ന ആളാണ് അനീഷ്‌ എന്ന് ഞങ്ങള്ല്ക് അറിയാം എന്നുള്ളത് കൊണ്ട് അവന്‍ പറയുന്നതിലെ പകുതി വിശ്വസിച്ചാല്‍ മതി എന്ന് തീരുമാനിച്ചു കൊണ്ട് അവനോടു നേരിട്ട് ചോദിച്ചു...

"എടാ നീ ഈയിടെ ആയി അനിലയെ പറ്റി കുറച്ചു അധികം പറയുന്ന്നുണ്ട്..എന്താ കാര്യം "

അനിഷിന്റെ മറുപടി ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കുറച്ചു കൂടുതല്‍ ആയിരുന്നു...

"എടാ  മക്കളെ എന്നെ പറ്റി എന്താ നിങ്ങള്‍ വിചാരിച്ചത്  , ഞാന്‍ ആരെ മോന്‍, എന്റെ ഗ്ലാമര്‍ കണ്ടിട്ട് അവള്‍ക്കു എന്നോട് ഒരിത്... അവല്ല്ക് എന്നോട് ഒരു പ്രേമം പോലെ... ക്ലാസ്സിലെ എല്ലാവര്ക്കും അറിയാം അത്... " അവന്റെ മറുപടി .

ഓ..കണ്ണ് തള്ളി പോയി ഞങ്ങളുടെ... കാരണം പണ്ട് മുതലേ അനീഷ്‌ ഞങ്ങളോട് പല പെണ്‍കുട്ടികളെ പറ്റിയും പറയാറുണ്ട്...എല്ലാത്തിലും കോമണ്‍ അയ കാര്യം ഈ പെന്കുട്ടികല്‍ക്കൊക്കെ അവനോടു പ്രേമം ആണത്രേ... അവനോ ? ഈ പറഞ്ഞ പെണ്‍കുട്ടികളോട് ആരോടും ഒരു 'ഇതും'  ഇല്ലത്രെ..

അവനാരാ കുഞ്ചാക്കോ ബോബനോ... കാര്യം ആള് സുന്ദര കുട്ടപ്പന്‍ ആണ്... സത്യം   തന്നെ... പക്ഷെ ഇന്ന് വരെ അവന്‍ ഒരു പെണ്ണിനോടും പ്രേമം ആണെന്ന് പറയാന്‍ ഉള്ള ദ്യ്ര്യം ഉണ്ടായിട്ടില്ലത്ത്തത് കൊണ്ട് അവന്‍ ഒരു പ്രേമത്തിലും ചെന്നു ചാടിയിട്ടില്ല...എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്... അത് കൊണ്ട് സാധാരണ  അവന്‍ അവന്റെ ആഗ്രഹം എല്ലാം അടക്കാനുള്ള  ഒരു വഴി ആയിട്ടാണ് എല്ലാ പെണ്‍കുട്ടികള്‍ക്കും അവനോടു പ്രേമം എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത്...

അത് പോലെ ഒന്നായി മാത്രമേ അനിലയെ പറ്റി പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ... പക്ഷെ ഞങ്ങള്‍ ചോദിച്ചത് കൊണ്ട് ആണ് എന്ന് തോന്നുന്നു പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവന്‍ അനിലയെ പറ്റി മാത്രം ആയി സംസാരം... അവള്‍ വന്നത്.. അവളുടെ ഡ്രസ്സ്‌, അവളുടെ സംസാരം...അങ്ങനെ ആകെ എല്ലാം അനില  മയം ആയി മാറി...
എന്നാല്‍ അതൊന്നു അറിഞ്ഞട്ടു താനെ കാര്യം.. എന്റെം നൂറുവിന്റെയും കൂട്ടായ തീരുമാനം ആയിരുന്നു അത്...

എങ്ങനെ അത് കണ്ടു പിടിക്കും... അനിഷിന്റെ ക്ലാസ്സില്‍ പഠിക്കുന്ന വേറെ കൂട്ടുകാരോട് ചോദിച്ചാലോ ?
വേണ്ട അത് റിസ്ക്‌ ആണ്...അനീഷ്‌ ചുമ്മാ തള്ളുന്നത് ആണെങ്ങില്‍ പിന്നെ നമ്മള് നാറും...

തല പുകഞ്ഞു ആലോചിച്ചു...

പെട്ടെന്ന് ഒരു വഴിയും കിട്ട്യില്ല... വരട്ടെ വഴി കാണാം എന്ന് മനസ്സില്‍ വിചാരിച്ചു..

അവന്റെ ഡയലോഗുകള്‍ കൂടി വന്നു ഓരോ ദിവസവും ചെല്ലുന്ധോറും...

അങ്ങനെ ഇരിക്കെ അനിഷിന്റെ കോളജില്‍ ആര്‍ട്സ് ഫെസ്റിവല്‍ ആയി... കോളേജു ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അടിച്ചു പൊളിക്കുന്ന ഒരു ദിവസം ആണ് ആര്‍ട്സ് ഫെസ്റിവല്‍... അനീഷ്‌ പഠിക്കുന്ന കോളേജു ഒരു പ്രൈവറ്റ് കോളജു ആണ്...അതാകട്ടെ വളരെ സ്തൃക്റ്റ് ആയതും...അവിടെ പഠിക്കുന്ന കുട്ടികള്‍  ആകെ അടിച്ചു പൊളിക്കുന്നത് ആര്‍ട്സ് ഫെസ്ടിവലിന് ആണ്... ഏറ്റവും നല്ല ഡ്രസ്സ്‌ ഇടുന്നത്...ഏറ്റവും എന്ജോയ്‌ ചെയ്യുന്നതും ...തമ്മില്‍ തമ്മില്‍ ഉള്ള കണക്കു തീര്‍ക്കാന്‍ പുറത്തു നിന്ന് ആളെ ഇറക്കി അടി ഉണ്ടാക്കുന്നതും  എല്ലാം അന്നാണ്...

ആര്‍ട്സ് ഫെസ്റിവല്‍ അടുക്കാറായി  ... അനീഷ്‌ ആണെങ്കില്‍ , അനിലയ്ക്ക് അവനോടുള്ള പ്രേമത്തെ പറ്റി മാത്രം ആയി സംസാരം....

അങ്ങനെ ആര്‍ട്സ് ഫെസ്റിവലിന്റെ തലേ ദിവസം ആയി... വ്യ്കീട്ടു ഒരു 7.30 മണി ആയിക്കാണും .

അനീഷ്‌ വന്നു ഞങ്ങളുടെ അടുത്ത്... വന്ന വഴിയെ തുടങ്ങി ആര്‍ട്സ് ഫെസ്റിവലിന്റെ വിശേഷങ്ങള്‍ ...

"എടാ നിങ്ങള് കണ്ടോ ..നാളെ ഞാനും അനിലയും ഒരേ  കളര്‍ ഡ്രസ്സ്‌ ആണ് ഇടുന്നത്... എല്ലാം ഞങ്ങള്‍ പറഞ്ഞു തീരുമാനിച്ചിരിക്കുകയാണ് .."

ഇനിയും ഇതങ്ങനെ വിട്ടാല്‍ പറ്റില്ല്ല എന്തായാലും സത്യം അറിയണം...ഞങ്ങള്‍ തല പുകഞ്ഞു ആലോചിച്ചു...
അങ്ങനെ ആര്‍ട്സ് ഫെസ്ടിവലിന് കുറെ കാര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞു അനീഷ്‌ സ്ഥലം വിട്ടു...

പെട്ടെന്നാണ് ഒരു ഐഡിയ കിട്ടിയത്... എന്റെ കയ്യില്‍ ടെലിഫോണ്‍ നമ്പര്‍ സേവു ചെയ്യുന്ന ഡിജിറ്റല്‍ ഡയറി ഉണ്ട്... അന്നത്തെ കാലത്ത് മൊബൈല്‍ ഇറങ്ങി വരുന്നതെ ഉള്ളു.. ഡിജിറ്റല്‍ ഡയറി ആണ് അന്ന് ഫേമസ് ....ഒരിക്കല്‍ അനീഷ്‌ കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ എന്റെ ഡിജിറ്റല്‍ ഡയറി മേടിച്ചു കൊണ്ട് ആണ് പോയത്... അവന്‍ അത് കിട്ടിയപ്പോള്‍  ക്ലാസ്സില്‍ ഉള്ള എല്ലാരുടെയം നമ്പര്‍ അതില്‍ കയറ്റി..

ടൂറിനു  പോയപ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ ആണ് അവന്‍ അത് എന്റെ കയ്യില്‍ നിന്നും വാങ്ങിയത്... പക്ഷെ തിരികെ  തന്നപ്പോള്‍ അവന്‍ ആരുടെയും നമ്പര്‍ കളഞ്ഞില്ല...

ഞാന്‍ വേഗം അതെടുത്തു നോക്കി...എല്ലാം ഓക്കേ.....അനിലയുടെ നമ്പര്‍ ഉണ്ട് അതില്‍...അനിലയുടെ വീടിലെ ലാന്‍ഡ്‌ ലൈന്‍ നമ്പര്‍ അതില്‍ ഉണ്ട്...

സുഹുര്‍ത്ത്, വേഗം നമ്പര്‍ ഡയല്‍ ചെയ്തിട്ട് എന്റെ കയ്യില്‍ തന്നു...
ഫോണ്‍ അടിക്കുന്നുണ്ട് ...ഉള്ളില്‍ നല്ല പടപട ശബ്ദത്തോടെ ഹൃദയം  ഇടിക്കുന്നുമുണ്ട് ...

"ഹലോ"

ഒരു ഫിമയില്‍ വോയിസ്‌... അനില ആണോ അമ്മയാണോ... മനസ്സിലായില്ല...രണ്ടു കല്പിച്ചു ചോദിച്ചു...

"അനിലയെ കിട്ടുമോ ?"
"അനില ആണല്ലോ  സംസാരിക്കുന്നതു "

" ഞാന്‍  അനിഷിന്റെ കൂട്ടുകാരന്‍ ആണ്...അനീഷ്‌ വിളിക്കാന്‍ പറഞ്ഞിട്ട് ആണ് വിളിക്കുന്നത്‌...അവന്‍ വീണു കാല്‍ ഒടിഞ്ഞു  കിടക്കുകയാണ്.. നാളെ ആര്‍ട്സ് ഫെസ്ടിവലിന് വരില്ല...അത് ഒന്ന് പറഞ്ഞേക്കാന്‍ പറഞ്ഞു..."

അനില ഒന്ന് ഞെട്ടിയോ എന്ന് തോന്നി...

"എന്താ പറ്റിയെ ? എങ്ങനെ ആണ് കലോടിഞ്ഞത് ?"

"അവന്‍ കക്കൂസില്‍ വീണു... അങ്ങനെ ആണ് കാല്  ഒടിഞ്ഞത് "

" എപ്പോള്‍ ആണ്  വീണത്‌ ?"

" വ്യ്കീട്ടു  5 മണിക്ക് "

"വ്യ്കീട്ടോ?"

"അനീഷ്‌ ഒരു അര മണിക്കൂര്‍ മുമ്പ് വിളിച്ചിരുന്നല്ലോ...അപ്പോള്‍ ഒരു കുഴപ്പം ഇല്ലായിരുന്നല്ലോ..."

അയ്യോ..പണി പാളി....

"സത്യം പറ നിങ്ങള്‍ ആരാണ്..."

"ഞാന്‍ അനിഷിനു കൊടുക്കാം " എന്ന് പറഞ്ഞു ഞാന്‍ വേഗം ഫോണ്‍ നൂരുവിനു കൊടുത്തു.

"ഞാന്‍  അനീഷ്‌ ആണ്..."

"അനിഷിന്റെ  സൌണ്ട് എന്താ മാറിയിരിക്കുന്നത് ?"

"അതോ, തൊണ്ടക്ക് സുഖം ഇല്ല. "

"അല്ല അല്ല..ഇത് അനീഷ്‌ അല്ല...നിങ്ങള്‍ ആരാണ്..."

"ഞാന്‍ അനീഷ്‌ തന്നെ  ആണ്..."

"മര്യാദക്ക് പറഞ്ഞോ അരാ ഇത്..."
പിന്നീടു അവിടെ നടന്നത് ഒരു മൂന്നാം  ലോക മഹാ യുദ്ദം തന്നെ ആണ്... നൂരുവും അനിലയും തമ്മില്‍ ഭയങ്കര  തര്‍ക്കം... പുതിയ പുതിയ തെറികള്‍ നൂറു പറയുന്നു... (അവള്‍ അതിലും വലുത് ഇങ്ങോട്ട് പറഞ്ഞു എന്ന് പിന്നെ അവന്‍ പറഞ്ഞു...)

അവള്‍ ക്ഷീണിച്ചപ്പോള്‍ അവളുടെ അനിയന്‍ ഫോണ്‍ വാങ്ങി..പിന്നെ നൂരുവും അവനും തമ്മില്‍ ആയി അടി...


ഹെന്റമ്മോ... ഒരു കണക്കിന്‍ ഫോണ്‍ വെച്ചു...

പിറ്റേന്ന് ക്ലാസ് കഴിഞ്ഞു അനീഷ്‌ ഓടി വന്നെക്കുകയാണ് ... ബൈക്ക് നിര്‍ത്തി അവന്‍ വന്ന പാടെ അവന്‍ എന്റെ കയ്യില്‍ നിന്നും ഡിജിറ്റല്‍ ഡയറി വാങ്ങി നോക്കി... ഭാഗ്യം അപ്പോളേക്കും ഞാന്‍ അതില്‍ നിന്നും അവന്റെ എല്ലാ ഫ്രിണ്ട്സ് ഇന്റെയും നമ്പര്‍ ഡിലീറ്റ് ചെയ്തിരുന്നു...

അത് തിരികെ തന്ന ശേഷം അവന്‍ സംഭവം ഒക്കെ ഇങ്ങോട് വിവരിച്ചു...ആരോ അനിലയുടെ വീട്ടിലേക്കു വിളിച്ചു അനിഷിനു കലോടിച്ഞ്ഞു എന്നൊക്കെ പറഞ്ഞത്രെ...

"അതെന്തിനാ നിന്റെ കാല് ഓടിഞ്ഞെന്നു അവളെ വിളിച്ചു പറഞ്ഞെ ?.."

"ആര്‍ക്കറിയാം ...ഞാന്‍ നിങ്ങളോട് മാത്രമേ അവളുടെ കാര്യം പറഞ്ഞിട്ടുള്ളൂ...ചുമ്മാ ഒരു രസത്തിനു തട്ടി വിട്ടത് ആണ് അവള്‍ക്കു എന്നെ ഇഷ്ടമാണെന്ന് ഒക്കെ ... ഇപ്പൊ ആകെ നാറി..."

അരാ എന്ന് ഒരു പിടിയുമില്ല.... ക്ലാസ്സില്‍ പഠിക്കുന്ന ആരെയോ ആണ് അവനു സംശയം...

ഭാഗ്യം രക്ഷപെട്ടു...

അതിലും രസകരം ആയതു വേറൊന്നാണ്‌... അനിഷിന്റെ സങ്കടം ഇതിലൊന്നും അല്ലായിരുന്നു... അവന്‍ കക്കൂസില്‍ വീണു കാലൊടിഞ്ഞു  എന്ന് പറഞ്ഞതില്‍  ആണ് അവന്റെ സങ്കടം...

"വിളിച്ച ആള്‍ക്ക് ഞാന്‍ വേറെ എവിടെ എങ്കിലും വീണു എന്ന് പറയാമായിരുന്നില്ലേ.. കക്കൂസില്‍ തന്നെ വീണു എന്ന് പറയണമായിരുന്നോ ? എന്നെ എന്റെ ക്ലാസ്സിലെ എല്ലാവരും കളിയാക്കി കൊന്നു ...ഹോ...ഇനി ആരുടെയും മുഖത്ത്  നോക്കാനുള്ള ശക്തി  ഇല്ല..."

ഏതായാലും അതോടെ അനീഷ്‌ തള്ളു പറയല് കുറച്ചു...ചുരുങ്ങിയത് ഞങ്ങളുടെ അടുത്തെങ്കിലും 

ഈ അടുത്ത കാലത്ത് ഞങ്ങളാണ് അവള്‍ക് ഫോണ്‍ ചെയ്തത് എന്ന് പറയുന്നത് വരെ അനിഷിനു അറിയില്ലായിരുന്നു ഇതിന്റെ പുറകില്‍ ഞങ്ങള്‍ ആണെന്ന് ..


ഏതായാലും ഈ ഒരു സംഭവത്തോടെ ഫോണ്‍ വഴി ഉള്ള തരികിട പരുപടികളൊക്കെ ഞങ്ങള്‍ നിറുത്തി...

അനിഷിനു ഈ സംഭവത്തോടെ മറക്കാനാകാത്ത ഒരു ആര്‍ട്സ് ഫെസ്റിവല്‍  എക്സ്പീരിയന്‍സ് ഉം  ആയി...

6 comments:

  1. ഏതായാലും ഈ ഒരു സംഭവത്തോടെ ഫോണ്‍ വഴി ഉള്ള തരികിട പരുപടികളൊക്കെ ഞങ്ങള്‍ നിറുത്തി...

    അനിഷിനു ഈ സംഭവത്തോടെ മറക്കാനാകാത്ത ഒരു ആര്‍ട്സ് ഫെസ്റിവല്‍ എക്സ്പീരിയന്‍സ് ഉം ആയി...

    ReplyDelete
  2. പാവം അനീഷ്. വല്ല ബൈക്കില്‍ നിന്നും വീണു കാലൊടിഞ്ഞെന്നോ മറ്റോ പറഞ്ഞാല്‍ പോരായിരുന്നോ? ;)

    ReplyDelete
  3. ശ്രീ, സത്യത്തില്‍ അവള്‍ക്ക് അവനോട് ഒരു സോഫ്റ്റ്‌ കൊര്‍നര്‍ ഉണ്ടോ എന്നു അറിയുക മാത്രം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം ..പക്ഷേ കാര്യങ്ങള്‍ ആകെ കൈ വിട്ടു പോയി... കാലു ഒടിഞ്ഞു എന്നു മാത്രം ആണ് പറയാന്‍ പ്ലാന്‍ ചെയ്തത്‌..പക്ഷേ പെട്ടെന്നുണ്ടയ വെപ്രളത്തില്‍ കിട്ടിയത്‌ കക്കൂസില്‍ വീണ് എന്നാണ്...

    നന്ദി സന്ദീപ്....

    ReplyDelete