അങ്ങനെ വീണ്ടുമൊരിക്കല്‍ കൂടി ഡല്‍ഹിയിലേക്ക് .....
ഡല്‍ഹിയില്‍ മേയ്ക്ക് മൈ ട്രിപ്പ് എന്ന കമ്പനിയിലേക്ക് ഇനിയും പോകണം എന്ന് ബോസ്സ് പറഞ്ഞപ്പോള്‍ മനസ്സ് ഒന്ന് വിഷമിച്ചു... കാരണം പലതും ഉണ്ടായിരുന്നു അങ്ങനെ ഒരു തോന്നല്‍ മനസ്സിലേക്ക് വരാന്‍ കാരണമായി..
പെട്ടെന്ന് ഓര്‍മയിലേക്ക് വന്നത് 2008 ഇല്‍ ഡല്‍ഹിയിലേക്കുള്ള ആദ്യ യാത്രയാണ് .. അതൊരിക്കലും മറക്കാന്‍ പറ്റില്ല..അതിന്റെ ടെന്‍ഷന്‍ തന്നെ ഇത് വരെ മാറിയിട്ടില്ല , പിന്നെ എങ്ങനെ ആണ് വീണ്ടും പോകുക..
2008 ഇല്‍ ആണ് ആദ്യമായി ഡല്‍ഹില്‍ പോകുന്നത്.. ടിക്കറ്റ് ഒക്കെ ഒക്കെ ആയി പോകുന്നതിന്റെ തലേന്ന് ആണ് ഡല്‍ഹിയില്‍ ബോംബു സ്ഫോടനങ്ങളുടെ പരമ്പര അരങ്ങേറിയത്... മീറ്റിംഗ് ഇനുള്ള എല്ലാം അറേഞ്ച് ചെയ്തു വെച്ചു ഇനി മാറ്റാന്‍ പറ്റില്ല എന്നുള്ള അവസ്ഥയില്‍ ഞാനും മുരളി സാറും (എന്റെ പ്രൊജക്റ്റ് മാനേജര്‍ ) കൂടെ പറഞ്ഞ ദിവസം തന്നെ ഡല്‍ഹിയിലേക്ക് പോയി...
ആ ഒരു ആഴ്ച ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല... ഡല്‍ഹിയില്‍ ഉള്ളവര്‍ക്കൊന്നും അതൊരു പുതുമ ആയി തോന്നിയില്ല... പലരും തല നാരിഴക്ക് രക്ഷപെട്ടതൊക്കെ പറയുന്നത് കേട്ടപ്പോള്‍ ആകെ വിറച്ചു... അവര്‍ക്ക് അതെല്ലാം നിസ്സാരമായ കാര്യം പോലെ ...പക്ഷെ നമ്മള് മലയാളികള്‍ക്ക് ബോംബു എന്നൊക്കെ ഉള്ളത് 2008 ഇല്‍ ഒരു ഭയങ്കര സംഭവം തന്നെ ആയിരുന്നു ( ഇന്ന് നമുക്കും പരിചിതം ആയിരിക്കുന്നു എല്ലാം...)
CP എന്നറിയപെടുന്ന കോണാട്ട് പ്ലയ്സിലൂടെയും ഗ്രെയിട്ടര്‍ കൈലാഷ് ഇലൂടെയും ഒക്കെ നടക്കുമ്പോള്‍ തലേ ആഴ്ച പൊട്ടിയ ബോംബിന്റെ ശബ്ദത്തിനെ പോലും പേടി ഇല്ലാത്തത് പോലെ ജനക്കൂട്ടം ഒഴുകുന്നു... ഡല്‍ഹിയുടെ തിരക്ക് അത്ര അധികം ആണ് ....ബോംബു പൊട്ടുന്നത് അവര്‍ക്ക് പൊട്ടാസ്സ് പൊട്ടുന്നത് പോലെയേ ഉള്ളു എന്ന് എനിക്ക് തോന്നിപോയി ...
അങ്ങനെ ഒരാഴ്ച തള്ളി വിട്ടതിന്റെ ഭീകര ഓര്‍മകള്‍ വന്നത് കൊണ്ടാകണം ഇപ്രാവശ്യം വീണ്ടും ഡല്‍ഹിയില്‍ മീറ്റിംഗ് വന്നപ്പോള്‍ ഞാന്‍ ഒന്ന് മടിച്ചത്...
എന്തായാലും ഒഴിഞ്ഞു മാറാന്‍ പല അടവും നോക്കിയെങ്കിലും അമേരിക്കയില്‍ ഉള്ള ബോസ്സ് സമ്മതിക്കാത്തത് കൊണ്ട് ഫെബ്രുവരി 2010 ഇല്‍ തന്നെ പോകേണ്ടി വന്നു....
ഫെബ്രുവരി 21 മുതല്‍ 27 വരെ നീളുന്ന ഒരാഴ്ചത്തെ മീറ്റിംഗ്... ഒരു പാട് പ്രാര്‍ത്ഥിച്ചു ഇപ്രാവശ്യം ബോംബൊന്നും പോട്ടരുതെ എന്ന്...
ഏതായാലും തീരുമാനിച് പ്രകാരം തന്നെ 21 - ആം തീയതി നെടുമ്പാശ്ശേരി യില്‍ നിന്നും പറന്നു ഡല്‍ഹിയിലേക്ക്...
കഴിഞ്ഞ തവണ പോയിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഞങ്ങളുടെ കമ്പനി തന്നെ ആണ് താമസം ശരിയാക്കിയത്. കഴിഞ്ഞ തവണ മേയ്ക്ക് മൈ ട്രിപ്പ് ഇന്റെ ഫ്ലാറ്റില്‍ ആണ് താമസിച്ചത്..
അങ്ങനെ വയികുന്നേരം 8 മണിയോടെ ഡല്‍ഹി ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു..
ഐര്പോട്ടിനു പുറത്തു ഇറങ്ങിയപ്പോള്‍ ഞങ്ങളുടെ പേര് എഴുതിയ പ്ലക് കാര്‍ഡുമായി ഒരു പയ്യന്‍ നില്പുണ്ട്...വേഗം അവന്റെ അടുത്തേക്ക് ചെന്നു... അവന്‍ വേഗം ഞങ്ങളുടെ ബാഗ് എടുത്തു പിടിച്ചു...അവന്റെ കൂടെ കാറില്‍ കയറി..
കാറില്‍ കയറിയ ഉടനെ ജസ്സീമിനെ വിളിച്ചു...ഞങ്ങളുടെ താമസം അറേഞ്ച് ചെയ്തിരുന്നത് പുള്ളിയാണ്...താമസിക്കാനുള്ള സ്ഥലത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഇത് വരെ കിട്ടിയിരുന്നില്ല.. എന്തായാലും കാത്തിരുന്ന് കാണാം എന്ന് മനസ്സില്‍ വിജാരിച്ച് കാറില്‍ ഇരുന്നു..
താമസ സ്ഥലത്ത് എത്താന്‍ കുറച്ചു താമസിച്ചപ്പോള്‍ ഡ്രൈവര്‍ പറ്റിക്കല്‍ ആണോ എന്നൊരു സംശയം മനസ്സിലേക്ക് വന്നു...എന്നാല്‍ താന്‍ വിശ്വസ്തന്‍ ആണെന്ന് തെളിയിച്ചു അയാള്‍ ഞങ്ങളെ ഒരു വീടിനു മുന്നില്‍ ഇറക്കി.. ' പാലം വിഹാര്‍ ' എന്ന ബോര്‍ഡ് ആ കോളനിയിലേക്ക് കയറിയപ്പോള്‍ തന്നെ കണ്ടു...
ഡല്‍ഹിയില്‍ അല്ല താമസം... ഗുര്‍ഗോണ്‍ ആണ് സ്ഥലം...ഞങ്ങള്‍ക്ക് പോകേണ്ട ഓഫീസ് പാലം വിഹാരിനു അടുത്ത് ആണ് എന്ന് ഡ്രൈവര്‍ പറഞ്ഞു...ഏതായാലും വലിയ മതില്‍ കെട്ടുകള്‍ ഉള്ള ആ വീടിന്റെ ഗെയിറ്റിനു മുന്നിലുള്ള കാളിംഗ് ബെല്‍ അടിച്ചു.
കൂറ്റന്‍ ഗേറ്റ് ഇന് മുന്നില്‍ നെയിം ബോര്‍ഡ് ഉണ്ട്... പരംജീത് സിംഗ് ദുഗ്ഗല്‍ , പാലം വിഹാര്‍
ആരോ അകത്തു നിന്ന് സംസാരിച്ചു കൊണ്ട് വരുന്ന സൌണ്ട് കേട്ടു ....പതിയെ ഗേറ്റ് തുറന്നു ആറു അടിയിലേറെ പൊക്കം ഉള്ള ഒരു സര്‍ദാര്‍ജിയും ഒരു സ്ത്രീയും വന്നു... അവര് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു...അകത്തു ചെന്നപ്പോള്‍ അവിടെ ജസ്സീമും അമ്മയും ഇരിപ്പുണ്ട്...
സമാധാനം ആയി...
അവരോടു കൂടെ അവിടെ ഇര്രുന്നു കുറെ നേരം സംസാരിച്ചു...ഭക്ഷണം എല്ലാം കഴിച്ചു .. 10 മണി ആയി...അപ്പോളാണ് ഞാന്‍ ഒരു ടി ഷര്‍ട്ട് ആണ് ഇട്ടിരിക്കുന്നത് എന്ന് എല്ലാവരും ശ്രദ്ദിച്ചത്...എല്ലാരും ഒരു ഉപദേശം തന്നു ...തണുപ്പ് ആണ്...സ്വെട്ടെര്‍ എടുത്തു ഇട് എന്ന്... ഡല്‍ഹിയിലെ തണുപ്പ് ചെസ്റിനെ ആണത്രെ ആദ്യം അടിക്കുന്നത് എന്ന്.. എന്താണാവോ....ബാക്കി ഉള്ലോടത്തെല്ലാം തണുപ്പ് ആദ്യം എവിടെ ആണ് അടിക്കുന്നത്...മനസ്സില്‍ തോന്നി... ചോദിച്ചില്ല...ആദ്യത്തെ കാഴ്ച്ചയില്‍ തന്നെ എല്ലാവരെയും വേരുപ്പികണ്ട എന്ന് മനസ്സ് പറഞ്ഞു...
ഡല്‍ഹിയില്‍ അന്ന് തണുപ്പ് പകല്‍ 22 ഡിഗ്രിയും രാത്രി 14 ഒക്കെ ഉണ്ട് എന്ന് അവര്‍ പറഞ്ഞു...
ഏതായാലും സ്വെട്ടെര്‍ ഇടുത്തു ഇട്ടു... പക്ഷെ കിടന്നിട്ടു രാത്രി 12 മണി ആയപ്പോള്‍ എണീറ്റ് പോയി.. കാരണം അത്രക്ക് തണുപ്പ് ആയിരുന്നു അന്ന്..
ഏതായാലും 2 - ആമത്തെ ദിവസം അയപ്പോലെക്കും തണുപ്പ് കുഴപ്പമില്ലെന്ന് തോന്നിത്തുടങ്ങി .
അടുത്ത ദിവസം രാവിലെ തന്നെ മീറ്റിങ്ങിനു ആയി ഇറങ്ങി. ഞങ്ങളെ എയര്‍ പോര്‍ട്ട് ഇല്‍ നിന്നും കൊണ്ട് വന്ന ഡ്രൈവര്‍ തന്നെ ആയിരുന്നു അന്നും മീറ്റിങ്ങിനു ഞങളെ കൊണ്ട് പോകാന്‍ വന്നത്..
15 മിനിറ്റ് ഡ്രൈവു കൊണ്ട് മേയ്ക്ക് മൈ ട്രിപ്പ് ഓഫീസില്‍ എത്തി. 10 മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വന്നു അകത്തു കയറുവാന്‍. മീറ്റിംഗ് തുടങ്ങിയപോലെക്കും ഓരോരുത്തരായി വന്നു.. എല്ലാം പരിചിതര്‍ തന്നെ ആയിരുന്നു..കഴിഞ്ഞ തവണ ഉണ്ടായിരുന്ന അതെ മുഖങ്ങള്‍ തന്നെ.. രാജനിഷ്, രവി, സ്മൃതി , ഗൌരി...
എല്ലാവരോടും സൗഹൃദം പുതുക്കി. പിന്നീട് മീറ്റിംഗ് ആരംഭിച്ചു.
അതി രാവിലെ തുടങ്ങി ലേറ്റ് ആയി അവസാനിക്കുന്ന മീറ്റിങ്ങുകള്‍ , ഒരാഴ്ച പെട്ടെന്ന് പോയി..അതിനടയില്‍ ദുഗ്ഗല്‍ സര്‍ദാര്‍ജിയുടെ വീടിലുള്ള താമസം രസകരം ആയി തോന്നി...
സര്‍ദാര്‍ജിക്ക് എന്തിനെ പറ്റിയും അഭിപ്രായമുണ്ടായിരുന്നു.. ആദ്യമൊക്കെ പുള്ളികാരന്‍ പുളു അടിക്കുന്നതയി തോന്നിയെങ്ങിലും, ആളെ കൂടുതല്‍ അടുത്തപ്പോള്‍ അങ്ങനെ അല്ല കാര്യങ്ങള്‍ എന്ന് മനസ്സിലായി..
ആദ്യ ദിവസം ഞങ്ങളെ സ്വീകരിക്കാന്‍ പുള്ളിയുടെ കൂടെ ഉണ്ടായിരുന്നത് സഹോദരിയാണെന്ന് പതിയെ മനസ്സിലായി.. ജസ്സീമിന്റെ അമ്മ ഉണ്ടായിരുന്നത് കൊണ്ട് ആണ് സഹോദരി അന്ന് വന്നതത്രെ. അല്ലെങ്ങില്‍ സര്‍ദാര്‍ജിയും ഗോപാലേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഗോപാല്‍ജി എന്ന വേലക്കാരനും മാത്രം ആ വീട്ടില്‍ ഉണ്ടാകുകയുള്ളൂ.. മക്കള്‍ രണ്ടു പേരുള്ളത് അമേരിക്കയില്‍ പഠിക്കുകയാണ്.
സര്‍ദാര്‍ജി ചില്ലറക്കാരന്‍ അല്ല എന്ന് പതിയെ മനസ്സിലായി.. സ്വന്തം ആയി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉള്ള ആളാണ് ദുഗ്ഗല്‍.. ഇത് പോലെ കുറെ വീടുകള്‍ പുള്ളിക്ക് ഉണ്ട് , എല്ലാം പേയിംഗ് ഗസ്റ്റ് ഫസിളിട്ടിക്കായി ഉപയോഗിക്കുകയാണ്..
ആള് എപ്പോളും സംസാരിച്ചു കൊണ്ടിരിക്കും...കാര്‍ഗിലില്‍ ബങ്കറുകള്‍ പണിഞ്ഞതും ഇപ്പോള്‍ ഇറാക്കില്‍ യുനിവേരിസ്ടി ബിലിംഗ് പണിയുന്നതും എല്ലാം പുള്ളിയുടെ കമ്പനി ആണെന്ന് പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ അല്പം മടി തോന്നി...
പക്ഷെ അടുത്ത ദിവസം ഞങ്ങള്‍ക്ക് പരിജയപെടുത്താന്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആളെ കണ്ടു ഞങ്ങള്‍ ഞെട്ടി.. മേജര്‍ ജനറല്‍ മോഹിന്ദര്‍ പുരി... കാര്‍ഗില്‍ യുദ്ദകാലത്ത് കാര്‍ഗില്‍ ഒപെരഷന്‍സ് ഇന്റെ ചുമതല വഹിച്ചിരുന്ന മേജര്‍ ആയിരുന്നു പുരി..ഇപ്പോള്‍ റിട്ടയര്‍ ചെയ്തു... മേജര്‍ പുരിക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്തു ...പുള്ളിയോട് സംസാരിച്ചിരുന്നപ്പോള്‍ മനസ്സിലായി ദുഗ്ഗല്‍ സര്‍ദാര്‍ജി പറഞ്ഞത് പലതും സത്യം തന്നെ ആണ് എന്നത്...
ഏതായാലും ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു മേജര്‍ ജനറലിനെ പരിജയപെടുന്നത്... അത് ഷേക്ക് ഹാന്‍ഡ് കൊടുത്തു സംസാരിച്ചതും..
ഇനിയും കൂടുതല്‍ ആളുകളെ സര്‍ദാര്‍ജി ഞങ്ങള്ക് പരിജയപെടുത്തു തരാമെന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ സമയക്കുറവു കാരണം അതൊന്നും നടന്നില്ല...
ഏതായാലും ദുഗ്ഗല്ജിയെയും വേലക്കാരനെയും പാച്ചുവും കോവാലനും എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്.. ഗോപാല്‍ജി ആകെ ചിരിച്ചു കണ്ടത് ഞങ്ങള്‍ പോരാന്‍ നേരത്ത് 500 രൂപ കൊടുത്തപ്പോളാണ്..
മറ്റൊരു ആതിഥേയന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നത് റോമിയോ എന്ന സര്‍ദാര്‍ജിയുടെ പട്ടിയാണ്. എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ആ വീടിന്റെ അകത്തു ജീവിച്ചിരുന്ന ആ പട്ടി ഞങ്ങളുടെ വരവോടെ കുറച്ചു അസ്വസ്ഥന്‍ ആയതു പോലെ തോന്നി... ഇടയ്ക്കു ഞങ്ങളുടെ അടുത്ത വന്നു കൂട്ടുകൂടനോക്കെ ശ്രമിച്ചെങ്കിലും ഞങള്‍ അടുപ്പിക്കാത്തത് കൊണ്ട് കുറച്ചു മുരുമുര്‍പ്പുമായി ആണ് പിന്നീടു നടന്നിരുന്നത്...
സര്‍ദാര്‍ജി ഇങ്ങട് വരാന്‍ പറഞ്ഞാല്‍ നേര എതിര്‍ വശതോട്ടു നടക്കുന്ന റോമിയോ, സര്‍ദാര്‍ജി വെറുമൊരു പാവം കൂടെ ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു...
ഏതായാലും മീറ്റിംഗ് എല്ലാം വളരെ നന്നായി നടന്നു... ഇപ്രാവശ്യം എന്തായാലും ബോംബ് ഒന്നും പൊട്ടിയതും ഇല്ല.. ഒരാഴ്ച പെട്ടെന്ന് കടന്നു പോയി..
തിരികെ വരാനുള്ള സമയം പെട്ടെന്ന് ആയതു പോലെ...
ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ ഫ്ലൈറ്റ് ഇന് കത്ത് നില്‍കുമ്പോള്‍ എന്തായാലും ആ ചിന്തകള്‍ എല്ലാം മാറി...ഒരാഴ്ചയായി കാണാന്‍ ആകാത്ത എല്ലാവരെയും കാണാനുള്ള ആഗ്രഹം മനസ്സിലേക്ക് ഓടി കയറി... നാടിനെ പറ്റിയുള്ള ചിന്ടകള്‍ മനസ്സില്‍ പെരുമ്പറ കൊട്ടി... മനസ്സ് പടപട ഈനു ഇടിച്ചു...
ഫ്ല്യ്ട്ടിനുള്ള സമയം പെട്ടെന്ന് ആകാന്‍ മനസ്സ് പ്രാര്‍ത്ഥിച്ചു...
അങ്ങനെ തിരികെ നാട്ടിലെത്തി...വിജയകരമായ ഒരു ഡല്‍ഹി യാത്ര.. ബോംബൊന്നും പൊട്ടാത്ത , ശാന്തമായ , തണുപ്പുള്ള, അതിലുപരി സര്‍ദാര്‍ജിയുടെ കൂടെയുള്ള ജീവിതവും എല്ലാം ഒരു നല്ല ഓര്‍മ്മകള്‍ ആണ് ഇപ്രാവശ്യം സമ്മാനിച്ചത്...
എന്തായാലും ഒരു കാര്യം തീര്‍ച്ച ആയി... എത്ര തണുപ്പ് ഉണ്ടെങ്ങിലും എത്ര മനോഹരമാണെങ്കിലും വേറെ ഒരു നാട്ടില്‍ പോയി ജീവിക്കുക എന്നത് തീര്‍ച്ചയായും മനസ്സില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്.. നമ്മുടെ നാടും വീടും എല്ലാം മറ്റെന്റിനെക്കളും നമുക്ക് പ്രിയപെട്ടതാണെന്ന് മനസ്സിലാക്കാന്‍ ഇത്തരം യാത്രകള്‍ സഹായിക്കും എന്നെനിക്കു മനസ്സിലായി.....
മരുഭൂമിയില്‍ പോയി വര്‍ഷങ്ങളോളം വീടും നാടും കാണാതെ സ്വന്തം യവ്വനവും ജീവിതവും ഹോമിക്കുന്ന ഒരു പടോരുപാട് മലയാളികള്‍ എന്റെ മനസ്സിലേക്ക് വരുന്നു... ഒരു ആഴ്ച നാടും വീടും വിട്ടപ്പോള്‍ എനിക്കുണ്ടായ വിഷമം ഇവരുടെ ഒക്ക്കെ മുമ്പില്‍ നിസ്സരം എന്ന് എനിക്ക് തോന്നുന്നു...
എന്തായാലും എല്ലാം നല്ലതിനെന്ന് നമുക്ക് പ്രതീക്ഷിക്കാം... ഒരു നല്ല നാളേക്ക് കാത്തിരിക്കാം...
Wednesday, May 5, 2010
Tuesday, March 16, 2010
She ഏട്ടന്റെ കണ്ണുനീര്...
കഴിഞ്ഞ ദിവസം tv കണ്ടപ്പോള്‍ അതിലെ ഒരു സംഗീത റിയാലിറ്റി ഷോവില്‍ അവതാരക ജഡ്ജിനെ മുഖത്ത് നോക്കി ആണും പെണ്ണും കേട്ടവന്‍ (she ഏട്ടാ.. ) എന്ന് വിളിക്കുന്നു... അത് കേട്ട് അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നു...
പറഞ്ഞു വന്നത് ഇതിനെ പറ്റി അല്ല....ആ മനുഷ്യന് എന്തു വേണേലും ആകട്ടെ....ഒരു കാര്യം ഞാന്‍ ബഹുമാനിക്കുന്നു... ആളൊരു നല്ല പാട്ടുകാരനാണ്...
പക്ഷെ അതിലപ്പുറം അയാള്‍ നല്ല ഒരു മനുഷ്യനാണ് എന്ന് എനിക്ക് വിശ്വാസം ഇല്ല...
അല്ലെങ്കില്‍ ഒരു മല്‍ത്സരാര്‍ത്തി പുറത്തു പോകുന്നതിനു ഇയാള് ഇത്രേം കിടന്നു കരഞ്ഞു ബഹളം വെക്കുമോ...
കഴിഞ്ഞ ദിവസം അബദ്ദത്തില്‍ നമ്മുടെ മലയാളത്തിലെ പ്രസസ്തമായ ഒരു ടെലിവിഷന്‍ ചാനലിലെ ഒരു സംഗീതത്തിന്റെ മത്സരം എന്ന് പറഞ്ഞു നടക്കുന്ന ഒരു പരുപാടി കാണാന്‍ ഇടയായി...
സാദാരണ ആയി ഞാന്‍ ഈ പരുപാടി ഉള്ള സമയത്ത് ഈ ചാനല്‍ അബദ്ദത്തില്‍ പോലും വെക്കാന്‍ താല്പര്യമില്ലാത്ത ആളാണ്...പക്ഷെ കഴിഞ്ഞ ദിവസം ഇവരുടെ പരുപാടിയിലെ എലിവിഷം റൌണ്ട് ആണത്രേ...ഞാന്‍ ആണേല്‍ ചാനല് മാറ്റിയപ്പോള്‍ കണ്ടു പോയി.... എന്നാല്‍ പിന്നെ എന്താ സംഗതി എന്ന് നോക്കാം എന്ന് വിജരിച്ചു...
സംഗതി അതി ഗംഭീരം.. വരുന്നവരെല്ലാം അതി ഗംഭീരം ആയി കര്‍ണാടക സംഗീതത്തില്‍ ആണ് കാച്ച്... എനിക്ക് കണ്‍ഫ്യൂഷന്‍ ആയി... സംഗതി ഇനി കര്‍ണാടക് സംഗീത റിയാലിറ്റി ഷോ ആണോ....
എന്തായാലും എല്ലാരും നന്നായി പാടി ....എന്നാലും ഇനി തീരുമാനികേണ്ടത് പ്രേഷകരുടെ വോട്ടും ജഡ്ജസിന്റെ മാര്‍ക്കും ആണത്രേ... പിന്നെ എന്തിനാണാവോ എല്ലാരും തൊണ്ട കീറി പാടിയത്... ആവൊ... മനസ്സിലായില്ല.. എന്നാലും കാത്തിരുന്ന് ബാക്കി കാണാന്‍..
ഇതിനടയില്‍ ഒരു മല്‍ത്സരര്‍ത്തി അകത്തായി... അപ്പോളാണ് അറിഞ്ഞത് ആള് കഴിഞ്ഞ ദിവസം പാടിയപ്പോള്‍ ഇടയ്ക്കു വെച്ചു നിര്‍ത്തിയ ആള്‍ ആണ് അത്രെ .. എന്നാലും പുള്ളി അകത്തു ആയി ...ഭാഗ്യം... ആളുടെ ഒരു കഴിവ്...
അതിഥി ആയി വന്ന അഭിനേത്രി ഒരു ചീറ്റും പിടിച്ചു കൊണ്ട് നില്പുണ്ട്.... പക്ഷെ ഒന്നും മിണ്ടുന്നതായി കാണുന്നില്ല.. അറിയപെടുന്ന ആളാണ്...പക്ഷെ ആള്‍ക്ക് വായ തുറക്കാന്‍ അവസരം നമ്മുടെ മറ്റേ പുള്ളിക്കാരത്തി ,യേത് നമ്മുടെ ചേട്ടനെ She യെട്ട എന്ന് വിളിച്ച ലവല്, കൊടുക്കുന്നില്ല... ഹ എത്ര മനോഹരം അവളുടെ മലയാളം... നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ എവിടെ ? നമ്മുടെ പ്രിയങ്കരന്മാരായ നടന്‍മാര്‍ വിഗ്ഗ് വെക്കുന്നതും കണ്ണട വെക്കുന്നത് നോക്കി നടക്കുന്ന ഒരുപാടു ബുക്കുകള്‍ എഴുതിയിട്ടുള്ള മഹാന്മാര്‍ ഇതൊന്നും കാണുന്നില്ലേ... മഹാ നടന്‍മാര്‍ വിഗ്ഗ് വെക്കുന്നതും, കണ്ണട വെക്കുന്നതും നമ്മുടെ സംസ്കാരത്തെ ഇത്ര നശിപ്പിക്കുന്ന ഒന്നാണോ ? ഈ അവതാരകയുടെ മലയാളത്തിനെലും വലിയ വിപത്ത് ആയി ആണോ ഇവരൊക്കെ അതിനെ കാണുന്നത്..
എനിക്ക് മനസ്സിലാകുന്നില്ല..
അതവിടെ നില്കട്ടെ... നമുക്ക് പരുപടിയിലേക്ക് തിരികെ വരാം ...അപ്പോളാണ് നമ്മുടെ ഒരു മല്‍ത്സരര്‍ത്തി പുറത്തായി എന്ന് നമ്മുടെ അതിഥി പറയുന്നത്... ഈശ്വര പിന്നെ കണ്ടത് എന്താണ്...ആകെ സങ്കടകരം ആയിരുന്നു... നമ്മുടെ she എട്ടന് സങ്കടം കാരണം ഒന്നും മിണ്ടാന്‍ പറ്റുന്നില്ല.. ഹോ എന്താണ് കാണുന്നത് ? പുള്ളിക്കാരന്‍ കണ്ണുനീര്‍ തുടക്കുകയാണ്...
3 കോടി ജനങ്ങള്‍ ഉള്ളതില്‍ അര കോടിയിലതികം ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള കേരളത്തില്‍ കരയാന്‍ ചേട്ടന് കണ്ട കാര്യം നോക്കണേ... ഹാ കഷ്ടം...
ചേട്ടന്‍ ഇറങ്ങി നടക്കു റോഡിലൂടെ...കേരളത്തിലെ ഓരോ പ്രദേശങ്ങളിലൂടെയും...അല്ലേല്‍ വേണ്ട ചുമ്മാ നമ്മുടെ ന്യൂസ് ചാനലുകള്‍ ഒന്ന് വെച്ചാല്‍ മതി... കാണാം ഓരോരോ കാര്യങ്ങള്‍..കരയാനായ്...
ഇന്നലേം കൂടെ കണ്ടു രണ്ടു കുഞ്ഞുങ്ങള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.. കണ്ണ് പൊത്തി പോകും നമ്മള്‍ ... കരഞ്ഞു പോകും നമ്മള് ഓരോരോ കാര്യങ്ങള്‍ കണ്ടാല്‍...
അല്ലാതെ നിങ്ങള് കാണിക്കുന്ന മൂന്നാം കിട പയ്ങ്കിലി സീരിയലില്‍ പോലെ ഉള്ള നിങ്ങടെ സംഗീത പരുപാടിയില്‍ നിന്ന് ആള് പുറത്തു പോകുമ്പോള്‍ കരയില്ല കേരളത്തില്‍ ആരും... നിങ്ങളുടെ സീരിയല്‍ കണ്ടു കരയുന്ന കുറെ സാദാ വീട്ടമ്മമാര്‍ അല്ലാതെ...
ലജ്ജിക്കുന്നു ചാനലുകളെ നിങ്ങളെ ഓര്‍ത്തു .... നിങ്ങളുടെ ന്യൂസ് ചാന്നലുകളില്‍ വരുന്ന വാര്‍ത്തകളും സാംസ്‌കാരിക പരുപാടികളും ഓരോ ദിവസവും നമ്മുടെ സംസ്കാരത്തെ കുറിച്ച് പറയുന്നു...എന്തിനു ഇതെല്ലാം ... നിറുത്ത് ഈ കോപ്രായങ്ങള്‍ എല്ലാം ....... നിറുത്ത് നിങ്ങളുടെ കപട സദാചാരങ്ങളും കള്ള കണ്ണുനീരും എല്ലാം....

Wednesday, December 30, 2009
നന്ദി 2009 ...നിനക്ക് നന്ദി....
അങ്ങനെ ഒരു വര്ഷം കൂടെ കഴിയുകയാണ്... ഒരുപാടു ഒരുപാടു പ്രതീക്ഷകളോടെ വന്നു ...പ്രതീക്ഷകളില്‍ പലതു ബാക്കി വച്ച് കൊണ്ടും പ്രതീക്ഷികാത്തത് പലതും തന്നു കൊണ്ടും 2009 പോകുകയാണ്... കുറെ ഏറെ ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട്...
2009 ഇനെ പറ്റി ഒരു സ്മാര്‍ത്ത വിജാരം നടത്തിയിട്ട് ഒരു കാര്യമില്ല എങ്കില്‍ കൂടി നമുക്ക് എല്ലാം ഒര്മിക്കാം...
ഓര്‍മ്മിക്കാന്‍ നല്ലതും ചീത്തയും അയ ഒരു പാട് കാര്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍....
പലതും നമ്മള്‍ കണ്ടു... ആഗോള തലത്തില്‍ നോക്കുകയനെങ്ങില്‍ ലോക ക്രിക്കറ്റ് റാങ്കിംഗ് ഇല ഇന്ത്യയുടെ ഒന്നാം സ്ഥാനം , ശ്രീ ലങ്കന്‍ പുലികളുടെ പതനം, കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കുന്നത് പോലെ ഒബാമക്ക് നോബല്‍ സമ്മാനം, മിച്ചെല്‍ ജാക്ക്സണ്‍ ന്റെ മരണം, വൂട്സ് ഇന്റെ ഏറ്റു പറച്ചില്‍, അങ്ങനെ എന്തൊക്കെ
ഇന്ത്യയില്‍ ആണെങ്കില്‍ , കോണ്‍ഗ്രസ് ഇന്റെ വിജയം, ബ്ജ്പ് യുടെ പതനം, ലിബെരന്‍ കമ്മിഷന്‍ , രാജശേകര രെദ്ധിയുടെ മരണം, അങ്ങനെ പലതും..
കേരളത്തിലോ... തീവ്രവാദം, കരുണാകരന്റെ മടങ്ങി പോക്ക്... പിണറായിയുടെ വീട്, തങ്ങളുടെ മരണം,ലോഹിതദാസിന്റെ മരണം , എന്തൊക്കെ ആണ്...
എന്തായാലും എല്ലാം പോകട്ടെ... നമുക്ക് വീണ്ടും പ്രതീക്ഷിക്കാം.. ഒരു നല്ല നാളെക്കായി...ഒരു നല്ല പുതു വര്‍ഷത്തിനു ആയി.. സന്തോഷത്തിന്റെ വര്‍ഷത്തിനായി...
ബ്ലോഗ് എന്ന മരുപച്ചയിലൂടെ കഴിഞ്ഞ ഒരു കൊല്ലം കുറെ ആളുകളെ ,അവരുടെ അനുഭവങ്ങളെ, അവരുടെ കഥകളെ വായിക്കാന്‍ പറ്റി... ബെര്‍ലി, വാഴകോടന്‍ ,ബ്രിജ്വിഹാരം ,പൊങ്ങും മൂടന്‍, കൂതറ, ആലുവവാല, ഫായാസം അങ്ങനെ എത്രയോ മഹാന്മാരായ എഴുത്തുകാര്‍...അവരുടെ മുന്നില്‍ ഏറ്റവും നിസ്സാരനായ ഞാനും ബ്ലോഗ് എഴുതാന്‍ തുടങ്ങിയിരിക്കുന്നു ...ഹോ 2009 തെ നീയൊരു മഹാന്‍ തന്നെ...എനിക്കും എഴുതുവാന്‍ നീ അവസരം തന്നല്ലോ... വീണ്ടും കാണാം പുതിയൊരു വര്‍ഷത്തില്‍ പുതിയ ബ്ലോഗുകളുമായി...മഹാകവി അലുവവല്‍ പറഞ്ഞത് പോലെ 2010 പിണങ്ങി മാരിയില്ലെങ്ങില്‍ കാണാം നമുക്ക് 2010 ഇല്‍..
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ .....

Tuesday, November 17, 2009
ക്രിസ്തുമസും മാവേലിയും !
അങ്ങനെ വീണ്ടും ഒരു ക്രിസ്മസ് കൂടെ വരവായി.....കഴിഞ്ഞ ദിവസം മണപ്പുറത്ത് കൂട്ടുകാരുടെ അടുത്ത് ചെന്നപ്പോളാണ് അതിനെ പറ്റി ഓര്‍ത്തത്. ഓര്‍ക്കാന്‍ കാരണം ഉണ്ട്.. ഇക്കൊല്ലത്തെ ക്രിസ്മസ് പരുപാടികള്‍ എല്ലാരും കൂടെ അസ്സുത്രണം ചെയ്യുകയാണ് ....
ചരച്ചകളില്‍ ആദ്യം തന്നെ ഉയര്‍ന്നുവന്ന അഭിപ്രായം ആണ് ഇപ്രാവശ്യത്തെ ക്രിസ്മസ് എന്തായാലും മാവേലി സ്പോന്‍സര്‍ ചെയ്യേണ്ട എന്നത്...
കേള്‍കുമ്പോള്‍ എല്ലാവര്ക്കും അതിശയം തോന്നുണ്ടാകും അല്ലെ ? എങ്ങനെ തോന്നാതിരിക്കും ? ക്രിസ്മസും മാവേലിയും തമ്മില്‍ എന്താണ് ബന്ധം ?
സത്യത്തില്‍ മാവേലി എന്നത് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരു സുഹൃത്തിനെ ഞങ്ങള്‍ വിളിക്കുന്ന പേര്‍ ആണ്.അവനു ആ പേര്‍ എങ്ങനെ കിട്ടി എന്നുള്ളതാണ് കഥ.
ആലുവ മനപ്പുരത്തിന്റെ കരയില്‍ ഉള്ള എന്റെ സുഹൃത്ത് വലയത്തില്‍ 20 ഓളം ചെറുപ്പക്കാര്‍ ഉണ്ട്...പതിവായി വോള്ളിബോള്‍ ആണ് പ്രധാന വിനോദം. ഒരു ചെറിയ ക്ലബ് ഉം എല്ലാരും കൂടെ നടത്തുന്നുണ്ട്... ഫ്രണ്ട്സ് മണപ്പുറം എന്ന പേരില്‍ .. എല്ലാ ഓണത്തിനും ചെറിയ രീതിയില്‍ നാട്ടിലെ കുട്ടികളെ വെച്ചു കൊണ്ട് ഓണപ്പരുപാടികള്‍ നടത്താറുണ്ട് എന്ഗിലും വലിയ തോതില്‍ ഒരു പരുപാടിയും നടത്തിയിട്ടില്ല ഇത് വരെ.. അങ്ങനെ ഇരിക്കെ ആണ് കഴിഞ്ഞ കൊല്ലം ക്രിസ്മസ് വരുന്നത്... എല്ലാവര്ക്കും ചെറിയ ഒരു ആഗ്രഹം ക്രിസ്മസ് ഒന്ന് ആഖോഷിചാലോ എന്ന് ...അങ്ങനെ ആണ് ക്രിസ്മസ് പരുപാടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചത്. ...
പ്രധാന പ്രശ്നം അപ്പോള്‍ പൊങ്ങി വന്നു ....എങ്ങനെ പരുപാടികള്‍ നടത്തും ? സാധാരണ ഓണത്തിന് ചെറിയ രീതിയിലുള്ള പരുപാടികള്‍ ആയതു കൊണ്ട് ചെറിയ പിരിവു നാട്ടില്‍ നടത്തിയാല്‍ അതിനുള്ള വക കിട്ടും... പക്ഷെ ക്രിസ്മസ് പരുപാടി നടത്ത്ന്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞപ്പോളാണ് പരുപാടികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ നല്ലൊരു തുക വേണ്ടി വരും എന്ന് മനസ്സിലായത് ...ഹോ ആകെ പ്രശ്നം ആയല്ലോ.. അങ്ങനെ എല്ലാരും കൂടെ തല പുക്നഞ്ഞും ചിലര്‍ സിഗേരട്റ്റ് പുകച്ചു കൊണ്ടും നില്‍കുമ്പോള്‍ ആണ് നമ്മുടെ നായകന്‍ വരുന്നത്. ഒരു മാലാഖയെ പോലെ ....ഞാന്‍ സ്പോന്‍സര്‍ ചെയ്യാം എല്ലാ പരുപാടികളും ...എല്ലാരും ഞെട്ടി ....വേറെ ആരുമല്ല പറഞ്ഞത്...നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന റോണ്‍ എന്നാ സുഹൃത്താണ് അത് പറഞ്ഞത്... ഞെട്ടിയവ്ര്‍ എല്ലാരും വീണ്ടും ഞെട്ടി,ആളെ കണ്ടപ്പോള്‍ ...ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല ...ജീവിതത്തില്‍ ഇന്ന് വരെ ആരെ കൊണ്ട് നല്ലത് എന്ന് പറയിപ്പികാത്ത റോണ്‍ അങ്ങനെ പറഞ്ഞപ്പോള്‍ പിന്നെ ഞെട്ടിയത്തിനു ആര്‍ക്കും എന്നെയോ എന്റെ സുഹൃതുകളെയോ ഒന്നും പറയാന്‍ പറ്റില്ല...
എങ്ങനെ സ്പോന്‍സര്‍ ചെയ്യും നീ ക്രിസ്മസ് പരുപാടി ? കൂട്ടത്തില്‍ ആരോ അവനോടു ചോദിച്ചു ...
അതൊന്നും നിങ്ങള്‍ അറിയണ്ട..ഞാന്‍ ഏറ്റിരിക്കുന്നു എല്ലാം...അവന്‍ പറഞ്ഞു
അങ്ങനെ പര്ഞ്ഞലെങ്ങനെ ശരിയാകും ... കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഒന്നും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല..അല്ലേല്‍ അവസാനം എല്ലാരും കൂടെ തെണ്ടേണ്ടി വരും..പറഞ്ഞേക്കാം...മറ്റൊരാള്‍ പറഞ്ഞു..
അങ്ങനെ ആണേല്‍ ഞാന്‍ പ്ലാന്‍ പറയാം .. പരുപാടി എന്റെ കമ്പനി യെ കൊണ്ട് നടത്തിക്കം.. റോണ്‍ പറഞ്ഞു..
എല്ലാവരും ആലോചിച്ചു....റോണ്‍ പറയുന്നത് ഒരു നല്ല ഐഡിയ ആണ്...അവന്റെ കമ്പനി യെ സ്പോന്‍സര്‍ ആക്കിയാല്‍ മതി.. പക്ഷെ അവന്‍ അമേരിക്കന്‍ തലസ്ഥാനത്തിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് കമ്പനയില്‍ ജോലിക്ക് കയറിയിട്ട് മാസം 3 ആയിട്ടുള്ളൂ...അതിനുള്ളില്‍ നമ്മുടെ പരുപാടിയെ സ്പോന്‍സര്‍ ചെയ്യികാനുള്ള കോപ്പ് അവനു ഉണ്ടോ ആ കമ്പനിയില്‍ ?
എന്തായാലും എല്ലാരും കൂടെ ആലോചിച്ചു.. കാര്യം എന്ജിനീരിംഗ് ആണ് പടിച്ചതെങ്ങിലും ജോലി ചെയ്യുന്നത് ഇന്ഷു രന്‍സു കമ്പനിയില്‍ ...കല്യാണം കഴിഞ്ഞെന്ഗിലും മൊബൈല്‍ ഫോണില്‍ പെങ്കോച്ചുങ്ങളോട് പഞ്ചാര അടിക്കല്‍ ഹോബി ....ഇതൊക്കെ അവന്റെ ഗുണകണങ്ങള്‍ ആണ് ....എങ്ങനെ വിശ്വസിക്കും..പിന്നെ എല്ലാരും കൂടെ രണ്ടും കല്പിച്ചു ഒരു തീരുമാനം എടുത്തു ..അവന്റെ കമ്പനിയെ കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കുക എന്ന്...വരുന്ന്ടത് വെച്ചു കാണാം...ഉള്ളില്‍ ഒരു പേടി ഉണ്ടേലും എല്ലാരും സമ്മതിച്ചു...
അങ്ങനെ വിചാരിച്ചതിലും നന്നായി ക്രിസ്മസ് പരുപാടി നടത്തി.. നാട്ടുകാരൊക്കെ അനുമോദിച്ചു എല്ലാവരെയും...പരുപാടി കഴിഞ്ഞു പിറ്റേ ദിവസം മുതല്‍ പൈസയുടെ അവശ്യം തുടങ്ങി...വണ്ടിയുടെ വാടക , ലൈറ്റ് ആന്‍ഡ് സൌണ്ട് , കസേര , സോഡാ ..അങ്ങിനെ നൂറു കൂട്ടം കാര്യങ്ങള്‍..എല്ലാത്തിനും പൈസ വേണം...എല്ലാരും കൂടെ കയ്യില്‍ നിന്നും ,കടം മേടിച്ചും എല്ലാം പൈസ കൊടുക്കനുല്ലവര്‍ക്കൊക്കെ കൊടുത്തു തീര്‍ത്തു
എല്ലാം ഒറ്റ പ്രതീക്ഷയുടെ പുറത്തു..റോണ്‍ പൈസ കൊണ്ട് വരും അതോടെ പ്രശ്നങ്ങള്‍ ഒക്കെ തീരും...
ദിവസങ്ങള്‍ ഒന്നൊന്നായി പോയി തുടങ്ങി... ആഴ്ചയായി..മാസം ആയി...എല്ലാ ദിവസവും മണപ്പുറത്ത് വന്നു കൊണ്ടിരുന്ന റോണ്‍ ആണേല്‍ വരുന്നത് പതിയെ കുറച്ചു... ഒന്നിടവിട്ട ദിവസങ്ങളില്‍ ആയി... ആഴ്ചയില്‍ ഒന്നായി...മാസത്തില്‍ ഒന്നായി... വരവ്...പൈസ ചോദിച്ചവരോടൊക്കെ കമ്പനയില്‍ നിന്ന് കിട്ടിയിട്ടില്ല ...കിട്ടും..കിട്ടുമ്പോള്‍ തരാം എന്നൊക്ക് പറയും ആള്‍ ... അങ്ങനെ ആളുടെ വരവ് പതിയെ നിന്നൂ ...
കൊടുക്കാനുള്ള രൂപ എല്ലാം എല്ലാരും കൂടെ കയ്യെന്നെടുതും,നാട്ടില്‍ പിരിച്ചും എല്ലാം കൊടുത്തു തീര്‍ത്തു... കമ്പനിയില്‍ നിന്ന് രൂപ വാങ്ങി തരാമെന്ന് പറഞ്ഞു പറ്റിച്ച ഞങ്ങളുടെ പ്രിയ സുഹൃത്ത് മുങ്ങി..ആളെ പിന്നെ കാണുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ ആയി... അങ്ങനെ മാവേലി എന്നാ പേരും വീണു ആള്‍ക്ക്...
വീണ്ടും ഒരു ക്രിസ്മസ് കൂടെ വന്നപ്പോള്‍ ആദ്യമേ തന്നെ നാട്ടില്‍ നടന്നു പിരിക്കാം എന്ന് തീരുമാനം എടുത്തു എല്ലാരും... കാരണം ഇനിയും കബളിപ്പിക്കപെടാനുള്ള വിഷമവും...
NB :- ഞങ്ങളുടെ നാട്ടില്‍ വല്ലപ്പോളും ഒരിക്കല്‍ മാത്രം കാണുന്ന ആളുകളെ ഞങ്ങള്‍ മാവേലി എന്നു ആണ് വിളിക്കുന്നത്.. അല്ലാതെ ഒരിക്കലും നമ്മുടെ എല്ലാം പ്രിയാപ്പെട്ടവനായ യഥാര്‍ത്ഥ മാവേലി തമ്പുരാനെ ചിത്രത്തിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിച്ചിട്ടില്ല...

Saturday, October 10, 2009
സിദ്ധനും വിദ്യാര്‍ഥിനിയും പിന്നെ നാട്ടുകാരും !
അങ്ങനെ ഞങ്ങളുടെ നാട്ടിലും വന്നു വ്യാജ സിദ്ധന്‍!
മിക്രികാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ആയിരത്തി തൊള്ളആയിരത്തി രണ്ടായിരത്തി ഒമ്പത് ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ഞാറാഴ്ച ....ഒരു 11 , 11 .30 ആയിക്കാണും ...കൂടുകാരുടെ കൂടെ ആലുവ മണപ്പുറത്ത് ,അമ്പലത്തിന്റെ മുന്നില്‍ ഇരിക്കുകയാണ് ..എല്ലാവരും കലപില ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുഅകയാണ്.. അവധി ദിവസങ്ങളില്‍ ഇപ്പോള്‍ അമ്പലത്തിനു മുന്നില്‍ ആണ് കമ്പനി കൂടുന്നത്. കാരംസ് കളിച്ചു കൊണ്ടിരുന്ന തീപ്പട്ടി കംപനിയുടെ ബില്ടിങ്ങില്‍ നിന്നും പിന്‍വാങ്ങിയ ശേഷം ഇപ്പോള്‍ നിലാവെട്ടത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ആയി എല്ലാവരും...സ്ഥിരമായി ഇരിക്കാന്‍ ഒരിടം ഇല്ല...പരിസ്ഥിതി യില്‍ കയറി ഇരികമെന്നു വെച്ചാല്‍ അപ്പോളാണ് പോലീസ് വരുക എന്നറിയില്ല...
അങ്ങനെ അമ്പലത്തിനു മുന്നില്‍ ഇരുന്നു നാട്ടുകാരുടെ കുറ്റം പറഞ്ഞു സമയം തള്ളി നീക്കുന്നതിന്റെ ഇടയില്‍ ആണ് ലത്തിയും ( ലത്തിഫ്) പോസ്റ്റ് എന്നാ ഓമന പേരില്‍ അറിയപെടുന്ന റിയാസും കൂടെ പതിവിലും വേഗതയില്‍ നടന്നു ഞങ്ങളെ ലക്ഷിയമാക്കി വരുന്നുട്നു .... വണ്ടി പാര്‍ക്ക് ചെയ്തിട്ട് ഓടി വരുന്ന അവരെ കണ്ടപ്പോള്‍ തന്നെ സംഗതി എന്തോ സീരിയസ് അയ കേസ് ആണെന്ന് മനസ്സിലായി...
"എടാ ഇന്ന് 12 .30 ഇന് ഒരു ജാഥ ഉണ്ട് ..നമ്മുടെ വ്യാജ സിദ്ധന്റെ വീടിലെക്ക്...നിങ്ങള്‍ എല്ലാവരും പന്കെടുകണം,വിജയിപ്പികണം ...ഈ വക നാശങ്ങളെ ഒക്കെ നമ്മുടെ നാട്ടില്‍ നിന്ന് ഓടികണം ..." ലത്തി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി ...
അഹ..ഇപ്പോളല്ലേ അവന്മാരുടെ ഓടിയുള്ള വരവിന്റെ അര്‍ഥം കമ്പ്ലീറ്റ് ആയി പുടി കിട്ടിയത്...
ഇനി ഒരു ഫ്ലഷ് ബാക്ക്..... കുറെ നാളുകള്‍ക്ക് ശേഷം ആണ് ഒരു വെള്ളിയാഴ്ച അവദി കിട്ടുന്നത്....കുറെ നാളുകളായി വീടിനടുത്തെ പള്ളിയില്‍ വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരം കൂടിയിട്ടു....ഈ വെള്ളിയാഴ്ച എങ്കിലും പള്ളിയില്‍ ഇവിടെ കൂടാമല്ലോ...സന്തോഷമായി...അങ്ങനെ ആണ് സെപ്റ്റംബര്‍ ഇലെ അവസാനത്തെ വെള്ളിയാഴ്ച പള്ളിയില്‍ എത്തിയത്. 12 .15 അയപ്പോലെക്കും പള്ളിയില്‍ എത്തി... കബരിസ്തനില്‍ പോയി പ്രാര്‍ത്ഥന ഒക്കെ നടത്തി തിരികെ പള്ളിയില്‍ കയറിയപ്പോള്‍ ബാങ്ക് വിളിക്കുന്നു... അപ്പോളാണ് നാട്ടിലെ പ്രമുഖനായ പരീത് ഇക്ക വളരെ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടത്....അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് ഇത് പതിവായതിനാല്‍ ഞന അത് ശ്രടികാതെ പള്ളിയിള്‍ക്ക് കയരനോരുനുമ്പോള്‍ ആളുകള്‍ കൂടി നിന്ന് പതിയെ സംസാരിക്കുന്നുണ്ട് ...."ഇതിന്റെ വല്ല കാര്യം ഉണ്ടായിരുന്നൊ....എന്തു ചതി ആണ് മമ്മാലി കാട്ടിയത്... എന്നൊക്ക് പറയുന്നുണ്ട് ആളുകള്‍...നടന്നു അകത്തു കയറി താഴത്തെ നിലയില്‍ ഇരുന്നു ...
സമയം ഇഴഞ്ഞു നീങ്ങി ....12 .30 എന്നത് 12 .45 ആയി... 1.00 ആയി... 1.15 ആയി...ഉസ്താദ് പ്രസംഗം തുടങ്ങുന്നില്ല..നിസ്കരതിനുള്ള ഒരു ഒരുക്ങ്ങളും കാണുന്നില്ല ....ആളുകളുടെ സംസാരം പതിയെ ഉയര്‍ന്നു തുടങ്ങി....പതിവില്ലഅതതു ആണല്ലോ പള്ളിയുടെ ഉള്ളില്‍ സംസാരം... അത് ഉറക്കനെ ആയി തുടങ്ങി പലരും.... അപ്പോളാണ് ശ്രദ്ധിച്ചത് സ്ഥിരം നിസ്കാരത്തിനു നേത്രുതം കൊടുക്കുന്ന ഉസ്താദ് ഇല്ല...കുട്ടികളെ ഒതികുന്ന ഉസ്താത് എഴുന്നെല്കുന്നുട്നു ...ആള് എഴുന്നെടതും ആളുകള്‍ ബഹളം തുടങ്ങി...ഉസ്താദ് പതിയെ ഇരുന്നു... 1.20 ആയപ്പോള്‍ നിസ്കാരം തുടങ്ങി... 1.30 അയപ്പോലെക്കും തീര്‍ന്നു.... ജീവിതത്തില്‍ ആദ്യമായാണു ഇങ്ങനെ ഒരു സംഭവം... കാര്യം എന്തോ സീരിയസ് ആണെന്ന് മനസ്സിലായി.. നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്ന് പുറത്തേക്കു ഇറങ്ങി... ആളുകള്‍ ആരു പോകുനില്ല..കൂടം കൂടി നിക്ല്കുകയാണ്... ആളുകള്‍ പതിയെ മമ്മാലി ഇക്കയുടെ ചുറ്റിനും കൂടുകയാണ്...
ബഹളം കൂടുകയാണ്... ഞാനും ഫെറോസ്,സിയാദ് ഇക എല്ലാവരും കൂടി നിന്ന് സംഭവങ്ങള്‍ വീക്ഷികുകയാണ്.. അപ്പോളാണ് നിഷാദ് ഇക്ക ഞങ്ങളുടെ അടുത്തേക്ക് വരുന്നത്... " എന്താ സംഭവം ? " ഞാന്‍ ചോദിച്ചു..." അല്ല അറിഞ്ഞില്ലേ ,നമ്മുടെ മമ്മാലി യുടെ 18 വയസ്സ് തികയാത്ത മകളെ ഷെയ്ഖ് ഇന് കെട്ടിച്ചു കൊട്ത്ത് അത്രെ....കഴിഞ്ഞ ആഴ്ച ആണ് സംഭവം...നീ അറിഞ്ഞില്ലേ നിന്റെ 3 വീട് അപ്പുറം ആണ് അയാള്‍ താമസിക്കുന്നത്... എന്നിട്ടും നീ അറിഞ്ഞില്ലേ " ഹാ ...ഞാന്‍ ഒന്ന് ഞെട്ടി ...അപ്പോള്‍ ഷെയ്ഖ് എന്ന് പറഞ്ഞത് അറബി അല്ല...എന്റെ വീടിനടുത്ത് ഒരു സിദ്ധന്‍ വന്നു താമസം തുടങ്ങി എന്ന് ഞാന്‍ കേട്ടിരുന്നു ...പക്ഷെ ആളെ ഇത് വരെ കണ്ടിട്ടില്ല ..പേരും അറിയില്ല ...
അപ്പോള്‍ അറബി കല്യാണം അല്ല....മലയാളി തന്നെ ആണ് ഷെയ്ഖ്...ഓഹോ.. അപ്പോള്‍ സിദ്ധന്‍ ആണ് മമ്മാലി യുടെ മകളെ കെട്ടിയത്...പക്ഷേ അയാള്‍ക്ക് 55 വയ്യാസു ഉണ്ടല്ലോ ? ഇത്രയും പ്രായം ഉള്ള ആള്‍ക്ക് 18 വയസ്സുള്ള മകളെ കെട്ടിച്ചു കൊടുക്കുകയോ ? അതും മമ്മാലി യെ പോലെ അറിയപെടുന്ന...അത്യാവശ്യം വിവരം ഉണ്ടെന്നു ഞങ്ങള്‍ വിജരികുന്ന ഒരാള്‍... പതിയെ പതിയെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി... സിദ്ധന്‍ എന്റെ വീടിനു അടുത്ത് വന്നു താമസിക്കാന്‍ തുടങ്ങിയിടു അധിക കാലം ആയിട്ടില്ല ,പക്ഷെ പുള്ളിക്ക് കുറെ അനുകൂളിലാകെ കിട്ടിയിട്ടുണ്ടെന്ന് ആളുകളുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി...
കുറെ നാളുകള്‍ക്ക് ശേഷം സ്വന്തം പള്ളിയില്‍ പോയത് കാരണം എല്ലാം ലൈവ് ആയി കാണാന്‍ പറ്റി...
എന്താണ് സംഭവം എന്ന് വെച്ചാല്‍ മമ്മാലിയുടെ വീട്ടില്‍ ദുര്‍മരണം ഉണ്ടാകുമെന്നും അതില്‍ നിന്ന് രക്ഷപെടാന്‍ മകളെ തനിക്കു കെട്ടിച്ചു തന്നാല്‍ മതി എന്ന്നും സിദ്ധന്‍ പറഞ്ഞത്രേ ...അതിന്‍ പ്രകാരം ആണ് സിദ്ധനു മകളെ മമ്മാലി കെട്ടിച്ചു കൊടുത്തത്...
ഹോ... എന്തൊക്കെ ആണ് കേള്ക്കുന്നത് ..സന്തോഷ് മാധവന്‍ കേസ് ഉണ്ടായപ്പോള്‍ , കമ്മ്യൂണിസ്റ്റ്,കോണ്‍ഗ്രസ് ,ബിജെപി,മുസ്ലിം ലീഗ് ഉള്‍പെടെ സകല പാര്‍ടികളുടെയും യുവ ജന വിഭാഗങ്ങള്‍ ഉള്ള സിദ്ധന്‍ മാരെയും സ്വാമി മാരെയും ഓടിച്ചിട്ട് തല്ലുന്നത് കണ്ടു രസിച്ചതാണ്...അന്ന് ഓര്‍ത്തത് ആലുവ പുരോഗമിച്ചു...ഇവിടെ അങ്ങനെ സിദ്ധന്‍ മാര്‍ വന്നാല്‍ ആളുകള്‍ പോകില്ല എന്നൊക്കെ...എന്നിട്ടെന്തായി ... നമ്മുടെ നാട് ഒരു കാലത്ത് മാറില്ല...
അത് കൊണ്ടാണല്ലോ...ഒരു മണ്ടന്‍ ഉഗാണ്ടയില്‍ ഉള്ള കോടീശ്വരന്റെ സ്വത്തിനു വേണ്ടി 40 ലക്ഷം മുടക്കിയതും, സ്വന്തം കുടുംബത്തിലെ നിധി എടുക്കാന്‍ ഒരുത്തന്‍ 80 ലക്ഷം സ്വമിനിക്ക് കൊടുത്തത് എല്ലാം...
.......
അങ്ങനെ ഞായറഴ്ച മണപ്പുറത്ത് നില്‍കുമ്പോള്‍ ലത്തി ഓടി വന്നു പറഞ്ഞത് കേട്ടപ്പോള്‍ പെട്ടെന് മനസ്സിലൂടെ എല്ലാം കയറി ഇറങ്ങി പോയി... അപ്പോള്‍ ഇന്ന് സിദ്ധനെ എല്ലാരും കൂടെ പെരുമാറാന്‍ പോകുകയാണ്...ഞാന്‍ ആദ്യം വീടിലെക്ക് പോയി... ജാഥ തുടങ്ങുമ്പോള്‍ എല്ലാരും എന്റെ വീട്ടിലേക്കു വന്നേക്കാം എന്ന് പറഞ്ഞു...അങ്ങനെ ആണേല്‍ എനിക്ക് അവിടെ നിന്ന് അവരുടെ കൂടെ കൂടിയ്ത്ല്‍ മതി...
ജാഥയില്‍ അകെ 30 പേരെ ഉണ്ടായിരുന്നുള്ളു..പക്ഷെ സിട്ദന്റെ വീട്ടില്‍ എത്തിയപ്പോളെക്കും ആളുടെ എന്നാല്‍ 100 ആയി... കൂടെ ഒരു ജീപ്പ് പോലീസും.... പിന്നീട് ഉണ്ടായതെന്തോക്കെ ആണ്...ഹോ ജനങ്ങള്‍ അകെ വയലന്റ് ആയി... സിദ്ധനെ ഞങ്ങള്‍ക്ക് തരികെ..അയാളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊല്ലം... പോലീസ് അകെ നിസ്സഹായര്‍ ആയി..അകെ 4 പേര്‍..ജനങ്ങളോ 100 ഇന് അടുത്തും.. അവസാനം സിദ്ധനെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോയി..അറസ്റ്റ് ചെയ്തു ...ഇനി ഈ നാട്ടില്‍ കാലെടുത്ത് വക്കരുത് എന്നാ വാക്കാല്‍ ജനങ്ങളും സമ്മദിച്ചു....കലി അടങ്ങാതെ ആളുകള്‍ അയാളുടെ കാര്‍ തല്ലിപോളിച്ചു....അയളുടെ സഹായികളെ പൊതിരെ തല്ലി
അന്ന് തന്നെ സിദ്ധന്‍ നാട് വിട്ടു പോയി...18 വയസ്സായ ഭാര്യയേം കൊണ്ട് പോയി... പാലക്കാടു ആണ് അത്രെ അയാളുടെ രാജ്യം.. നാടെവിടെ ആയാലും അയാള്‍ ആളുകളെ പറ്റിച്ചു തന്ന ജീവിക്കും...ഇനിയും കല്യാണം കഴിക്കും ...ചിലപ്പോള്‍ 18 പോലും ആകാത്ത കുട്ടികളെ.....എന്നാലും നമ്മുടെ ആളുകള്‍ കുറെ പേര്‍ ഉണ്ടാകും അവരെ അനുകൂലിക്കാനും അനുസരിക്കാനും എല്ലാം...ഇനിയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ആളുകള്‍ ഇത് പോലുള്ള ആളുകള്‍ക്ക് അടിമപെട്ട് കൊണ്ടിരിക്കും...

Friday, September 25, 2009
ആലുവ മണപ്പുറം...
ഓഫീസില്‍ നിന്നു വന്നിട്ട് ഡ്രസ്സ് ഒക്കെ മാറി വിശ്രമിക്കാം എന്ന് കരുതി സെറ്റിയില്‍ ഇരികുമ്പോള്‍ ആണ് ബക്കറിന്റെ കാള്‍ വരുന്നതു. ഫോണ്‍ എടുത്തപ്പോള്‍ വീടിലുണ്ടാകുമോ, ഞാന്‍ ഇപ്പോള്‍ വരം നമുക്കു പുറത്തു പോകാം എന്ന് അവന്റെ ചോദ്യം ..ഓക്കേ എന്ന് മറുപടി . സത്യത്തില്‍ ക്ഷീണിതന്‍ ആയിരുന്നെങ്ങിലും , 10 ദിവസത്തെ അവദിക്ക് വന്ന അവനോടു നോ എന്ന് പറയാന്‍ ഒരു മടി.
അവന്റെ കൂടെ അവന്‍ അനിയന് പുതിയതായി മേടിച്ച റോയല്‍ യെന്ഫില്ടില്‍ മണപ്പുറത്ത് ചെല്ലുമ്പോള്‍ കൂട്ടുകാര്‍ എല്ലാവരും വോളീബോള്‍ കളിക്കുന്ന്നുണ്ട്. കയ്പന്തുകളി എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കുന്ന മഹത്തായ ആ സംഭവം കണ്ടു കൊണ്ടു അവിടെ നിന്നു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം ആണ് ഞാന്‍ മണപ്പുറത്ത് പോകുന്നത്...നോയമ്പ് തുടങ്തിയത്തില്‍ പിന്നെ പോകാന്‍ പറ്റിയിട്ടില്ല. അനങേന്‍ കളി കണ്ടു നില്‍കുമ്പോള്‍ വെറുതെ മണപ്പുറം ശ്രദ്ധിച്ചത്. ഹോ എന്തൊരു മാറ്റമാണ് കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ. പുഴയുടെ കരയില്‍ ഉയര്‍ന്നു പൊങ്ങി പുഴയുടെയും മനപ്പുരതിന്റെയും സൌന്ദര്യം നശിപ്പിക്കുന്ന ഉയര്‍ന്ന തലകള്‍ ഉള്ള ഫ്ലാറ്റുകള്‍ .
ഓര്‍മയിലേക്ക് പഴയ ആലുവ പുഴയും ,മണപ്പുറം വന്നു.... പൂഴി മണല്‍ നിറഞ്ഞു നില്‍കുന്ന ആലുവ ശിവരാത്രി മണപ്പുറം .....അതിനോട് ചേര്‍ന്ന് പുഴ....അക്കരെ നിറയെ കാടു പിടിച്ചു നില്‍കുന്ന ചെടികള്‍...എന്തു രസം ആയിരുന്നു അതെല്ലാം കാണാന്‍... ഇന്നോ ആലുവ പുഴയുടെയും മനപ്പുരതിന്റെയും എല്ലാം അവസ്ഥ എന്താണ് ..
പുഴയുടെ കരയില്‍ ഉയര്‍ന്നു പൊങ്ങുന്ന ഫ്ലാടുകളും മണപ്പുറം നിറയെ പുല്ലും ചെടികളും..പോരാത്തതിന് പരിസ്ഥിതി എന്ന് പറഞ്ഞു സംരക്ഷിക്കുന്ന ചെറു കാടും ...സമൂത്യവിര്‍ദ്ടരുടെ താവളം ആയി മാറിയിരിക്കുന്ന പരിസ്ഥിസ്തി കൂടെ വന്നതോടെ മണപ്പുറം അതിന്റെ നാശത്തിലേക്ക് ആണ് പോയത്... ആരും നോക്കാനില്ലാതെ കാടു പിടിച്ചു നില്‍ക്കുന്ന ആ മറക്കൂട്ടങ്ങല്കിടയില്‍ എന്തൊക്കെ ആണ് നടക്കുന്നത്....
അവിടെ കളിച്ചു വളര്‍ന്ന ആളുകളെ സംബ്ബണ്ടിചിടത്തോളം മന്പ്പുരത്തിന്റെ നാശം എന്ന് പറയുന്നത് ഒരു സംകടകരമായ കാര്യം ആണ്...പുറത്തു നിനുള്ളവര്‍ക്ക് അത് മദ്യപിക്കാനും മറ്റു വൃതികെടുകല്‍ക്കുമുള്ള ഒരു സുരക്ഷിത താവളം മാത്രം..
മണപ്പുറം അതിന്റെ എല്ലാ ബന്ങിയും നിലനിര്‍ത്തി നമുക്ക് സംരക്ഷികനകുമോ...സംശയം ആണ് ....അത് നശിച്ചു കൊണ്ടിരിക്കുകയാണ്... ഇനി ഒരികളും തിരികെ പിടിക്കാന്‍ ആകാത്ത വിധം ...അതോ നമ്മളെ കൊണ്ട് പറ്റുമോ അതിനെ അതിന്റെ പഴയ മനോഹരിതയോടെ തിരികെ കൊണ്ട് വരാന്‍ ?

Wednesday, September 23, 2009
ഇന്നത്തെ ചിന്താവിഷയം !
എങ്ങിനെ ആയിരിക്കണം നമ്മളുടെ ജീവിതം മുന്നോട്ടു പോകേണ്ടത് എന്ന് യഥാര്‍ത്ഥത്തില്‍ ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഈ ലോകത്ത് എത്ര പേരുണ്ടാകും... എനിക്ക് തോന്നുന്നത് വളരെ കുറച്ചു പേരെ അങ്ങനെ ഉണ്ടാകു എന്നാണ്...ഞാന്‍ കണ്ടിട്ടുള്ളതില്‍ അധികം പേരും ജീവിതം പോകുന്ന പോക്കിന് പോകട്ടെ എന്ന് ചിന്തിക്കുന്നവര്‍ ആണ് ..
അല്ലെങ്ങില്‍ തന്നെ നമ്മള്‍ ഇങ്ങനെ ജീവിതം പോകണം എന്ന് പറഞ്ഞാലും ജീവിതം അങ്ങനെ തന്നെ മുന്നോട്ടു പോകുമോ ?
ഞാന്‍ ഇതെഴുതാന്‍ കാരണം ഇന്നു ഓഫീസിലേക്ക് പോരുമ്പോള്‍ കാണുന്നത് റോഡ് സൈഡില്‍ പാര്ക്ക് ചെയ്തിരിക്കുന്ന എറണാകുളം ബസുകള്‍ ആണ് . ഇന്നു ബസ്സ് സമരം ആണത്രെ. ഇന്നലെ അവരുടെ വക ഒരു മിന്നല്‍ പണി മുടക്ക് കഴിഞ്ഞതെ ഉള്ളു.. ...
ഇവരുടെ പണി മുടകിന്റെ കാരണം ആണ് നമ്മള്‍ കാണേണ്ടത്. പോലീസ് അനാവശ്യമായി ബസ്സ് ഉകളെ തടയുകയനത്രെ..നമ്മളെല്ലാം കണ്ട കാര്യം ആണ് അവസാനത്തെ ആഴ്ച കലൂരില്‍ നടന്നത്....3 പേരോളം ആണ് 1 ആഴ്ച ക്കിടെ കൊല്ലപെട്ടത്..അതിനെ തുടര്‍ന്നു പോലീസ് സിറ്റിയില്‍ ബസ്സ് ഉകളുടെ ഓവറ്റെകിംഗ് നിരോടിച്ചതും എല്ലാ ബസ്സ്കുറെ ദിവസത്തേക്ക് മര്യടരമാന്മാരയിരുന്നതും എല്ലാം നമ്മള്‍ കണ്ടു...
എന്നിട്ടും അക്സിടെന്റുകള്‍ കൂടുകയായിരുന്നു ... എന്താണ് ഈ പ്രൈവറ്റ് ബസുകാരുടെ ആവശ്യം ? അവര്ക്കു എല്ലാവരെയും കൊല്ലനമെന്നോ ? നമുക്കെല്ലാം അറിയാം,ഇവര്‍ ലഹരി ഉപയോങികുന്നതും, വാഹനം അമിത വേഗത്തില്‍ ഓടികുന്നതും എല്ലാം ... എന്റെ അറിവ് ശരിയനെങ്ങില്‍ റോഡിലൂടെ വാഹനം ഓടിച്ചിട്ടുള്ള 99 സതമാനം ആളുകളും പ്രൈവറ്റ് ബസുകാരുടെ വൃത്തികെട്ട സ്വഭാവം അനുബവിചിട്ടുണ്ടാകും ... എന്തുകൊണ്ടാണ് പൊതു ജനം ഇതു വരെ ഇവര്കെതിരെ പ്രതികരികാത്തത് ? ശശി തരൂര്‍ പറഞ്ഞ പോലെ പൊതു ജനം കന്നുകാലികള്‍ ആയതു കൊണ്ടാണോ ? ( കഴുതയില്‍ നിന്നും കന്നുകാലി പ്രയോഘതിലേക്ക് കേരള ജനതയെ രക്ഷിച്ചതിന് ശശി തരൂരിന് നന്ദി !)
കേരള ജനത പ്രതികരികേണ്ട സമയം ഒരുപാടൊരുപാട് വ്യ്കിയിരികുന്നു ഇപ്പോള്‍ തന്നെ.. ആരൊക്കെ നിയന്ത്രിച്ചാലും ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ തോന്നിയത് പോലെയേ ജീവിക്ക്ക് എന്ന്നു പ്രൈവറ്റ് ബസുകാരുടെ സ്വഭാവം... നമ്മള്‍ ഒരു ജനതയുടെ ഭാഗം ആണ് എന്നോ എല്ലാവര്ക്കും ജീവികണം എന്നോ ചിന്തിക്കാത്ത സമൂഹത്തിലെ ഒരു തെറ്റ് ആണ് പ്രൈവറ്റ് ബുസുകാര്‍ ....നമുക്കു പ്രാര്‍ത്ഥിക്കാം " നല്ലൊരു നാളേക്ക് വേണ്ടി ..നല്ലൊരു സമൂഹത്തിനു വേണ്ടി ..." അതില്‍ കൂടുതല്‍ ഈ കന്നുകാലികളെ കൊണ്ടു എന്താ പറ്റുക..അല്ലെ ?

Subscribe to:
Posts (Atom)